Actress
മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് ഞാന്‍ പറയും, അവര്‍ക്കും അവരുടേതായ ജീവിതം ഉണ്ട്; തുറന്ന് പറഞ്ഞ് സുഹാസിനി
മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് ഞാന്‍ പറയും, അവര്‍ക്കും അവരുടേതായ ജീവിതം ഉണ്ട്; തുറന്ന് പറഞ്ഞ് സുഹാസിനി

മകനെക്കുറിച്ച് മനസ്സുതുറന്ന് സുഹാസിനി. അമ്മയായതും മകനെ നന്നായി വളര്‍ത്തിയതുമെല്ലാം ഒരു നേട്ടമായി ഞാന്‍ കാണുന്നു. പക്ഷെ മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് ഞാന്‍ പറയും. കാരണം അവര്‍ക്കും അവരുടേതായ ജീവിതം ഉണ്ട്. പൊക്കിള്‍ക്കൊടി മുറിച്ചതാണ്. മനസ്സില്‍ നിന്നും അത് മുറിക്കണം. എന്റെ മകന് 14 വര്‍ഷമായി ലണ്ടനിലാണ്. ഇപ്പോള്‍ തിരിച്ച് വരാന്‍ പോകുന്നു. മകന്റെ ജീവിതത്തില്‍ അധികം ഇടപെടാറില്ലെന്നും സുഹാസിനി വ്യക്തമാക്കി.
1992 ലാണ് സുഹാസിനിക്കും മണിരത്നത്തിനും നന്ദൻ എന്ന മകന് പിറന്നത്
മണിരത്നത്തിനൊപ്പം സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങളില്‍ സുഹാസിനിയും ഇടപെടാറുണ്ട്. ഇരുവര്‍, രാവണന് എന്നീ സിനിമകളുടെ സംഭാഷണം എഴുതിയത് സുഹാസിനിയാണ്. മദ്രാസ് ടാക്കീസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയും ഇവര്‍ ഒരുമിച്ച് നടത്തുന്നു. നടി എന്നതിനുപ്പുറം സംവിധായികയായും സുഹാസിനി ശ്രദ്ധ നേടി.
സുഹാസിനി സംവിധാനം ചെയ്ത ഇന്ദിര എന്ന സിനിമ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. 1995 ലാണ് ഈ സിനിമ പുറത്തിറങ്ങിയത്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...