Actress
ഇന്റർനാഷണൽ സിനിമകളുടെ ലൈബ്രറിയായി മമ്മൂക്ക മാറി, ഞാൻ മമ്മൂട്ടി ഫാനും മണിരത്നം മോഹൻലാൽ ഫാനുമാണ്!; സുഹാസിനി
ഇന്റർനാഷണൽ സിനിമകളുടെ ലൈബ്രറിയായി മമ്മൂക്ക മാറി, ഞാൻ മമ്മൂട്ടി ഫാനും മണിരത്നം മോഹൻലാൽ ഫാനുമാണ്!; സുഹാസിനി
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരായ താര ജോഡികളായിരുന്നു മമ്മൂട്ടിയും സുഹാസിനിയും. രണ്ട് പേരും ചേർന്ന് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങൾ മലയാളികളുടെ മനസിലിന്നും ഇടം നേടിയിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും സുഹാസിനി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
താൻ വലിയ മമ്മൂട്ടി ആരാധികയാണെന്നും ഭർത്താവ് മണിരത്നം വലിയൊരു മോഹൻലാൽ ആരാധകനുമാണെന്നാണ് സുഹാസിനി പറയുന്നത്. മണിരത്നത്തിനും തനിക്കും മലയാള സിനിമയെ ഒരുപാട് ഇഷ്ടമാണ്. മമ്മൂട്ടിയോടും മോഹൻലാലിനോടും വളരെയധികം ബഹുമാനമുണ്ട്. ഇന്റർനാഷണൽ സിനിമകളുടെ ലൈബ്രറിയായി മമ്മൂക്ക മാറിയിരിക്കുകയാണ്.
ഭ്രമയുഗം, കാതൽ പിന്നെ കണ്ണൂർ സ്ക്വാഡ് ഒക്കെ കാണുമ്പോൾ അമിതാഭ് ബച്ചൻ ഒക്കെ ചെയ്യുന്ന പോലെ അദ്ദേഹം അത് ആസ്വദിച്ച് ചെയ്യുകയാണെന്ന് നമുക്ക് തോന്നും. അമിതാഭ് ബച്ചൻ… അദ്ദേഹം ഇപ്പോൾ ക്യാരക്റ്റർ റോൾ മാത്രമാണ് ചെയ്യുന്നത് എന്നാൽ മമ്മൂട്ടി നായകനായി തന്നെ തുടരുന്നുവെന്നും നടി പറഞ്ഞു.
എൺപതുകളിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു സുഹാസിനി. പിന്നീട് സംവിധായികയായും പേരെടുത്തിരുന്നു. ഭർത്താവ് മണിരത്നത്തിനൊപ്പം സിനിമാ നിർമാണത്തിലും സാന്നിധ്യം അറിയിക്കുന്നു. സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുളള സുഹാസിനി ഇന്നും തമിഴ് സിനിമാ ലോകത്തെ പ്രമുഖ സാന്നിധ്യമാണ്.
ഭർത്താവ് മണിരത്നത്തിന് കരിയറിൽ പിന്തുണയുമായി സുഹാസിനി എപ്പോഴും ഒപ്പമുണ്ടാകാറുണ്ട്. 1988 ലാണ് സുഹാസിനിയും മണിരത്നവും വിവാഹിതരാകുന്നത്. അന്ന് തമിഴകത്തെ വിലപിടിപ്പുള്ള നായിക നടിയാണ് സുഹാസിനി. വിവാഹശേഷവും കരിയറിൽ നടി സജീവമായി. നന്ദൻ എന്നാണ് ദമ്പതികളുടെ മകന്റെ പേര്.
