Malayalam
പഴയ സുരാജ് തിരികെ വരുമോ എന്ന ചോദ്യം; പഴയ സുരാജിനെ കിട്ടാന്‍ ഇത് ഒഎല്‍എകസ് ഒന്നുമല്ലല്ലോ എന്ന് നടന്‍
പഴയ സുരാജ് തിരികെ വരുമോ എന്ന ചോദ്യം; പഴയ സുരാജിനെ കിട്ടാന്‍ ഇത് ഒഎല്‍എകസ് ഒന്നുമല്ലല്ലോ എന്ന് നടന്‍
കോമഡി റോളുകള്‍ ചെയ്ത് പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച താരമാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. പിന്നീട് ക്യാരക്ടര്‍ റോളുകളിലാണ് താരം തിളങ്ങിയത്. സീരിയസായ റോളുകള്‍ ചെയ്യുമ്പോള്‍ പഴയ സുരാജ് തിരികെ വരുമോ എന്ന ചോദ്യങ്ങള്‍ ഉയരാറുണ്ട്.
ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സുരാജ്. ‘മദനോത്സവം’ എന്ന പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം. പഴയ സുരാജിനെ കിട്ടാന്‍ ഇത് ഒഎല്‍എകസ് ഒന്നുമല്ലല്ലോ എന്നാണ് താരം പറയുന്നത്.
‘ആളുകളൊക്കെ എന്നോട് ചോദിക്കാറുണ്ട് സുരാജിപ്പോള്‍ ഭയങ്കര സീരിയസാണല്ലോ എന്ന്. ശരിക്കും കോമഡി വേഷങ്ങള്‍ കിട്ടാത്തത് കൊണ്ടാണ് ചെയ്യാത്തത്. കിട്ടിയതില്‍ ഏറ്റവും മികച്ചതെന്ന് തോന്നുന്ന സിനിമയാണിത്. അത് ഭംഗിയായി വന്നിട്ടുണ്ടെന്ന് കരുതുന്നു.’
‘നിങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നത് പോലെ ഞാനും കുറേ നാളായി ആഗ്രഹിക്കുന്ന കാര്യമാണ് അഴിഞ്ഞാടിയുള്ള ഒരു ഹാസ്യ സിനിമ. ആ ആഗ്രഹം ഈ സിനിമയിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. ഒരുപാട് ഷെയ്ഡുകളുള്ള ഒരു കഥാപാത്രമാണ് എന്റേത്.’
‘സിനിമയില്‍ ഞാന്‍ മാത്രമല്ല മദനന്‍ വേറെ ഒരു മദനന്‍ കൂടെയുണ്ട്. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒരുപാട് പുതുമുഖങ്ങള്‍ ഈ സിനിമയിലുണ്ട്. എടുത്ത് പറയേണ്ടതാണ് സിനിമയില്‍ അമ്മായിയായി വരുന്ന കഥാപാത്രം പിന്നെ നായിക തുടങ്ങിയവരെയാണ്’ എന്നാണ് സുരാജ് പറഞ്ഞത്.
