Connect with us

സൂപ്പർ താരങ്ങളെയും കുടുംബത്തെയും ഒന്നിച്ച് ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ നിന്നു തന്നു; ജയപ്രകാശ് പയ്യന്നൂർ

Social Media

കുടുംബസമേതം ഒന്നിച്ചുനിൽക്കുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ. . മമ്മൂട്ടിയുടെ ഭാര്യ സുൽഫത്തും മോഹൻലാലിന്റെ പത്നി സുചിത്രയും ചിത്രത്തിലുണ്ട്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലിയുടെ സഹോദരന്റെ മകളുടെ വിവാഹത്തിനാണ് താരകുടുംബം ഒന്നിച്ചെത്തിയത്.

ഒരുമിച്ചുള്ള കുടുംബ ചിത്രം വൈറലായതോടെ, 35 വർഷം മുമ്പ് മോഹൻലാലിന്റെയും സുചിത്രയുടെയും വിവാഹത്തിനെത്തിയ മമ്മൂട്ടിയുടെയും സുല്‍ഫത്തിന്റെയും ഒരു ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

സിനിമാ മേഖലയിൽനിന്ന് മമ്മൂട്ടി, ഭാര്യ സുൾഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, ഭാര്യ പാർവതി, മക്കളായ കാളിദാസ്, മാളവിക, ദിലീപ്, ഭാര്യ കാവ്യാ മാധവൻ, കുഞ്ചാക്കോ ബോബൻ, ഭാര്യ പ്രിയ, ജയസൂര്യ, ഭാര്യ സരിത, ആസിഫ് അലി, ഭാര്യ സമ, ടൊവിനോ തോമസ്, ജോജു ജോർജ്, ആന്റോ ജോസഫ്, രമേഷ് പിഷാരടി, അപർണ ബാലമുരളി എന്നിവരും പങ്കെടുത്തു.

മോഹൻലാലിനെയും മമ്മൂട്ടിയെയും ഒറ്റ ഫ്രയിമിലാക്കി മലയാള സിനിമയിലെ പ്രശസ്ത സ്റ്റിൽ ഫൊട്ടോഗ്രഫറായ ജയപ്രകാശ് പയ്യന്നൂർ എടുത്ത ചിത്രങ്ങളും തരംഗമായി കഴിഞ്ഞു.

‘‘മമ്മുക്കയും ലാലേട്ടനും ഒന്നിച്ചുള്ള ഒരു ഫോട്ടോ എടുക്കാനുള്ള അവസരം വീണ്ടും ലഭിച്ചു എനിക്ക്. കഴിഞ്ഞ ദിവസം അബുദാബിയിൽ നടന്ന യൂസഫലിക്കയുടെ സഹോദരൻ അഷറഫലിക്കയുടെ മകളുടെ നിക്കാഹിനു വന്നപ്പോൾ, സൂപ്പർ താരങ്ങളെയും കുടുംബത്തെയും ഒന്നിച്ച് ഒരു ഫോട്ടോ എടുക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ മമ്മുക്കയും ലാലേട്ടനും എന്റെ ക്യാമറയ്ക്കു മുന്നിൽ നിന്നു തന്നു. താങ്ക്സ് മമ്മുക്ക, ലാലേട്ടാ.’’–ജയപ്രകാശ് കുറിച്ചു.

More in Social Media

Trending