Malayalam
പതിനഞ്ചു വര്‍ഷത്തോളം സിനിമയിലെ ഡ്യൂപ്പ്; ഇന്ന് ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിയായി സുമാദേവി
പതിനഞ്ചു വര്‍ഷത്തോളം സിനിമയിലെ ഡ്യൂപ്പ്; ഇന്ന് ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിയായി സുമാദേവി
ഡല്‍ഹിയില്‍ നടന്ന പതിമൂന്നാമത് ദാദാ സാഹേബ് ഫാല്‍ക്കെ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി നടി സുമാദേവി. പ്രജേഷ് സെന്‍ സംവിധാനം ചെയ്ത ‘ദി സീക്രട്ട് ഓഫ് വിമണിലെ’ പ്രകടനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ശക്തരായ രണ്ടു സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയില്‍ ഷീല എന്ന കഥാപാത്രമായിട്ടാണ് സുമാദേവി അഭിനയിച്ചത്.
തുരുത്തില്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയുടെ കരുത്തുറ്റ ജീവിതം അസാമാന്യ അഭിനയത്തിലൂടെ സുമാദേവി മികവുറ്റതാക്കിയെന്ന് ജൂറി അഭിപ്രായപ്പെട്ടു. പതിനഞ്ചു വര്‍ഷത്തോളം സൗത്ത് ഇന്ത്യന്‍ സിനിമയില്‍ ഡ്യൂപ്പ് ആയി വേഷം പ്രവര്‍ത്തിച്ചു വന്ന സുമാദേവി ആദ്യമായാണ് ഒരു സിനിമയില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നത്.
നിര്‍മല്‍ കലിതാ സംവിദാനം ചെയ്താ ‘ബ്രോക്കന്‍ സോള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആക്ഷെന്ദ്ര ദാസ് മികച്ചനടനായി തിരഞ്ഞെടുക്കപ്പെട്ടു. അര്‍മേനിയന്‍ ചിത്രമായ ദ സ്പ്രിങ് ആണ് മേളയിലെ മികച്ച ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഹിറ്റ് ചിത്രം
‘സീതാരാമം’ പ്രതേക ജൂറി പുരസ്‌കാരത്തിന് അര്‍ഹമായി.
‘777 ചാര്‍ളി’ എന്ന ചിത്രത്തിലൂടെ കിരണ്‍രാജ് മികച്ച സംവിധായകനായി. ചൈനീസ് ചിത്രമായ ‘റ്റില്‍ ലവ് ഡു അസ് പാര്‍ട്ടിന്റെ’ സംവിധാകാന്‍ റാന്‍ ലീ ആണ് മികച്ച പുതുമുഖ സംവിധയകന്‍. ബംഗ്‌ളാദേശ് ചിത്രമായ ‘ദി സെവന്‍’ ആണ് മികച്ച തിരക്കഥാ അവാര്‍ഡ് ലഭിച്ച ചിത്രം.
ആദ്യമായി നായികയായെത്തിയ ചിത്രത്തിലെ പുരസ്‌കാരലബ്ധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് സുമാദേവി പ്രതികരിച്ചു. സിനിമയില്‍ കൂടുതല്‍ സജീവമാകാന്‍ പ്രചോദനമാണ് പുരസ്‌കാരമെന്നും തൃശൂര്‍ സ്വദേശിയായ സുമാദേവി പറയുന്നു. വ!ര്‍ഷങ്ങളായി സ്റ്റണ്ട് മാസ്റ്റ!ര്‍ മാഫിയാ ശശിയുടെ അസിസ്റ്റന്റാണ് സുമാദേവി.