Actress
പിറന്നാൾ ദിനത്തിൽ പുത്തൻ ചിത്രങ്ങളുമായി സുജ കാർത്തിക; പ്രായം എത്രയായെന്ന് വെളിപ്പെടുത്തി നടി
പിറന്നാൾ ദിനത്തിൽ പുത്തൻ ചിത്രങ്ങളുമായി സുജ കാർത്തിക; പ്രായം എത്രയായെന്ന് വെളിപ്പെടുത്തി നടി
ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന താരമാണ് സുജ കാർത്തിക. 2002-ൽ മലയാളി മാമന് വണക്കം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇതിനോടകം നിരവധി ചിത്രങ്ങളിൽ തിളങ്ങിയിട്ടുണ്ട്. 2007ൽ സിനിമ വിട്ടെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്യ താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധ നേടുന്നതും.
ഇപ്പോഴിതാ താരത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ചർച്ചയാകുന്നത്. പിന്നാലെ നിരവധി പേരാണ് താരത്തിന്റെ പ്രായം എത്രയായെന്ന് ചോദിച്ച് രംഗത്തെത്തിയിരുന്നത്. എന്നെ ഓർത്തതിന് നന്ദി. പിറന്നാൾ ദിനത്തിൽ മറക്കാതെ എനിക്ക് ആശംസ അറിയിച്ചവരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.
ഈ ദിനം സ്‌പെഷലാക്കി മാറ്റിയത് ഭർത്താവാണ്. എനിക്ക് 40 വയസ്സ് ആയോ എന്നല്ലേ നിങ്ങൾക്ക് അറിയേണ്ടത്. അതിനുള്ള ഉത്തരം ഈ ചിത്രങ്ങളിലുണ്ട്. അവസാനത്തെ ചിത്രങ്ങൾ നോക്കിയാൽ അത് മനസ്സിലാകും എന്നാണ് സുജ കാർത്തിക പറയുന്നത്. 39 എന്നത് കൈവിരലുകളിലൂടെ കാണിക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
വിവാഹത്തോടെയായിരുന്നു താരം അഭിനയ മേഖലയിൽ നിന്നും വിട്ടു നിന്നത്. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച സുജ കാർത്തിക ഡോക്ടറേറ്റ് നേടുകയും ഗ്ലോബൽ ബിസിനസ് ആൻഡ് മാർക്കറ്റിങ് രംഗത്ത് അധ്യാപികയായി ജോലി നോക്കുകയും ചെയ്തു. യുജിസിയുടെ ജെആർഎഫ് നേടിയ സുജ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു സോഷ്യൽ സയൻസിലാണു പിഎച്ച്ഡി നേടിയത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു സുജയുടെ ഗവേഷണ പ്രബന്ധം.
മാമന് വണക്കം എന്ന സിനിമയിലൂടെ എത്തിയ താരം ശേഷം പാഠം ഒന്ന് ഒരു വിലാപം, ഞാൻ സൽപ്പേര് രാമൻകുട്ടി, റൺവേ, നാട്ട്‌രാജാവ്, മാമ്പഴക്കാലം, പൊന്മുടിപുഴയോരത്ത്, പൗരൻ, നേരറിയാൻ സി.ബി.ഐ, ലോകനാഥൻ ഐ.എ.എസ്, അച്ചനുറങ്ങാത്ത വീട്, കിലുക്കം കിലുകിലുക്കം, ലിസമ്മയുടെ വീട്, നാദിയ കൊല്ലപ്പെട്ട രാത്രി, രക്ഷകൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട്.
