Social Media
കോവിഡിന്റെആരംഭം, മോചനം, അല്ലിയുടെ കോവിഡ് കാല കുറിപ്പ് പങ്കുവെച്ച് സുപ്രിയ
കോവിഡിന്റെആരംഭം, മോചനം, അല്ലിയുടെ കോവിഡ് കാല കുറിപ്പ് പങ്കുവെച്ച് സുപ്രിയ
പൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ കോവിഡ് കാല കുറിപ്പുമായി സുപ്രിയ. സുപ്രിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്.
“അല്ലിയുടെ നോട്ട് ബുക്കുകള്‍ വെറുതേ മറിച്ചു നോക്കുമ്ബോഴാണ് അവളുടെ കോവിഡ് കുറിപ്പ് കണ്ടത്. കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവള് എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
മാര്‍ച്ച് മാസം മുതല്‍ വീടിനുള്ളില്‍ അടച്ചുപൂട്ടിയിരിക്കുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം ഈ കാലം ഏറെ പ്രയാസം നിറഞ്ഞതായിരിക്കും. സ്കൂളുകളില്‍ നിന്നും മറ്റുള്ളവരുമായുള്ള ഇടപെടലുകളില്‍ നിന്നും കൂട്ടുകാരില്‍ നിന്നും കളിസ്ഥലങ്ങളില്‍ നിന്നുമൊക്കെയാണ് അവര്‍ ഏറെ പഠിക്കുന്നത്. അതൊന്നും ഇപ്പോള്‍ സാധ്യമല്ല. ഇവിടെ അല്ലി കോവിഡിന്റെ ആരംഭത്തെ കുറിച്ചും അതില്‍ നിന്നുള്ള മോചനത്തെ കുറിഞ്ഞും പുതിയ സാധാരണ നിലയെ കുറിച്ചുമൊക്കെയാണ് സംസാരിക്കുന്നത്.”
സുപ്രിയ പങ്കുവച്ച അഞ്ച് വയസുകാരി മകളുടെ നോട്ട് ബുക്കിലെ കുറിപ്പില്‍ നിറയെ വീണ്ടും ജീവിതം സാധാരണ നിലയിലാകുന്ന പ്രതീക്ഷകളാണ്.
