Malayalam Breaking News
സൂപ്പർ മോം ആക്കിയത് നിങ്ങൾ; ആരാധകരോട് നന്ദി പറഞ്ഞ് ഐശ്വര്യ റായ്
സൂപ്പർ മോം ആക്കിയത് നിങ്ങൾ; ആരാധകരോട് നന്ദി പറഞ്ഞ് ഐശ്വര്യ റായ്
സൂപ്പർ മോം ആക്കിയത് നിങ്ങൾ; ആരാധകരോട് നന്ദി പറഞ്ഞ് ഐശ്വര്യ റായ്
വിശ്വസുന്ദരിയായ ഐശ്വര്യ റായ് മികച്ച നടിയും അഭിഷേകിനെ നല്ലപാതിയും മാത്രമല്ല സൂപ്പർ മോം കൂടെയാണിപ്പോൾ. ആരാധകരാണ് ഐശ്വര്യയ്ക്ക് സൂപ്പർ മോം എന്ന് പേര് നൽകിയത്. തന്നെ ആളുകള്‍ അങ്ങനെ വിളിക്കുന്നതില്‍ തികഞ്ഞ സന്തോഷമുണ്ടെന്ന് ഐശ്വര്യ റായ് അറിയിച്ചു. തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമാണ് ആ വിളിയെന്നും സ്‌നേഹം അതിന്റെ എല്ലാ അര്‍ത്ഥത്തിലും പ്രകടമാകുന്നതാണ് അമ്മയെന്ന അനുഭവമെന്നും, സൂപ്പര്‍ മോം എന്ന വിളി ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയാണെന്നും അവര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ലോക സുന്ദരിയായിരുന്ന ഐശ്വര്യ മകള്‍ ആരാധ്യ ജനിച്ച ശേഷം എല്ലാ തിരക്കുകളും മാറ്റി വച്ച് മകളോടൊപ്പം തന്നെയാണ്. ഐശ്വര്യ സൂപ്പര്‍ മോം ആണെന്ന് ഭര്‍ത്താവ് അഭിഷേക് ബച്ചനും ‘ഒബ്‌സസീവ് മദര്‍’ ആണെന്ന് ജയാ ബച്ചനും ഒരു അഭിമുഖത്തില്‍ നേരത്തേ വെളിപ്പെടുത്തിയിരുന്നു.
താന്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും അവര്‍ ആരാധ്യയുമായാണ് പ്രത്യക്ഷപ്പെടാറുള്ളത്. ആരാധ്യയുടെ ഏഴാം പിറന്നാളായ ഞായറാഴ്ച, ഞാന്‍ നിന്നെ പരിധികളില്ലാതെ സ്‌നേഹിക്കുന്നു, എന്റെ ജീവനാണ് നീ എന്നായിരുന്നു ഐശ്വര്യ കുറിച്ചത്. വിവാഹ ശേഷം സിനിമകളിലും അത്ര സജീവമല്ല താരം.
super mom aishwarya rai
