Connect with us

നിന്റെ അഭാവം ഞങ്ങളുടെ ജീവിതത്തിൽ പരിഹരിക്കാനാകാത്ത ശൂന്യത സൃഷ്ടിച്ചു. എന്നെങ്കിലും മറുവശത്ത് നമ്മൾ വീണ്ടും കാണും മെസ്സാ; വേദനയോടെ മാളവിക ജയറാം

Actress

നിന്റെ അഭാവം ഞങ്ങളുടെ ജീവിതത്തിൽ പരിഹരിക്കാനാകാത്ത ശൂന്യത സൃഷ്ടിച്ചു. എന്നെങ്കിലും മറുവശത്ത് നമ്മൾ വീണ്ടും കാണും മെസ്സാ; വേദനയോടെ മാളവിക ജയറാം

നിന്റെ അഭാവം ഞങ്ങളുടെ ജീവിതത്തിൽ പരിഹരിക്കാനാകാത്ത ശൂന്യത സൃഷ്ടിച്ചു. എന്നെങ്കിലും മറുവശത്ത് നമ്മൾ വീണ്ടും കാണും മെസ്സാ; വേദനയോടെ മാളവിക ജയറാം

വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരംഗം വിട പറഞ്ഞതിന്റെ സങ്കടം പങ്കുവെച്ച് നടി പാർവതി ജയറാം കഴിഞ്ഞ ദിവസം എത്തിയിരുന്നു. വർഷങ്ങളോളം വീടിനു കാവലായി, വീട്ടുകാരുടെ പ്രിയപ്പെട്ടവനായി ജീവിച്ച വളർത്തുനായ മെസ്സിയുടെ വിയോഗമാണ് പാർവതിയെ സങ്കടത്തിലാഴ്ത്തിയത്.

ഇപ്പോഴിതാ വളർത്തുനായ മെസ്സിയുടെ വിയോഗത്തിന്റെ വേദനയിലാണ് മാളവിക.

“ഇതെഴുതാനുള്ള ധൈര്യം സംഭരിക്കാൻ എനിക്ക് കുറച്ച് ദിവസമെടുത്തു. നിന്റെ ഉച്ചത്തിലുള്ള കുരയും വാലാട്ടലുമില്ലാതെ വീട്ടിലേക്ക് സ്വാഗതം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ നിന്റെ വിയോഗം ഉൾകൊള്ളാനേ പറ്റുന്നില്ല. നീ ഞങ്ങളുടെ വളർത്തുനായ മാത്രമല്ല, നിന്റെ അഭാവം ഞങ്ങളുടെ ജീവിതത്തിൽ പരിഹരിക്കാനാകാത്ത ശൂന്യത സൃഷ്ടിച്ചു. എന്നെങ്കിലും മറുവശത്ത് നമ്മൾ വീണ്ടും കാണും മെസ്സാ. നിന്നെ ഞാനൊരിക്കലും ഉപേക്ഷിക്കില്ലെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു. അതുവരെ എന്റെ മാലാഖ ഉറങ്ങുക,” എന്നാണ് മാളവിക കുറിക്കുന്നത്. മെസ്സിയ്ക്ക് ഒപ്പമുള്ള നിരവധി ചിത്രങ്ങളും മാളവിക ഷെയർ ചെയ്തിട്ടുണ്ട്.

കാളിദാസന്റെയും മാളവികയുടെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലെ നിറസാന്നിധ്യമായിരുന്നു മെസ്സി. ഒരു സഹോദരനെ നഷ്ടമായെന്നാണ് കാളിദാസൻ ഇന്നലെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നീ എവിടെയാണെങ്കിലും അവിടെ ഒരുപാട് ഐസ്‌ക്രീമും മധുരപലഹാരങ്ങളുമുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഈ ലോകത്തിലെ ഏറ്റവും സന്തോഷവാനും സ്‌നേഹനിധിയുമായ നായയായതിന് നന്ദി. അമ്മയും അപ്പയും ചക്കിയും ഞാനും നിന്നെ മിസ് ചെയ്യും എന്റെ സഹോദരാ.- കാളിദാസ് കുറിച്ചു. പാർവതിയും വേദന പങ്കുവെച്ച് എത്തിയിരുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിന്റേത്. പാർവതിയും മക്കളായ കാളിദാസനും മാളവികയുമൊക്കെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ജയറാമിന്റെ ആനപ്രേമവും മൃഗസ്നേഹവുമൊക്കെ അതുപോലെ തന്നെ കിട്ടിയിട്ടുണ്ട് കുടുംബത്തിനും. വളർത്തുമൃഗങ്ങളെയെല്ലാം വീട്ടിലെ അംഗങ്ങളെ പോലെയാണ് ഈ കുടുംബം കാണുന്നത്.

More in Actress

Trending

Recent

To Top