Malayalam Breaking News
പേരൻപിൽ അഭിനയിച്ച സുരാജ് വെഞ്ഞാറമൂട് എവിടെപ്പോയി ?
പേരൻപിൽ അഭിനയിച്ച സുരാജ് വെഞ്ഞാറമൂട് എവിടെപ്പോയി ?
By
പേരന്പ് തിയേറ്ററുകളിൽ നിറഞ്ഞു നിൽകുമ്പോൾ മലയാളികൾ മമ്മൂട്ടിക്കൊപ്പം തേടിയ ഒരു മുഖമായിരുന്നു സുരാജ് വെഞ്ഞാറമൂടിന്റെത്. മമ്മൂട്ടിയേക്കാൾ മുൻപ് ആ സിനിമയുടെ വാർത്തകൾ പുറത്തു വിട്ടത് സുരാജ് വെഞ്ഞാറമൂടാണ് . അതിലൊരു വേഷം ചെയ്യാൻ താനുമുണ്ടെന്നാണ് സുരാജ് അറിയിച്ചത്.
മമ്മീട്ടിക്കൊപ്പം പേരന്‍പില്‍ അഭിനയിക്കുന്നതിന്റെ സന്തോഷവും പല അഭിമുഖങ്ങളിലും സുരാജ് പങ്കുവെച്ചു. ലൊക്കേഷനില്‍ സംവിധായകന്‍ റാമിനും മമ്മൂട്ടിക്കും ഒപ്പം സുരാജ് നില്‍ക്കുന്ന ചിത്രവും പുറത്തെത്തിയിരുന്നു. എന്നാല്‍ ചിത്രം റിലീസായെങ്കിലും സുരാജിനെ കാണാനില്ല. ഇതോടെ സുരാജ് എവിടെ പോയെന്ന ചോദ്യവും ഉയരുന്നുണ്ട്.
സിനിമയുടെ ദൈര്‍ഘ്യം കൂടിയതിനാല്‍ അവാസന ഘട്ടത്തില്‍ സുരാജ് അഭിനയിച്ച കഥാപാത്രം ഒഴിവാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ചിത്രത്തിന്റെ മലയാളം പതിപ്പിനായി ആണ് സൂരജ് അഭിനയിച്ചതെന്നും, പിന്നീട് അത് വേണ്ടന്ന് വെച്ചതായും വാര്‍ത്തകള്‍ ഉണ്ട്.
suraj venjaramoodu missing in peranbu
