Connect with us

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപി മാപ്പ് പറയണ; കേരള പത്രപ്രവര്‍ത്തക യൂണിയന്‍

Malayalam

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപി മാപ്പ് പറയണ; കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി; സുരേഷ് ഗോപി മാപ്പ് പറയണ; കേരള പത്രപ്രവര്‍ത്തക യൂണിയന്‍

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കും.

തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിത്. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്പോള്‍ തന്നെ അവര്‍ അത് തട്ടിമാറ്റുന്നുണ്ട്. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടിമാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയമാണെന്നും മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top