Connect with us

ജീവിതത്തിൽ നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമൊന്നും നമുക്ക് തടയാൻ പറ്റില്ല. അവരെ കല്യാണം കഴിച്ചതിനേയും തടയാൻ പറ്റില്ലായിരുന്നു; സുജിത് വാസുദേവ്

Malayalam

ജീവിതത്തിൽ നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമൊന്നും നമുക്ക് തടയാൻ പറ്റില്ല. അവരെ കല്യാണം കഴിച്ചതിനേയും തടയാൻ പറ്റില്ലായിരുന്നു; സുജിത് വാസുദേവ്

ജീവിതത്തിൽ നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമൊന്നും നമുക്ക് തടയാൻ പറ്റില്ല. അവരെ കല്യാണം കഴിച്ചതിനേയും തടയാൻ പറ്റില്ലായിരുന്നു; സുജിത് വാസുദേവ്

മിനി സ്‌ക്രീൻ ബിഗ്‌സ്‌ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് മഞ്ജു പിള്ള. ജനപ്രിയ സീരിയലുകളിലൂടെയാണ് മഞ്ജു എന്ന നടി മിനി സ്‌ക്രീനിന്റെ സ്വന്തം ആയത്. ഇപ്പോഴും സ്‌ക്രീനിൽ ചിരിയുടെ മാലപ്പടക്കം സമ്മാനിക്കുന്ന നടിയാണ് മഞ്ജു. മിനിസ്‌ക്രീൻ എന്നുമാത്രമല്ല, ബിഗ്‌സ്‌ക്രീനിലും കരുതുറ്റ കഥാപാത്രങ്ങളെയാണ് മഞ്ജു ഇപ്പോൾ അവതരിപ്പിക്കുന്നത്. മികച്ച പ്രതികരണങ്ങളാണ് ഒരോ കഥാപാത്രങ്ങൾക്കും ലഭിക്കുന്നതും.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുമുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും. കഴിഞ്ഞ വർഷമാണ് മഞ്ജു പിള്ളയുമായി വിവാഹമോചിതനായെന്ന് ഛായാഗ്രാഹകൻ സുജിത് വാസുദേവ് വെളിപ്പെടുത്തിയിരുന്നത്. 2000ത്തിലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് ഒരു മകളുമുണ്ട്.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് സുജിത് വാസുദേവ്. താൻ സംവിധാനം ചെയ്ത സിനിമയായ ജെയിംസ് ആന്റ് ആലീസ് ജീവിതത്തിൽ പ്രതിഫലിച്ചുവോ? എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു സുജിത്.

പ്രതിഫലിച്ചിരുന്നുവെങ്കിൽ നേരെ തിരിച്ചായിരിക്കുമല്ലോ സംഭവിക്കുക. ഞാനും മഞ്ജുവും കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി പിരിഞ്ഞിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷം വിവാഹമോചിതരുമായി. സിനിമയിലേത് പോലെ സംഭവിച്ചിരുന്നുവെങ്കിൽ നേരെ തിരിച്ചാകും സംഭവിച്ചിട്ടുണ്ടാവുക. ഞങ്ങൾ എല്ലാം പൊരുത്തപ്പെട്ട് വീണ്ടും ഒരുമിച്ചേനെ. ജീവിതവും സിനിമയും വേറെ വേറെയാണ്.

ജീവിതത്തെ ജീവിതമായും, സിനിമയെ സിനിമയായും കാണുക. ജീവിതത്തിൽ സന്തോഷം കൊണ്ടു നടക്കുക എപ്പോഴും. ജീവിതത്തിൽ നടന്നതും നടക്കുന്നതും നടക്കാനിരിക്കുന്നതുമൊന്നും നമുക്ക് തടയാൻ പറ്റില്ല. അവരെ കല്യാണം കഴിച്ചതിനേയും തടയാൻ പറ്റില്ലായിരുന്നു. ഒരുപക്ഷെ ഇതില്ലെങ്കിൽ വേറൊരാൾ വിധിച്ചിട്ടുണ്ടാകും. അതിലേക്ക് എത്തിച്ചേർന്നേക്കും. അതിനെയാണ് വിധിയെന്ന് പറയുന്നത്. പല ഘടകങ്ങൾ കൂടിച്ചേർന്നതാണ് ജീവിതം. ഇത് ഒരു ഘട്ടമാണ്. അതും കടന്നു പോവുക എന്നാണ് അദ്ദേഹം പറയുന്നത്.

എത്ര നാൾ വിഷമിച്ചിരിക്കും. ഒരാൾ നമ്മളെ വിട്ടു പോകുമ്പോഴോ, നമ്മുടെ കൂടെ ഇല്ലാത്തപ്പോഴോ അതാണ് സന്തോഷം എന്ന് പറയാനാകില്ല. ആ വിഷമ ഘട്ടത്തിൽ നിന്നും മാറേണ്ടത് എങ്ങനെയാണ് എന്നല്ലേ ചിന്തിക്കേണ്ടത്. എല്ലായിപ്പോഴും പോസിറ്റീവായിരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം എന്റെ അനിയൻ മരിച്ചു പോയി. അത് എപ്പോഴും കൂടെ കൊണ്ടു നടക്കാൻ പറ്റില്ലല്ലോ. അതിൽ നിന്നും എങ്ങനെ മറികടക്കാം എന്നല്ലേ ചിന്തിക്കുക.

അച്ഛനായാലും അമ്മയായാലും, അവർക്ക് സഹിക്കാൻ പറ്റുന്നതിലും അപ്പുറമാണ്. പക്ഷെ മാറിയല്ലേ പറ്റൂ. അപ്പോൾ എവിടെയാണോ സന്തോഷമുള്ളത് അത് കണ്ടെത്തണം. വിവാഹ ശേഷം സിനിമ വിട്ടതിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. വിവാഹ ശേഷം ഉത്തരവാദിത്തം വരും. പണം വേണ്ടി വരും. ഒരു ഘട്ടത്തിൽ എത്തുന്നത് വരെ സിനിമയിൽ പണമുണ്ടാക്കാൻ സാധിക്കില്ല. നമുക്ക് പേരും ഡിമാന്റും ഉണ്ടാകുമ്പോൾ നടക്കും. അതുവരെ കഷ്ടതയായിരിക്കും.

എത്തിപ്പെടാൻ പറ്റുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത മേഖലയുമാണ് സിനിമ. അതേസമയം വീണ്ടും സിനിമയിലേക്ക് തിരികെ വരാൻ കാരണം മഞ്ജുവാണെന്നും സുജിത് പറയുന്നു. തീർച്ചയായും മഞ്ജുവാണ്. കുഴപ്പമില്ല, സാമ്പത്തികം മാനേജ് ചെയ്യാമെന്ന് പറഞ്ഞത് മഞ്ജുവാണ്. മഞ്ജു അങ്ങനെ പറഞ്ഞില്ലായിരുന്നുവെങ്കിൽ വീണ്ടും വരില്ലായിരുന്നു. അതിനായി ഞങ്ങളുടെ പല ഇഷ്ടങ്ങളും വേണ്ടെന്നു വച്ചു. അഞ്ചാറ് കൊല്ലം യാത്രകളൊക്കെ വേണ്ടെന്ന് വച്ചു.

മഞ്ജു അന്ന് സീരീയലുകൾ ചെയ്തു തുടങ്ങിയിരുന്നു. അന്നത്തെ കാലത്ത് പ്രതിഫലം വളരെ കുറവായിരുന്നു. അതിന്റെ ബുദ്ധിമുട്ടുകളൊക്കെ നേരിട്ടിരുന്നു. സിനിമ ചെയ്യുന്നില്ല സീരിയലിൽ തുടരുകയാണെന്ന് പറഞ്ഞപ്പോൾ സിനിമാട്ടോഗ്രാഫറാകാൻ എത്ര വർഷമെടുക്കുമെന്ന് മഞ്ജു ചോദിച്ചു. അഞ്ച് വർഷത്തിനുള്ളിലെന്ന് ഞാൻ പറഞ്ഞു. അഞ്ച് വർഷം ശ്രമിക്ക് ബാക്കി നമുക്ക് പിന്നെ കാണാമെന്ന് മഞ്ജു പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top