Malayalam Breaking News
താടിയും മുടിയും നീട്ടി വളർത്തി തീവ്രവാദി ലുക്കിൽ സുദേവ് നായർ !
താടിയും മുടിയും നീട്ടി വളർത്തി തീവ്രവാദി ലുക്കിൽ സുദേവ് നായർ !
By
ഏത് വേഷത്തിലും തിളങ്ങുന്ന നടനാണ് സുദേവ് നായർ . വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് സുദേവൻ നായർ ശ്രദ്ധേയമായ സ്ഥാനത്തേക്ക് എത്തിയത്. വേറിട്ട അഭിനയ ശൈലിയിലൂടെ മലയാളി സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്താന്‍ ഇനി താരത്തിന് കഴിഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുട ഇടയില്‍ തന്റെതായ സ്ഥാനം കണ്ടെത്തുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് താരം. തന്റെ പുതിയ ചിത്രങ്ങളെ കുറിച്ചും അതിന്റെ ഗെറ്റപ്പുകളെ കുറിച്ചുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി നില്‍ക്കുകയാണ് പ്രേക്ഷകര്‍. നീണ്ട താടിയില്‍ കണ്ണില്‍ ലൈന്‍സ് ധരിച്ച് വേറിട്ട ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയ ചിത്രത്തിന് വേണ്ടിയുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്. പുതിയ ഗെറ്റപ്പ് കണ്ടിട്ട് വില്ലന്‍ കഥാപാത്രവുമായിട്ടാണ് താരം ഇക്കുറി എത്തുന്നത്.
ശരീരം സംരംക്ഷിക്കുന്ന നടന്മാരുടെ കൂട്ടത്തില്‍ മുന്‍നിരയില്‍ തന്നെ നില്ക്കുന്ന താരമാണ് സുദേവ് നായര്‍. താരത്തിന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും ജിമ്മിലെ ചിത്രങ്ങളുമെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. വയറ് ചാടി വണ്ണം കൂടിയ ഒരു ചിത്രം കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് താരം പങ്കുവെച്ചിരുന്നു.
ഫിറ്റ്നസ്സിനു വേണ്ടി എന്ത് കഷ്ടപ്പാടും സാഹിക്കുന്ന താരത്തിന് ഇതെന്തു പറ്റിയെന്നാണ് അന്ന് ആരാധകര്‍ ചോദിച്ചത്. ആ ചിത്രം കണ്ട് ഞെട്ടി നിന്ന പ്രേക്ഷകരെ ഒരിക്കല്‍ കൂടി ഞെട്ടിപ്പിച്ചിരിക്കുകയാണ് പുതിയ ചിത്രം. എന്തായാലും താരം വില്ലനായി എത്തുന്ന ചിത്രം കലക്കും എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
sudevan nair’s new look
