News
സിങ്കം എഗെയ്ന്‍; ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചു
സിങ്കം എഗെയ്ന്‍; ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചു
ബോളിവുഡിലെ ഏറ്റവും പണം വാരി ഫ്രാഞ്ചെസികളില്‍ ഒന്നാണ് രോഹിത്ത് ഷെട്ടിയുടെ സിങ്കം ഫ്രഞ്ചെസി. പൊലീസ് കഥകള്‍ക്ക് എന്നും ആരാധകരുള്ള ബോളിവുഡില്‍ 2011 ല്‍ ആരംഭിച്ച സിങ്കം പരമ്പരയില്‍ നാല് ചിത്രങ്ങളാണ് ഇതുവരെ വന്നത് നാലും വലിയ വിജയങ്ങളായിരുന്നു. ഇതുവരെ അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ സിങ്കം സീരിസില്‍ അണിനിരന്നിട്ടുണ്ട്. ഇതിന്റെ സ്പിന്‍ ഓഫായി ഒരു വെബ് സീരിസും രോഹിത്ത് ഷെട്ടി ചെയ്യുന്നുണ്ട്.
സിങ്കം എഗെയ്ന്‍ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം ശനിയാഴ്ച ആരംഭിച്ചു. ചിത്രത്തിന്റെ ആരംഭം കുറിച്ചുള്ള പൂജ ദൃശ്യങ്ങള്‍ താരങ്ങളായ അജയ് ദേവ്ഗണ്‍, രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍ എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. അക്ഷയ് കുമാര്‍ ഇന്ത്യയില്‍ ഇല്ലാത്തതിനാല്‍ പരിപാടിക്ക് എത്തിയിരുന്നില്ല. പുതിയ ഭാഗത്ത് കുറേ സര്‍െ്രെപസ് താരങ്ങള്‍ ഉണ്ടാകും എന്നാണ് വിവരം.
സിങ്കം പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് വരാന്‍ പോകുന്നത്. ചിത്രത്തിന് തുടക്കം കുറിച്ച് വൈകാരികമായ കുറിപ്പ് സംവിധായകന്‍ രോഹിത് ഷെട്ടി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘സിങ്കം, സിങ്കം റിട്ടേണ്‍സ്, സിംബ, സൂര്യവംശി. പന്ത്രണ്ട് വര്‍ഷം മുമ്പ്, ഞങ്ങള്‍ സിങ്കം ഇറക്കുമ്പോള്‍, അത് ഒരു കോപ്പ് യൂണിവേഴ്‌സായി മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇന്ന്, ഞങ്ങള്‍ സിങ്കം എഗെയ്ന്‍ ചിത്രീകരണം ആരംഭിക്കുന്നു… ഞങ്ങളുടെ കോപ്പ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ സിനിമ. ഞങ്ങളുടെ ജീവിതം തന്നെ ഈ സിനിമയിലുണ്ട്, നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയും വേണം’ രോഹിത് ഷെട്ടി പറയുന്നു.
രോഹിത് ഷെട്ടിയുടെ ഈ കോപ്പ് യൂണിവേഴ്‌സില്‍ ഇന്‍സ്‌പെക്ടര്‍ ബാജിറാവു സിങ്കമായാണ് അജയ് ദേവ്ഗണ്‍ എത്തുന്നത്. സിങ്കം 2011 ലാണ് പുറത്തിറങ്ങിയത്. അജയ് ദേവ്ഗണ്‍, പ്രകാശ് രാജ്, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തമിഴില്‍ വന്‍ ഹിറ്റായ സൂര്യ അഭിനയിച്ച സിങ്കത്തിന്റെ റീമേക്കായിരുന്നു ആദ്യ ചിത്രം.
തുടര്‍ന്ന് സിങ്കം റിട്ടേണ്‍സ് 2014ല്‍ പുറത്തിറങ്ങി. അജയ് ദേവ്ഗണ്‍, കരീന കപൂര്‍ അമോലെ ഗുപ്‌തേ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഫ്രാഞ്ചൈസിയില്‍ രണ്‍വീര്‍ സിങ്ങിനെ അവതരിപ്പിച്ചുകൊണ്ട് 2018ല്‍ പുറത്തിറങ്ങിയ സിംബ വന്‍ ഹിറ്റായിരുന്നു. 2021ല്‍ സൂര്യവംശി പുറത്തിറങ്ങി അക്ഷയ് കുമാര്‍ കോപ്പ് യൂണിവേഴ്‌സില്‍ എത്തിയത് ഈ ചിത്രത്തോടെയാണ്.
