Connect with us

സൂരാജ് വെഞ്ഞാറമൂടിന്റെ കോവിഡ് ടെസ്റ്റ് പുറത്ത് വന്നു

Malayalam

സൂരാജ് വെഞ്ഞാറമൂടിന്റെ കോവിഡ് ടെസ്റ്റ് പുറത്ത് വന്നു

സൂരാജ് വെഞ്ഞാറമൂടിന്റെ കോവിഡ് ടെസ്റ്റ് പുറത്ത് വന്നു

വെഞ്ഞാറമൂട് സിഐയുടെ കോവിഡ് ടെസ്റ്റ് നെഗറ്റീവായതോടെ ക്വാറന്റൈന്‍ കാലാവധി അവസാനിച്ച സന്തോഷം പങ്കുവച്ച് നടന്‍ സുരാജ് വെഞ്ഞാറമൂട്.വെഞ്ഞാറമൂട് പ്രതിയെ സിഐ ‍അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഈ സിഐയ്ക്കൊപ്പം സുരാജ് വേദി പങ്കിട്ടതിനെ തുടർന്നാണ് ക്വാറന്റീൻ നിർദേശിച്ചത്.ശനിയാഴ്ച സുരാജിന്റെ വസ്തുവിലെ കപ്പകൃഷി ഉദ്ഘാടത്തിനാണ് ഇവർ ഒന്നിച്ചെത്തിയത്. വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ ഉൾപ്പെടെ മുപ്പതോളം പൊലീസുകാരോട് ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിക്കുകയായിരുന്നു.

സുരാജ് വെഞ്ഞാറമ്മൂടിന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ,

വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എംഎല്‍എയും, നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉള്‍പ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് SCB ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കല്‍ ചടങ്ങില്‍ വെഞ്ഞാറമൂട് സിഐയും പങ്കെടുത്ത കാരണത്താല്‍ സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റില്‍ പെട്ട് ഞാനും മറ്റുള്ളവരും ഹോം ക്വാറന്റൈനിലേക്ക് പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോള്‍ വെഞ്ഞാറമൂട് സിഐയുടെ റിസള്‍ട്ട് നെഗറ്റീവായി കണ്ടെത്തിയതിനാല്‍ സിഐയും സെക്കന്‍ഡറി കോണ്ടാക്ടില്‍ ഉള്ള ഞങ്ങളും നിരീക്ഷണത്തില്‍ നിന്നും മോചിതരായെങ്കിലും തുടര്‍ന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തില്‍ ഇരിക്കാന്‍ തീരുമാനിച്ചു, ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂണ്‍ 5 ന് അവസാനിച്ച വാര്‍ത്തയും ഞാന്‍ നിങ്ങളുമായും പങ്കുവയ്ക്കുന്നു.

ഹോം ക്വാറന്റൈന്‍ ആയ വാര്‍ത്തയറിഞ്ഞ് നാട്ടില്‍ നിന്നും, ഇതര സംസ്ഥാനങ്ങളില്‍ നിന്നും, വിദേശത്ത് നിന്നും ഫോണില്‍ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്‌നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവര്‍ നിരവധിയാണ്. വിളിച്ചാല്‍ ബുദ്ധിമുട്ടാകുമോയെന്ന ധാരണയില്‍ മറ്റുതരത്തില്‍ കാര്യങ്ങള്‍ അന്വേക്ഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്‌നേഹം ഒരിക്കല്‍ കൂടി അനുഭവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മില്‍ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല.

സ്‌നേഹപൂര്‍വ്വം
സുരാജ് വെഞ്ഞാറമൂട്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top