Connect with us

എഡിറ്റിങ് പൊളിച്ചു ബാഹുബലിയായി ട്രംപ്, ദേവസേനയായി മെലാനിയ, വീഡിയോ റീട്വീറ്റ് ചെയ്ത് ട്രംപ്

Social Media

എഡിറ്റിങ് പൊളിച്ചു ബാഹുബലിയായി ട്രംപ്, ദേവസേനയായി മെലാനിയ, വീഡിയോ റീട്വീറ്റ് ചെയ്ത് ട്രംപ്

എഡിറ്റിങ് പൊളിച്ചു ബാഹുബലിയായി ട്രംപ്, ദേവസേനയായി മെലാനിയ, വീഡിയോ റീട്വീറ്റ് ചെയ്ത് ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അല്ലെങ്കിലും പൊളിയാണ്. ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിനായി സന്നാഹങ്ങള്‍ ഒരുങ്ങുകയാണ്. ട്രംപിനെ സ്വാഗതം ചെയ്ത് വിദേശ കാര്യമന്ത്രാലയം വീഡിയോ തന്നെ ഇറക്കിയിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് മറ്റൊരു വീഡിയോയാണ്. വീഡിയോ എന്താണെന്നല്ലേ

സൂപ്പര്‍ ഹിറ്റ് ചിത്രം ബാഹുബലിയുടെ വീഡിയോയിലാണ് മിടുക്കന്മാര്‍ ട്രംപിനെ എഡിറ്റ് ചെയ്ത് ചേര്‍ത്തിരിക്കുന്നത്. ബാഹുബലിയായി വന്നതാകട്ടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഹുബലി നായകന്‍ പ്രഭാസിന്റെ തലവെട്ടിമാറ്റി ട്രംപിന്റെ തലവെച്ച മോര്‍ഫ് ചെയ്ത വീഡിയോ ആണിത്

ചിത്രത്തിലെ എഡിറ്റ് ചെയ്ത വീഡിയോ ട്വീറ്റ്ചെയിതിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്. അതെ സമയം തന്നെ മോര്‍ഫ് ചെയ്ത വീഡിയോ ആണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച കൂട്ടുകാര്‍ക്കൊപ്പം ചിലവഴിക്കുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു എന്ന അടിക്കുറിപ്പോടുകൂടിയാണ് ട്രംപ് ഈ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുന്നത്. ബാഹുബലിയില്‍ ശിവഗാമി ആയി അഭിനയിച്ച രമ്യ കൃഷ്ണന്റെ റോളിലാണ് ട്രംപിന്റെ ഭാര്യ മിലാനിയ ട്രംപ് വീഡിയോയിലുള്ളത്. ട്രംപ് മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിൽ കാണാം. മോദിയുടെ ഭാര്യ യശോദ ബെന്നും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധേയമാണ്.

ട്രംപ് വാള്‍ പിടിച്ച് യുദ്ധം ചെയ്യുന്നതും രഥത്തിലും കുതിരപ്പറുത്തും കയറുന്നതെല്ലാം വീഡിയോയില്‍ കാണാം.

ഇന്ത്യന്‍ സന്ദര്‍ശനത്തിനു മുന്നോടിയായി ഇന്ത്യക്കാരെ മുഴുവന്‍ കൈയിലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ട്രംപ് ആയുഷ്മാന്‍ ഖുരാന നായകനാകുന്ന റൊമാന്റിക്-കോമഡി ചിത്രത്തെ അഭിനന്ദിച്ചിരുന്നു. സ്വവര്‍ഗാനുരാഗികളുടെ കഥപറയുന്ന ഖുരാനയുടെ ‘ശുഭ് മംഗല്‍ സ്യാദാ സാവ്ധാന്‍’ എന്ന ചിത്രത്തെയാണ് ട്രംപ് പുകഴ്ത്തിയത്. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന പീറ്റര്‍ താച്ചെലിന്റെ ട്വീറ്റ് പങ്കുവെച്ച ട്രംപ് മഹത്തായതെന്ന് ട്വിറ്ററില്‍ കുറിക്കുകയുംചെയ്തു.

bahubali

Continue Reading
You may also like...

More in Social Media

Trending

Recent

To Top