Social Media
എന്റെ വീതിയേയും നീളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല, എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും; കിടിലൻ മറുപടിയുമായി സുരേഷ് ഗോപിയുടെ മകൾ
എന്റെ വീതിയേയും നീളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല, എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും; കിടിലൻ മറുപടിയുമായി സുരേഷ് ഗോപിയുടെ മകൾ
സുരേഷ് ഗോപിയെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തേയും പ്രേക്ഷകർക്ക് പരിചിതമാണ്
കുടുംബത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഭാര്യ രാധികയും മക്കളായ ഗോകുലും ഭാവ്‌നിയും ഭാഗ്യയും മാധവുമെല്ലാം പ്രേക്ഷകര്‍ക്ക് പരിചിതരാണ്. ജീവിതത്തിലെ വലിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞുള്ള ഭാഗ്യയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു
ബ്രീട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയതിന്റെ സന്തോഷം പങ്കുവെച്ച് ഭാഗ്യ എത്തിയത് . ഗ്രാജുവേഷന്‍ 2022 എന്ന ക്യാപ്ഷനോടെയായി പങ്കുവെച്ച ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. അതീവ സന്തോഷത്തോടെയായി ചിരിച്ച് നില്‍ക്കുന്ന ഭാഗ്യയെയാണ് ചിത്രങ്ങളില്‍ കാണുന്നത്.
ഇപ്പോഴിതാ ആ ചിത്രത്തിൽ . ബോഡി ഷെയ്മിങ് ചെയ്ത വിമർശകന് കുറിക്കു കൊള്ളുന്ന മറുപടിയുമായി ഭാഗ്യ സുരേഷ് എത്തിയിരിക്കുകയാണ്.
വണ്ണം കൂടിയവർക്കു ചേരുന്ന വസ്ത്രമല്ല സാരി എന്നായിരുന്നു കമന്റ്. എന്നാൽ ചോദിക്കാതെ പറഞ്ഞ അഭിപ്രായത്തിന് നന്ദി എന്നും ഒരു വിദേശ രാജ്യത്ത് ബിരുദം സ്വീകരിക്കുന്ന ചടങ്ങിൽ എല്ലാവരും പാശ്ചാത്യ രീതിയുമായി ഇഴുകി ചേരാൻ ശ്രമിക്കുമ്പോൾ താൻ സ്വന്തം നാടിന്റെ സംസ്കാരത്തിനുചേരുന്ന വേഷം ധരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഭാഗ്യ പറഞ്ഞു. മറ്റുള്ളവരുടെ വസ്ത്രത്തെക്കുറിച്ച് ഇത്രയധികം ആകുലപ്പെടുന്നതെന്തിനെന്നും ഭാഗ്യ സുരേഷ് ചോദിക്കുന്നു.
വിമർശകന്റെ കമന്റ് ഇങ്ങനെ:‘‘അഭിനന്ദനങ്ങൾ, നിങ്ങൾ സാരി ഒഴിവാക്കി പാശ്ചാത്യ വേഷം ധരിക്കുന്നതായിരിക്കും നല്ലതെന്നാണ് എന്റെ അഭിപ്രായം. സാരിയുടെ പ്രശ്നം എന്താണെന്ന് വച്ചാൽ നീളത്തെക്കാൾ വണ്ണം കൂടിയവർക്ക് ചേരുന്ന വസ്ത്രമല്ല സാരി. സാരിയെക്കാൾ പാശ്ചാത്യ വേഷമായ പാവാടയും ബ്ലൗസും നിങ്ങളെ കൂടുതൽ സ്‌മാർട്ടാക്കും” എന്നായിരുന്നു ഭാഗ്യ സുരേഷിന്റെ പോസ്റ്റിന് ഒരാൾ കമന്റ്റ് ചെയ്തത്.”
ഭാഗ്യ നൽകിയ മറുവപ്പടി ഇങ്ങനെ
‘‘ചോദിക്കാതെ തന്നെ നൽകിയ വിലപ്പെട്ട അഭിപ്രായത്തിന് നന്ദി. എന്റെ വീതിയേയും നിളത്തെയും കുറിച്ച് നിങ്ങൾ ആശങ്കപ്പെടേണ്ടതില്ല. എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന വസ്ത്രങ്ങൾ ഞാൻ ഇനിയും ധരിക്കും. എല്ലാ ഇന്ത്യൻ വിദ്യാർഥികളും പാശ്ചാത്യരെ അനുകരിച്ച് അവരുടെ വേഷം ധരിക്കാൻ നിർബന്ധിതരാകുന്ന ഒരു വിദേശ രാജ്യത്ത് ബിരുദദാന ചടങ്ങിനായി എന്റെ വേരുകളെ ബഹുമാനിക്കാൻ പരമ്പരാഗതമായ കേരള സാരി ധരിക്കാനായിരുന്നു ഞാൻ ആഗ്രഹിച്ചത്. എന്റെ കാര്യത്തിൽ താൽപര്യം കാണിക്കാതെ നിങ്ങളുടെ സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും മറ്റുള്ളവരുടെ ശരീരങ്ങളെയും വസ്ത്രങ്ങളെയും കുറിച്ച് അഭിപ്രായം പറയാതിരിക്കാനും ഇനിയെങ്കിലും ശ്രമിക്കുമല്ലോ.’’ ഇതായിരുന്നു കമന്റിന് മറുപടിയായി ഭാഗ്യ സുരേഷ് കുറിച്ചത്.