Connect with us

സുജ കാര്‍ത്തിക ഇനി വെറും നടിയല്ല; ഡോ. സുജ കാര്‍ത്തിക!

Malayalam

സുജ കാര്‍ത്തിക ഇനി വെറും നടിയല്ല; ഡോ. സുജ കാര്‍ത്തിക!

സുജ കാര്‍ത്തിക ഇനി വെറും നടിയല്ല; ഡോ. സുജ കാര്‍ത്തിക!

ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിക്കാറുണ്ട് പല താരങ്ങളും. ആദ്യ സിനിമയിലൂടെ തന്നെ മികച്ച സ്വീകാര്യത സ്വന്തമാക്കിയവരും കുറവല്ല. എന്നാല്‍ ഇവരില്‍ പലരും സിനിമയില്‍ നിന്നും പൂര്‍ണ്ണമായി അകന്നുപോയിരുന്നു പിന്നീട്. ഇവരില്‍ പലരുടെയും തിരിച്ചുവരവിനായാണ് ഇന്നും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് പലരും ഭംഗിവാക്ക് പറയാറുണ്ടെങ്കിലും അത് സാധ്യമാവാറില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്നുപോയ താരങ്ങളിലൊരാളാണ് സുജ കാര്‍ത്തിക. പ്രണയിനിയായും കുശുമ്പിയായ സഹോദരിയായും നായികയായുമൊക്കെ ഈ താരം സിനിമകളില്‍ നിറഞ്ഞുനിന്നിരുന്നു.

നടിയും നർത്തകിയുമായ സുജ കാർത്തികയ്ക്ക് ഡോക്ടറേറ്റ്. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. ‘തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ’ പറ്റിയായിരുന്നു ഗവേഷണം. 2009 ൽ പിഡിഎമ്മിൽ ഒന്നാം റാങ്ക് ലഭിച്ചിരുന്നു. പീന്നീട് 2013 ൽ ജെ ആർഎഫ് നേടുകയും കുസാറ്റിൽ റിസർച്ച് ആരംഭിക്കുകയായിരുന്നു. എക്സെല്ലർ എന്ന പരിശീലന കമ്പനിയുടെ സ്ഥാപകയും പരിശീലകയുമാണ് സുജ.

2002 ൽ വെള്ളിത്തിരയിൽ എത്തിയ സുജ വിരൽ എണ്ണവുന്ന ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു. 2002 ൽ രജസേനൻ സംവിധാനം ചെയ്ത മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള അരങ്ങേറ്റം. പിന്നീട് ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ നടിയ്ക്ക് കഴിഞ്ഞിരുന്നു. സഹനടിയായിട്ടായിരുന്നു അധികം എത്തിയിരുന്നത്. ഇവയെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

2002 മുതൽ 2007 വരെയായിരുന്നു സുജ കാർത്തിക സിനിമയിൽ സജീവമായിരുന്നത്. പിന്നീട് അഭിനയത്തിന് ബ്രേക്ക് നൽകിയ ഉപരിപഠനത്തിനായി പോകുകയായിരുന്നു. 2010 ജനുവരി 31 ന് താരം വിവാഹിതയായി. മർച്ചന്റ് നേവിയിൽ ചീഫ് എൻജിനീയറായ രാകേഷ് കൃഷ്ണനാണ് ഭർത്താവ്. 2013 ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലാണ് ഒടുവിൽ താരം അഭിനയിച്ചത്. ചെറിയ വേഷമായിരുന്നു. 2006 ൽ പുറത്തു വന്ന അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യ ഭാഗത്തിൽ ഒരു പ്രധാന കഥാപാത്രത്തെ താരം അവതരിപ്പിച്ചിരുന്നു.

actress suja karthika get doctorate

More in Malayalam

Trending

Recent

To Top