Connect with us

എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്? എന്തുകൊണ്ട് എന്റെ അച്ഛൻ, എന്തുകൊണ്ട് അതിന് പകരം മറ്റാരെങ്കിലുമായില്ല; അച്ഛനെ കുറിച്ച് സുപ്രിയ മേനോൻ !

Movies

എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്? എന്തുകൊണ്ട് എന്റെ അച്ഛൻ, എന്തുകൊണ്ട് അതിന് പകരം മറ്റാരെങ്കിലുമായില്ല; അച്ഛനെ കുറിച്ച് സുപ്രിയ മേനോൻ !

എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്? എന്തുകൊണ്ട് എന്റെ അച്ഛൻ, എന്തുകൊണ്ട് അതിന് പകരം മറ്റാരെങ്കിലുമായില്ല; അച്ഛനെ കുറിച്ച് സുപ്രിയ മേനോൻ !

പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയ മേനോന്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാണ്. സിനിമയെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരപത്‌നി എത്താറുണ്ട്. ഇപ്പോഴിതാ അച്ഛന്റെ ചരമവാർഷിക ദിനത്തിൽ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സുപ്രിയ മേനോൻ. അച്ഛൻ മരിച്ചെന്നു വിശ്വസിക്കാൻ കഴിയാത്ത ഒരു വർഷമാണ് കടന്നുപോയത്. തന്റെയും അമ്മയുടെയും ജീവിതം ഒരിക്കലും മുറിവുണങ്ങാത്ത രീതിയിൽ മാറിപ്പോയി. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയെന്നും അച്ഛനെപ്പോലെ തന്നെ പിന്തുണയ്ക്കാൻ മറ്റാർക്കും കഴിയില്ലെന്നും സുപ്രിയ മേനോൻ കുറിക്കുന്നു.

. മനമ്പറക്കാട്ട് വിജയകുമാർ മേനോൻ എന്നായിരുന്നു സുപ്രിയയുടെ അച്ഛന്റെ പേര്. കൊച്ചിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു സുപ്രിയയുടെ അച്ഛൻ. ഹൃദ്രോഗബാധയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി ചികിത്സയില്‍ കഴിയവെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഏക മകളായതിനാൽ അച്ഛനുമായി അത്രയേറെ ആഴത്തിലുള്ള ബന്ധം സുപ്രിയയ്ക്കുണ്ടായിരുന്നു. അതിനാൽ തന്നെ അച്ഛന്റെ വേർപാടിന് ശേഷം സുപ്രിയ വളരെ അധികം മാനസീകമായി വിഷമത്തിലായിരുന്നു.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ . അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് ഒരു വർഷം പിന്നിടുന്നു.”ഞാൻ ഏറ്റവും കൂടുതൽ കണ്ണുനീരൊഴുക്കിയ വർഷമാണ് കടന്നുപോയത്. എന്റെ ഫോണിലെ സ്പീഡ് ഡയൽ ലിസ്റ്റിലെ ആദ്യത്തെ നമ്പറായ അച്ഛന്റെ നമ്പർ ഡയൽ ചെയ്യുന്ന ശീലം നിർത്താനെനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

‘എന്റെ ഫോണിലെ ചിത്രങ്ങളും വീഡിയോകളും സ്ക്രോൾ ചെയ്ത് അച്ഛന്റെ നല്ല നിമിഷങ്ങളും ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ചിത്രങ്ങളും തിരയുന്ന ശീലവും ഉപേക്ഷിക്കാൻ കഴിയുന്നില്ല. ഈ കഴിഞ്ഞ വർഷത്തിൽ കൂടുതൽ ദിവസവും സംഭവിച്ചത് വിശ്വസിക്കാൻ കഴിയാതെ ആരോടെക്കെയോ ഉള്ള ദേഷ്യത്തിൽ കഴിച്ചുകൂട്ടുകയായിരുന്നു.”എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്? എന്തുകൊണ്ട് എന്റെ അച്ഛൻ, എന്തുകൊണ്ട് അതിന് പകരം മറ്റാരെങ്കിലുമായില്ല? അച്ഛന്റെ ശബ്ദം കേൾക്കുകയോ ആലിംഗനത്തിന്റെ ഊഷ്മളത അനുഭവിക്കുകയോ ചെയ്തിട്ട് ഒരുവർഷമായിരിക്കുന്നു.’

‘എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത്? എന്തുകൊണ്ട് എന്റെ അച്ഛൻ, എന്തുകൊണ്ട് അതിന് പകരം മറ്റാരെങ്കിലുമായില്ല? അച്ഛന്റെ ശബ്ദം കേൾക്കുകയോ ആലിംഗനത്തിന്റെ ഊഷ്മളത അനുഭവിക്കുകയോ ചെയ്തിട്ട് ഒരുവർഷമായിരിക്കുന്നു.”നമ്മൾ പരസ്പരം സംസാരിക്കുകയോ കാണുകയോ ചെയ്യാത്ത ഏറ്റവും ദൈർഘ്യമേറിയ സമയമാണിത്. ഈ ഒരു വർഷത്തിൽ അച്ഛനെക്കുറിച്ച് പറയാതെയോ ചിന്തിക്കാതെയോ ചെയ്യാതെ ഒരു ദിവസംപോലും കടന്നുപോയിട്ടില്ല.’

‘എല്ലാ രാത്രികളിലും അച്ഛൻ എന്റെ സ്വപ്നങ്ങളിൽ വരുമെന്നും നമ്മൾ ഒരുമിച്ചിരിക്കുമെന്നും പ്രതീക്ഷിച്ച ഒരു വർഷം. ഞാൻ ശരിക്കും തനിച്ചായിപ്പോയെന്നും അച്ഛനെപ്പോലെ ആർക്കും എന്നെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും മനസില്ലാമനസോടെ അംഗീകരിച്ച ഒരു വർഷം.’എല്ലാവരും അവരവരുടെ ജീവിതത്തിലെ തിരക്കിൽ മുഴുകുമ്പോൾ എന്റെയും എന്റെ അമ്മയുടെയും ജീവിതം ഇനിയൊരിക്കലും മാറ്റാനാവാത്തവിധം മാറിമറിഞ്ഞു.’

‘അച്ഛാ… എന്റെയും അമ്മയുടെയും ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു വർഷമാണ് കടന്നുപോയത്. മുന്നോട്ടുള്ള പാതയിൽ അച്ഛൻ ഒപ്പമില്ലെന്നുള്ള ഓർമ പോലും ഭയാനകമാണ്. പക്ഷെ ഒരു കാര്യത്തിൽ എനിക്കുറപ്പുണ്ട്.”അച്ഛന്റെ രക്തം എന്റെ സിരകളിൽ ഓടുന്നതുകൊണ്ട് ഏത് പ്രതിസന്ധികളെയും നേരിടാൻ എനിക്ക് കഴിമെന്നും അച്ഛൻ തെളിച്ച് തന്ന വഴിയിലൂടെയാണ് മുന്നോട്ടുള്ള പ്രയാണമെന്നും. ഈ ഒരു വർഷം ഞങ്ങൾ അച്ഛനെ വല്ലാതെ മിസ് ചെയ്യുകയും ഒരുപാട് സ്നേഹിക്കുകയും ചെയ്തു.’

‘എന്ന് എന്റെ അച്ഛന്റെ മകൾ…’ എന്നാണ് സുപ്രിയ കുറിച്ചത്. നിരവധി പേരാണ് സുപ്രിയയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ ആശ്വാസ വാക്കുകളുമായി എത്തിയത്. കുറിപ്പ് വായിച്ച് അവസാനിപ്പിക്കുമ്പോഴേക്കും അറിയാതെ കണ്ണുനീർ വരുന്നുവെന്നാണ് ആളുകൾ കുറിച്ചത്.

More in Movies

Trending

Recent

To Top