സിക്സ് പാക്ക് പോയി കുടവയർ ആയി, സുദേവ് നായരുടെ മാറ്റം കണ്ട് അമ്പരന്ന് ആരാധകർ
മൈ ലൈഫ് പാർട്ണർ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കിയ നടനാണ് സുദേവ് നായർ. ലഭിക്കുന്ന വേഷങ്ങള്‍ ചെറുതാണെങ്കിലും തന്റേതായ ഒരു കൈയ്യൊപ്പ് സുദേവ് നായര്‍ എന്ന കലാകാരന് പ്രേക്ഷകര്‍ക്ക് കാണിച്ചുതന്നു.
മിഖായേൽ, കായംകുളം കൊച്ചുണ്ണി എന്നീ സിനിമകൾക്ക് ശേഷം ഫഹദ് നായകനായ അതിരനിലും സുദേവ് ഒരു ചെറിയ റോൾ അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ മാമാങ്കമാണ് സുദേവിന്റെ ഇനി റിലീസ് ആകാനുള്ള ചിത്രം. എന്നാൽ, താരത്തിന്റെ ഇപ്പോഴത്തെ രൂപം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
സിക്സ് പാക്ക് പോയി കുടവയര്‍ ആയ അവസ്ഥയിലാണ് താരമിപ്പോഴുള്ളത്.
പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള രൂപമാറ്റമാണോ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്.
എന്നാല്‍ കുറച്ചു ദിവസമായി കേരളത്തില്‍ വന്നു പൊറോട്ടയും, ഐസ് ക്രീമും, വേഫിലും, ഓള്‍ഡ് മങ്ക്, ബിയര്‍ എന്നിവയൊക്കെ ആസ്വദിച്ചതിന്റെ ഫലമാണീ കാണുന്നതെന്ന് സുദേവ് സോഷ്യല്‍മീഡിയയിലൂടെ വ്യക്തമാക്കി.
Sudev Nair new look……
