Connect with us

ബര്‍ത്ത് ഡേ ഫംഗക്ഷനും കഴിഞ്ഞ് നാലാമത്തെ നിലയിലേയ്ക്ക് കാവ്യയുടെ അച്ഛനായിരുന്നു ഇത് ചുമന്ന് പോയത്, മാധവന്‍ ചേട്ടനാണല്ലോ അത് ചുമന്നതെന്ന സങ്കടത്തിലായിരുന്നു ഞാന്‍; കാവ്യയ്ക്ക് കൊടുത്ത സമ്മാനത്തെ കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട്

Uncategorized

ബര്‍ത്ത് ഡേ ഫംഗക്ഷനും കഴിഞ്ഞ് നാലാമത്തെ നിലയിലേയ്ക്ക് കാവ്യയുടെ അച്ഛനായിരുന്നു ഇത് ചുമന്ന് പോയത്, മാധവന്‍ ചേട്ടനാണല്ലോ അത് ചുമന്നതെന്ന സങ്കടത്തിലായിരുന്നു ഞാന്‍; കാവ്യയ്ക്ക് കൊടുത്ത സമ്മാനത്തെ കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട്

ബര്‍ത്ത് ഡേ ഫംഗക്ഷനും കഴിഞ്ഞ് നാലാമത്തെ നിലയിലേയ്ക്ക് കാവ്യയുടെ അച്ഛനായിരുന്നു ഇത് ചുമന്ന് പോയത്, മാധവന്‍ ചേട്ടനാണല്ലോ അത് ചുമന്നതെന്ന സങ്കടത്തിലായിരുന്നു ഞാന്‍; കാവ്യയ്ക്ക് കൊടുത്ത സമ്മാനത്തെ കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട്

ബാലതാരമായി സിനിമയില്‍ എത്തയതു മുതല്‍ ഇപ്പോള്‍ വരെയും മലയാളികള്‍ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവന്‍. ബാലതാരമായി സിനിമയില്‍ എത്തിയ കാവ്യ ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെ നായികയായി വന്നു. പിന്നീട് മലയാള സിനിമയുടെ നായികാ സങ്കല്‍പമായി മാറുകയായിരുന്നു. രണ്ട് പതിറ്റാണ്ടോളം മലയാളത്തിലെ മുന്‍നിര നായികയായി തന്നെ ജീവിച്ചു. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ രാവണന്‍ എന്ന എന്ന ചിത്രത്തിലൂടെയാണ് കാവ്യയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ഭാനുപ്രിയയുടെ കുട്ടുക്കാലമാണ് നടി അവതരിപ്പിച്ചത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്.

തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രന്‍ ഉദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലൂടെയാണ് കാവ്യ നായിക അരങ്ങേറ്റം കുറിക്കുന്നത്. ദിലീപിന്റെ നായികയായിട്ടായിരുന്നു താരത്തിന്റെ തുടക്കം. പിന്നീട് മലയാള സിനിമയുടെ മുന്‍നിര നായികയായി ഉയരാന്‍ കാവ്യയ്ക്ക് അധികം കാലതാമസം വേണ്ടി വന്നില്ല. മുന്‍നിര നായകന്മാര്‍രക്കൊപ്പമെല്ലാം അഭിനയിക്കുവാന്‍ ഭാഗ്യം ലഭിച്ച താരം കൂടിയാണ് കാവ്യ.

കാവ്യയുടെ ആദ്യ വിവാഹവും വിവാഹ മോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം ജനപ്രിയ നായകന്‍ ദിലീപിനെ വിവാഹം കഴിച്ചതോടെ ആ വാര്‍ത്തയും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. നടന്‍ ദിലീപിമായുള്ള വിവാഹത്തിന് ശേഷമാണ് കാവ്യ സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുന്നത്.

അതേസമയം, 2016 ല്‍ റിലീസായ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി എത്തിയത്. 2016 ല്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ നവംബറിലാണ് കാവ്യയും ദിലീപും വിവാഹിതരാകുന്നത്. വളരെയധികം പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയ ഈ സിനിമയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരികെ വരാന്‍ കാവ്യ തയ്യാറായിട്ടില്ല.

ഇപ്പോള്‍ ദിലീപിന്റെ ഭാര്യയായും മകള്‍ മഹാലക്ഷ്മിയുടെ അമ്മയായിട്ടും ജീവിക്കുകയാണ് നടി. ഇടയ്ക്ക് സെലിബ്രിറ്റി കല്യാണങ്ങള്‍ക്കോ മറ്റ് പരിപാടികള്‍ക്കോ വരുമെന്നല്ലാതെ പൊതുമേഖലയില്‍ നിന്നും പൂര്‍ണമായി മാറി നില്‍ക്കുകയാണ് കാവ്യ. ഇടയ്ക്ക് ചില പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും ഉടനെയൊന്നും അഭിനയത്തിലേക്ക് കാവ്യ തിരികെ എത്തില്ലെന്ന് തന്നെയാണ് വിവരം. ചുരുക്കം ചില സമയങ്ങളില്‍ മാത്രമാണ് കുടുംബത്തിന് ഒപ്പം കാവ്യയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

എന്നാല്‍ ഇപ്പോഴിതാ കാവ്യ മാധവനെ കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. ബനാറസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവങ്ങളെക്കുറിച്ച് പറഞ്ഞുള്ള സുരാജിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആദ്യമായി വാരാണസിയില്‍ പോയത് ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു. കാവ്യ മാധവന്റെ പിറന്നാള്‍ ദിനത്തിലായിരുന്നു ഞാന്‍ ബനാറസിന്റെ സെറ്റിലേക്കെത്തിയത്. അന്ന് ബര്‍ത്ത് ഡേ സെലിബ്രേഷന്‍ നടക്കുന്നുണ്ടായിരുന്നു. ഞാന്‍ സമ്മാനമൊന്നും കരുതിയിരുന്നില്ല. അയ്യോ, ചേട്ടാ പോവല്ലേ, ഇപ്പോള്‍ കേക്ക് കട്ടിംഗാണെന്ന് കാവ്യ എന്നോട് പറഞ്ഞിരുന്നു. എന്തെങ്കിലുമൊരു സമ്മാനം കൊടുക്കണമല്ലോ എന്തായാലും. അങ്ങനെ നോക്കിയപ്പോഴാണ് ആ സാധനം കണ്ണിലുടക്കിയത്.

സുരേഷ് കൃഷ്ണയുടെ റൂമിലേക്ക് പോയപ്പോഴാണ് അവിടെ ഡംബല്‍ ഇരിക്കുന്നത് കണ്ടത്. അതെടുത്ത് മനോഹരമായി പൊതിഞ്ഞ് കെട്ടി. വേറാരും ഇത്രയും വലിയ ഗിഫ്റ്റ്് കൊടുത്തില്ല. ചേട്ടാ, ഇതെന്തിനാണെന്നായിരുന്നു കാവ്യയുടെ ചോദ്യം. ബര്‍ത്ത് ഡേ ഫംഗക്ഷനും കഴിഞ്ഞ് നാലാമത്തെ നിലയിലേക്ക് കാവ്യയുടെ അച്ഛനായിരുന്നു ഇത് ചുമന്ന് പോയത്. മാധവന്‍ ചേട്ടനാണല്ലോ അത് ചുമന്നതെന്ന സങ്കടത്തിലായിരുന്നു ഞാന്‍.

രാവിലെ സുരേഷ് കൃഷ്ണ എഴുന്നേറ്റപ്പോള്‍ ഡംബല്‍ കാണുന്നില്ല. സുരാജേ നീ അത് എവിടെ കൊണ്ടുപോയെന്നായിരുന്നു ചോദ്യം. കാവ്യ എടുത്തോണ്ട് പോവുന്നത് കണ്ടു. എനിക്ക് രാവിലെ ഇത് വേണമെന്നറിയില്ലേയെന്നായിരുന്നു സുരേഷ് കൃഷ്ണയുടെ ചോദ്യം. എന്റെ സുരാജേട്ടാ, ഇത് വേണ്ടിയിരുന്നില്ലെന്നായിരുന്നു കാവ്യ എന്നോട് പറഞ്ഞത്.

ചിത്രീകരണത്തിനിടെ നടന്ന രസകരമായ സംഭവങ്ങളെക്കുറിച്ച് കാവ്യ നേരത്തെയും പറഞ്ഞിരുന്നു. ദിലീപും പലപ്പോഴും തന്നെ പറ്റിച്ചിട്ടുണ്ടെന്നും, അവരുടെ കഥകളൊക്കെ വിശ്വസിച്ച് പ്രതികരിച്ചിട്ടുണ്ടെന്നും കാവ്യ പറഞ്ഞിരുന്നു. യഥാര്‍ത്ഥ കാര്യം പറയുന്നത് പോലെയാണ് അവര്‍ കാര്യങ്ങളെല്ലാം പറയാറുള്ളത്. ആദ്യമൊക്കെ അത് കേട്ട് വിശ്വസിക്കാറുണ്ടായിരുന്നുവെന്നും സുരാജ് പറയുന്നു.

Continue Reading
You may also like...

More in Uncategorized

Trending