Connect with us

ദളപതി 63 യിൽ ആസിഡ് അറ്റാക്ക് അതിജീവിച്ച പെൺകുട്ടിയായി മലയാളി നായിക!

Tamil

ദളപതി 63 യിൽ ആസിഡ് അറ്റാക്ക് അതിജീവിച്ച പെൺകുട്ടിയായി മലയാളി നായിക!

ദളപതി 63 യിൽ ആസിഡ് അറ്റാക്ക് അതിജീവിച്ച പെൺകുട്ടിയായി മലയാളി നായിക!

വിജയ് നായകനാകുന്ന ദളപതി 63 കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. വിജയുടെ 63 മത്തെ ചിത്രം കൂടിയാണ് ഇത്. വനിത ഫുട്ബോൾ ടീമിന്റെ കൊച്ചയാണ് വിജയ് എത്തുന്നത്. നയൻതാരയാണ് വിജയുടെ നായികയായി എത്തുന്നത് . ഒപ്പം മലയാളിയായ റീബ മോണിക്കയും അഭിനയിക്കുന്നുണ്ട്.

വളരെ രഹസ്യസ്വഭാവത്തോടെയാണ് ചിത്രത്തിന്റെ ജോലികൾ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. ഒരു ഫുട്ബോൾ കളിക്കാരൻ സാഹചര്യങ്ങൾ കൊണ്ട് വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായി എത്തുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. നടിമാരായ ഇന്ദുജ, വർഷ ബൊല്ലാമ്മ എന്നിവരും ചിത്രത്തിലുണ്ട്. റെബയും ഇന്ദുജയും വർഷയും ഫുട്ബോൾ കളിക്കാരായാണ് ചിത്രത്തിലെത്തുന്നത്. ഇവരുടെ കോച്ചായ മൈക്കിൾ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്.

ആസിഡ് അറ്റാക്കിനെ അതിജീവിച്ച പെൺകുട്ടിയുടെ വേഷമാണ് റെബ കൈകാര്യം ചെയ്യുന്നതെന്ന സൂചനകളാണ് ചിത്രത്തിന്റെ പുറത്തുവരുന്ന റിപ്പോർട്ടുകൾ തരുന്നത്. എന്നാൽ ഇക്കാര്യം അണിയറപ്രവർത്തകർ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.

ഫുട്ബോൾ, സ്പോർട്സിന്റെ രാഷ്ട്രീയം, സൗഹൃദങ്ങൾ എന്നിവയുടെ കഥ പറയുന്ന ചിത്രം ഒരു മാസ്സ് എന്റർടെയിനർ ചിത്രമാകുമെന്നാണ് അണിയറക്കാരുടെ അവകാശവാദം. ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷെറോഫ് ആണ് പ്രതിനായകനായെത്തുന്നത്. കായികരംഗത്തെ നാടകീയമുഹൂർത്തങ്ങൾ കോർത്തിണക്കിയ ചിത്രത്തിൽ നയൻതാര, റേബ,ഇന്ദുജ, വർഷ എന്നിവർക്കു പുറമെ കതിർ ഡാനിയൽ, ബാലാജി, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.

‘തെറി’, ‘മെർസൽ’എന്നീ ചിത്രങ്ങൾക്കു ശേഷം ആറ്റ്ലിയും വിജയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണിത്. ദീപാവലി റിലീസായാണ് പ്ലാൻ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് എ ആർ റഹ്മാൻ ആണ്. ‘മെർസലി’ന്റെ ക്യാമറാമാനായ ജി കെ വിഷ്ണുവാണ് സിനിമോട്ടോഗ്രാഫർ. എ ജി എസ് എന്റർടെയിൻമെന്റ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. റൂബൻ എഡിറ്റിംഗ് നിർവ്വഹിക്കും.

reeba monica in dhalapathy 63

More in Tamil

Trending