Malayalam
അന്ന് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ‘ ബാലന്’ ഇന്ന് നായിക; വൈറലായി നടിയുടെ വാക്കുകള്‍
അന്ന് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ‘ ബാലന്’ ഇന്ന് നായിക; വൈറലായി നടിയുടെ വാക്കുകള്‍
ഒരുകാലത്ത് മലയാള സിനിമ സീരിയല്‍ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയായിരുന്നു സുജിത ധനുഷ്. ബാലതാരമായി സിനിമയില്‍ എത്തിയ സുജിത നിരവധി ചിത്രങ്ങള്‍ തമിഴിലും മലയാളത്തിലും തെലുഗുവിലും കന്നടയിലും ചെയ്തിരുന്നു.. ബാലതാരമായി ഇരിക്കുമ്പോള്‍ തന്നെ നിരവധി പുരസ്കാരങ്ങള്‍ മികച്ച ബാലതാരത്തിനായി താരം നേടിയിരുന്നു.
1983 ല്‍ തിരുവനന്തപുരത്തായിരുന്നു സുജിതയുടെ ജനനം, ചെറുപ്പം മുതല്‍ കലാപരമായി അടുത്ത ബന്ധമുള്ള താരം ബാലതാരമായിരിക്കുമ്പോള്‍ തന്നെ നിരവധി അവസരങ്ങള്‍ സുജിതയെ തേടിയെത്തിയിരുന്നു. സൗത്ത് ഭാഷകളിലെല്ലാം നടി സിനിമളും സീരിയലും ചെയ്തിട്ടുണ്ട്.ഇതിനോടകം നൂറില്‍ കൂടുതല്‍ സിനിമകളും സീരിയലും ചെയ്ത സുജിത ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്.
എന്നാല്‍ മമ്മൂട്ടിയും സുജിതയും തമ്മില്‍ ഒരു ബന്ധമുണ്ട്. ഫാസിലിന്റെ സംവിധാനത്തില്‍ 1986 ല്‍ മമ്മൂട്ടി പ്രധാനവേഷം അവതരിപ്പിച്ച്, റിലീസ് ചെയ്ത ചിത്രമാണ് ‘പൂവിനു പുതിയ പൂന്തെന്നല്‍’. നദിയ മൊയ്തുവാണ് സിനിമയില്‍ നായികാവേഷം ചെയ്തത്. കിരണ്‍ എന്ന മമ്മൂട്ടിയുടെ നായക കഥാപാത്രം ശ്രദ്ധനേടിയിരുന്നു. ഈ സിനിമയില്‍ വളരെ ശ്രദ്ധ നേടിയ ബാലതാരമുണ്ട്. ആ സിനിമയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ഒരു കുട്ടി താരം കൂടി ഉണ്ടായിരുന്നു.
ബെന്നി അഥവാ കിട്ടു എന്ന ഈ ബാലകഥാപാത്രം. മമ്മൂട്ടി എടുത്തു വളര്‍ത്തുന്ന സംസാരശേഷിയില്ലാത്ത കുട്ടിയുടെ വേഷമായിരുന്നു ഇത്. എന്നാല്‍ ഇതിന് പിന്നിലെ രസകരമായ വസ്തുത സിനിമയില്‍ ആണ്‍കുട്ടിയായി വേഷമിട്ടയാള്‍, പെണ്‍കുട്ടിയാണ് കൂടാതെ അവര്‍ ഇന്ന് നായിക കൂടിയാണെന്നതാണ്. നടി സുജിത ധനുഷ് ആണിത്. മുന്താനൈ മുടിച്ച്’ എന്ന തമിഴ് സിനിമയിലെ കൈക്കുഞ്ഞായി കേവലം 41 ദിവസം പ്രായമുള്ളപ്പോഴായിരുന്നു അഭിനയലോകത്തേക്കുള്ള പ്രവേശം. തിരുവനന്തപുരം സ്വദേശിയാണ് സുജിത.
1999 ല്‍ പുറത്തിറങ്ങിയ ‘വാലി’ എന്ന ചിത്രത്തില്‍ താരം അഭിനയിച്ചിരുന്നു അതിന്റെ നിര്‍മാതാവ് ധനുഷ് ആണ് സുചിതയുടെ ഭര്‍ത്താവ്, ഇവര്‍ക്ക് ഒരു മകനാണ് ഉള്ളത്. ഇരുവരും ഇപ്പോള്‍ ചെന്നൈയിലാണ് സ്ഥിര താമസം, മലയത്തില്‍ നായികയായി നിരവധി ചിത്രങ്ങള്‍ സുജിത ചെയ്തിരുന്നു.
സിനിമ കൂടാതെ സീരിയലുകളും താരം ചെയ്തിരുന്നു, സൗത്ത് ഭാഷകളിലെ എല്ലാ ഭാഷകളിലും വളരെ തിരക്കുള്ള ഒരു സീരിയല്‍ അഭിനേത്രിയാണ് സുജിത് ഇന്നും ഭര്‍ത്താവ് ധനുഷ് മികച്ച പിന്തുണയാണ് സുജിതക്ക് നല്‍കുന്നത്, ഇപ്പോള്‍ മകനും അമ്മക്ക് എല്ലാ സപ്പോര്‍ട്ടുകളും നല്‍കുന്നുണ്ട്, ചില സീരിയലിന്റെ സെറ്റില്‍ മകനും അമ്മക്ക് കൂട്ടായി എത്താറുണ്ട്..
മലയാളത്തിലും നിരവധി ആരാധകരുള്ള സുജിത ഇന്നും തന്റെ മാതൃഭാഷയായ മലയാളത്തില്‍ അഭിനയിക്കാന്‍ ആഗ്രഹിക്കുന്നു എന്നും, എന്നാല്‍ പിന്നീട് തന്നെ തേടി മലയാളത്തില്‍ നിന്നും മറ്റ് അവസരങ്ങള്‍ ഒന്നും വന്നിരുന്നില്ല എന്നും സുജിത പറയുന്നു, ഇപ്പോഴും തമിഴ് സീരിയലിന്റെ തിരക്കിലാണ് എന്നാലും മലയാളത്തില്‍ നിന്നും ഒരു വിളി വന്നാല്‍ താന്‍ എല്ലാ തിരക്കുകളും മാറ്റി വൈകുമെന്നും താരം പറയുന്നു.
അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന് അന്തരിച്ചത്. വൈക്കം ചെമ്പില്‍ പരേതനായ ഇസ്മായിലിന്റെ ഭാര്യയായിരുന്നു ഫാത്തിമ. മകന് വെള്ളിത്തിരയില്‍ വിസ്മയം കാട്ടി വളരുമ്പോഴും സാധാരണ ചുറ്റുപാടുകളെ ഏറെ സ്നേഹിച്ച് ജീവിച്ച ഉമ്മയായിരുന്നു ഫാത്തിമ. പലപ്പോഴും മമ്മൂട്ടിയും ഉമ്മയും തമ്മിലെ അടുപ്പം മലയാളികളുടെ ചര്‍ച്ചകളുടെ ഭാഗമായിരുന്നു.
മമ്മൂട്ടി ഏറ്റവും ആദരവോടെ കണ്ടിരുന്ന വ്യക്തിയാണ് ഉമ്മ. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. 93 വയസ്സായിരുന്നു ഫാത്തിമ ഇസ്മായിലിന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. വൈക്കം ചെമ്പില്‍ ഇസ്മായില്‍, ഫാത്തിമ ദമ്പതികളുടെ മകനായാണ് മമ്മൂട്ടിയുടെ ജനനം. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് സഹോദരങ്ങള്‍.
എന്റെ ഉമ്മ ഒരു പാവമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാല്‍ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയില്‍ ഏതാണ് ഇഷ്ടം എന്റെ ഏതു കഥാപാത്രമാണ് കൂടുതല്‍ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലര്‍ത്തും. അങ്ങനൊന്നും പറയാന്‍ എന്റെ ഉമ്മയ്ക്കറിയില്ലെന്നുമായിരുന്നു.
ജീവിതത്തിലെ തന്റെ ആദ്യ സുഹൃത്ത് ഉമ്മയാണ്. മക്കളുടെ വീടുകളില്‍ മാറിമാറി താമസിക്കാറുണ്ട് ഉമ്മ. എന്റെ അടുത്ത് വന്ന് കഴിഞ്ഞ് രണ്ട് ദിവസമാവുമ്പോഴേക്കും അനിയന്റെ വീട്ടിലേക്ക് പോവണമെന്ന് പറയും. എന്നെ തീരെ ഇഷ്ടമില്ലാത്തത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്ന് പറഞ്ഞ് ഉമ്മയോട് പരിഭവിക്കാറുണ്ട് താനെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
