Connect with us

തിരക്കിനിടയിലും പൃഥ്വി മുംബൈയില്‍ വരും… എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും, ബീച്ചിലിരിക്കും, റോഡരികിലിരുന്ന് ചായ കുടിക്കും, കേരളത്തിലെത്തിയപ്പോൾ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായെന്ന് സുപ്രിയ മേനോൻ

Malayalam

തിരക്കിനിടയിലും പൃഥ്വി മുംബൈയില്‍ വരും… എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും, ബീച്ചിലിരിക്കും, റോഡരികിലിരുന്ന് ചായ കുടിക്കും, കേരളത്തിലെത്തിയപ്പോൾ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായെന്ന് സുപ്രിയ മേനോൻ

തിരക്കിനിടയിലും പൃഥ്വി മുംബൈയില്‍ വരും… എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും, ബീച്ചിലിരിക്കും, റോഡരികിലിരുന്ന് ചായ കുടിക്കും, കേരളത്തിലെത്തിയപ്പോൾ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായെന്ന് സുപ്രിയ മേനോൻ

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. അഭിനയിക്കാതെ തന്നെ സെലിബ്രിറ്റിയായി മാറുകയായിരുന്നു സുപ്രിയ. സിനിമയെക്കുറിച്ചും ജീവിതത്തിലെ വിശേഷങ്ങളെക്കുറിച്ചുമെല്ലാം പറഞ്ഞ് താരപത്‌നി എത്താറുണ്ട്./ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണക്കമ്പനിയുടെ കാര്യങ്ങളുമായി സജീവമാണ് സുപ്രിയ. ചെക്ക് ഒപ്പിടുന്ന ജോലിയേ തനിക്കുള്ളൂവെന്നും മറ്റ് കാര്യങ്ങളെല്ലാം സുപ്രിയ നോക്കി ചെയ്‌തോളുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

മാധ്യമ പ്രവർത്തകയായിരുന്നു നേരത്തെ സുപ്രിയ. ഈ സമയത്താണ് പൃഥ്വിയെ പരിചയപ്പെടുന്നത്. വിവാഹ ശേഷം ജോലിയില്‍ നിന്നും രാജിവെക്കുകയായിരുന്നു. പിന്നാലെ സുപ്രിയ നിർമാണ രംഗത്ത് സജീവമായി മാറുകയായിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ പ്രണയകാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയാണ് സുപ്രിയ

ആ ഒറ്റ കോള്‍ ആണ് ജീവിതം മാറ്റി മറിച്ചത്. ഇന്റര്‍വ്യുവും ഫീച്ചറുമൊന്നും നടന്നില്ല. പക്ഷെ ഞാനും പൃഥ്വിയും കൂട്ടുകാരായി. പുള്ളി വലിയ താരമാണെന്നോ താരകുടുംബത്തിലാണെന്നോ ഒന്നും അറിയില്ലല്ലോ. പയ്യെപ്പയ്യെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഞങ്ങള്‍ ഡേറ്റിംഗ് തുടങ്ങി. തിരക്കിനിടയിലും പൃഥ്വി മുംബൈയില്‍ വരും. എന്റെ കൂടെ ഓട്ടോയില്‍ സഞ്ചരിക്കും. ബീച്ചിലിരിക്കും. റോഡരികിലിരുന്ന് ചായ കുടിക്കും. അക്കാലത്ത് എല്ലാ പുസ്തകങ്ങളും രണ്ടെണ്ണം വാങ്ങിക്കും. ഒന്ന് പൃഥ്വിക്കുള്ളതാണ്. വായന കഴിഞ്ഞ് അതേക്കുറിച്ച് സംസാരിക്കും. നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് വിവാഹം. എന്നോടൊത്തു നടന്ന പൃഥ്വിയെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അല്ലാതെ താരത്തെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിലെത്തിക്കഴിഞ്ഞാലുളള ജീവിതത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല. പക്ഷെ ഇവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഗ്ലാസ് ബൗളിലെ ഗോള്‍ഡ് ഫിഷിന്റെ അവസ്ഥയായി. എല്ലാവരും എന്നെ നോക്കുന്നു. പലരും ശ്രദ്ധിക്കുന്നു. പറഞ്ഞ വാക്കുകള്‍ പലതും വാര്‍ത്തയാകുന്നു. വിവാദമാകുന്നു.

മകള്‍ അലംകൃതയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാതിരിക്കുന്നതിനെക്കുറിച്ചും സുപ്രിയ സംസാരിക്കുന്നുണ്ട്. അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. അവളുടെ എല്ലാ പിറന്നാളിനും ഫോട്ടോ ഇടുമായിരുന്നു. ആലിയ്ക്കും ഒരു സ്വകാര്യതയുണ്ട്. പതിമൂന്ന് വയസുവരെയെങ്കിലും അവളുടെ പ്രൈവസി മാതാപിതാക്കള്‍ ബഹുമാനിക്കണമെന്നാണ് സുപ്രിയ പറയുന്നത്.

മകളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അംഗീകരിക്കണം. ആലിയ്ക്ക് സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഇല്ല. സോഷ്യല്‍ മീഡിയയുടെ നല്ലതും ചീത്തയും തിരിച്ചറിയുന്ന കാലത്ത് അവള്‍ തന്നെയുണ്ടാക്കുകയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചെയ്യട്ടെ എന്നാണ് സുപ്രിയയുടെ അഭിപ്രായം. ഒരു മിഡില്‍ ക്ലാസ് കുടുംബത്തിലെ സാധാരണ കുട്ടിയായിട്ടാണ് ഞാന്‍ ജീവിച്ചത്. മകളുടെ വളര്‍ച്ചയും അങ്ങനെയാകണമെന്നാണ് ആഗ്രഹമെന്നും സുപ്രിയ പറയുന്നു.

More in Malayalam

Trending

Recent

To Top