Tamil
സുഹാസിനിയെ സഹോദരിയെന്ന് വിളിച്ച് വിവേക് ; സഹോദര ബന്ധം തോന്നിയിട്ടില്ലെന്നു സുഹാസിനി !
സുഹാസിനിയെ സഹോദരിയെന്ന് വിളിച്ച് വിവേക് ; സഹോദര ബന്ധം തോന്നിയിട്ടില്ലെന്നു സുഹാസിനി !
By
മലയാളികൾക്കും തമിഴകത്തിനുമൊക്കെ ഒരുപോലെ പ്രിയങ്കരിയായ നടിയാണ് സുഹാസിനി . മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം ഈ നായികയെത്തിയിരുന്നു. മമ്മൂട്ടി-സുഹാസിനി കോംപിനേഷന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.
സിനിമയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം സുഹാസിനി പങ്കെടുക്കാറുമുണ്ട്. അടുത്തിടെ നടന്ന സൈമ പുരസ്‌കാര ചടങ്ങിലും സുഹാസിനി പങ്കെടുത്തിരുന്നു. സാരിയില്‍ അതീവ സുന്ദരിയായാണ് താരമെത്തിയത്. സരിത, ഖുശ്ബു തുടങ്ങിയവരും താരത്തിനൊപ്പമുണ്ടായിരുന്നു. തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളായ വിവേകായിരുന്നു സുഹാസിനിക്ക് പുരസ്‌കാരം നല്‍കിയത്.
പുരസ്‌കാരം നല്‍കാനായി വിളിക്കുന്നതിനിടയില്‍ സഹോദരി എന്നായിരുന്നു അദ്ദേഹം സുഹാസിനിയെ സംബോധന ചെയ്തത്. വിവേകിനോട് സുഖവിവരങ്ങള്‍ തിരക്കിയതിന് ശേഷമാണ് താരം ചില തിരുത്തലുകള്‍ നടത്തിയത്.
ഇതാദ്യമായാണ് തനിക്ക് സൈമ പുരസ്‌കാരം ലഭിക്കുന്നത്. അതില്‍ സന്തോഷമുണ്ട്. വിവേകിനോട് തനിക്കൊരിക്കലും സഹോദര ബന്ധം തോന്നിയിട്ടില്ല. തന്‍രെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ആദ്യ സിനിമ തനിക്കൊപ്പമായിരുന്നു. അന്ന് താന്‍ കുറേ ടിപ്‌സ് ഒക്കെ നല്‍കിയിരുന്നു. അതൊക്കെ അദ്ദേഹത്തിന് ഉപകരിച്ചിരുന്നോ എന്ന കാര്യത്തെക്കുറിച്ച് അറിയില്ല. അന്ന് മയില്‍പ്പീലിയൊക്കെ തന്നിരുന്നു. ഇന്നിതാ പുതിയൊരു പുരസ്‌കാരം സമ്മാനിച്ചിരിക്കുകയാണ് അദ്ദേഹം.സുഹാസിനി പറയുന്നു.
suhasini replied to actor vivek