മോഹന്‍ലാല്‍ മുസ്ലിങ്ങളോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്, ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും അദ്ദേഹം ഉപേക്ഷിക്കില്ല ; താരത്തിനെതിരെ വിദ്വേഷ പ്രചാരണം,
നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങള്‍, ഭാവാഭിനയത്തിത്തിന്റെ അത്യുന്നതങ്ങളില്‍ വിരാജിക്കാനുള്ള കഴിവ്, നവരസങ്ങളെല്ലാം ഒന്നിനൊന്ന് ഹൃദിസ്ഥം. ഇതെല്ലാമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനെ മറ്റുള്ളവരില്‍ നിന്ന്‍ വ്യത്യസ്തനാക്കുന്നത്. ജീവിത ഗന്ധിയായ നിരവധി നല്ല കഥാപാത്രങ്ങള്‍ അദ്ദേഹം ലോകമെങ്ങുമുള്ള ആസ്വാദകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ മോഹന്‍ലാലിനെതിരെ ട്വിറ്ററില്‍ വിദ്വേഷ പ്രചാരണം. ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും മോഹന്‍ലാല്‍ പാഴാക്കി കളയറില്ല എന്ന് പറഞ്ഞു കൊണ്ടുള്ള ട്വീറ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമാകുന്നത്. മകന്‍ പ്രണവ് അഭിനയിച്ച ‘ഹൃദയം’ എന്ന ചിത്രത്തിലെ ‘നഗുമോ’ എന്ന ഗാനമാണ് ഇപ്പോള്‍ വിവാദമാക്കി മാറ്റിയിരിക്കുന്നത്.
ഹൈന്ദവ സംസ്‌കാരം നശിപ്പിക്കാന്‍ ആരാണ് മല്ലുവുഡിന് അവകാശം നല്‍കിയതെന്നും, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തില്‍ മോഹന്‍ലാലിന്റെ മകനും സംവിധായകന്‍ പ്രിയദര്‍ശന്റെ മകളുമാണ് അഭിനയിക്കുന്നത്” എന്ന് പറയുന്ന ട്വീറ്റ് ആണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.
ഗാനരംഗത്തില്‍ കല്യാണി ബീഫ് കഴിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ടാണ് സ്വാതി ബെല്ലം എന്ന അക്കൗണില്‍ നിന്നും ട്വീറ്റ് പ്രചരിക്കുന്നത്. ”ബീഫ് കേരളത്തിന്റെ ദേശീയ വിഭവമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അവര്‍ അത് എല്ലാ സിനിമയിലും കാണിക്കണം. അല്ലെങ്കില്‍ അവരുടെ സര്‍ക്കാര്‍ സിനിമ നിരോധിക്കും.”
”എന്നാല്‍ പവിത്രമായ തെലുങ്ക് രാമ സങ്കീര്‍ത്തനം പശ്ചാത്തലമായി ബീഫ് കഴിക്കുന്നത് കാണിക്കുന്നതിന്റെ ആവശ്യകത എന്താണ്” എന്നും സ്വാതി ബെല്ലത്തിന്റെ ട്വീറ്റില്‍ പറയുന്നു. ഈ ട്വീറ്റ് എത്തിയതിന് പിന്നാലെ മോഹന്‍ലാലിനെതിരെ കടുത്ത രീതിയിലുള്ള വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്.”
മോഹന്‍ലാല്‍ മുസ്ലിങ്ങളോട് അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ്. ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഒരു അവസരവും അദ്ദേഹം ഉപേക്ഷിക്കില്ല. മതഭ്രാന്തന്‍” എന്നാണ് അപര്‍ണ എന്ന ഒരു പ്രൊഫൈലില്‍ നിന്നുള്ള ട്വീറ്റ്. ”മോഹന്‍ലാല്‍ പത്തരമാറ്റ് സങ്കി” ആണെന്ന കമന്റുകളും ഇതിനടിയില്‍ എത്തുന്നുണ്ട്.
