Connect with us

ദര്‍ശന്റെ അറസ്റ്റ് കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി; കെ ാല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യയ്ക്കും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണം; കിച്ച സുദീപ്

News

ദര്‍ശന്റെ അറസ്റ്റ് കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി; കെ ാല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യയ്ക്കും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണം; കിച്ച സുദീപ്

ദര്‍ശന്റെ അറസ്റ്റ് കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി; കെ ാല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യയ്ക്കും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണം; കിച്ച സുദീപ്

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കന്നഡ സൂപ്പര്‍താരം ദര്‍ശനും കാമുകിയും നടിയുമായ പവിത്ര ഗൗഡയും ചേര്‍ന്ന് യുവാവിനെ കൊ ലപ്പെടുത്തിയെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. ഈ സംഭവം കന്നഡ സിനിമാ ലോകത്തെയാകെ പിടിച്ചു കുലുക്കിയിരുന്നു.

കേസില്‍ ഒന്നാം പ്രതിയായി നടി പവിത്രയും രണ്ടാം പ്രതിയായി ദര്‍ശനും മൂന്നാം പ്രതിയായി ഇവരുടെ മാനേജരെയുമാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ഇതിന്‌റെ അലയൊലികള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഈ വേളയില്‍ കന്നഡ താരം കിച്ചാ സുദീപിന്റെ പ്രതികരണമാണ് വൈറലായി മാറുന്നത്.

കെ ാല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യയ്ക്കും അവര്‍ക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് സുദീപ് പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്നത് മാത്രമാണ് നമുക്കറിയാവുന്നത്. കാരണം നമ്മളാരും വിവരം തിരക്കാന്‍ പോലീസ് സ്‌റ്റേഷനില്‍ പോകുന്നില്ലല്ലോ.

സത്യം മറനീക്കിക്കൊണ്ടുവരാന്‍ മാധ്യമങ്ങളും പൊലീസും കഠിനാധ്വാനം ചെയ്യുന്നുണ്ട്. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. തെരുവില്‍ കിടന്ന് മരിച്ച രേണുകാസ്വാമിയ്ക്ക് നീതി ലഭിക്കണം. അയാളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് നീതി കിട്ടണം.

എല്ലാത്തിനുമുപരി എല്ലാവര്‍ക്കും നീതിയില്‍ വിശ്വാസമുണ്ട്. ഈ കേസില്‍ നീതി വിജയിക്കണം. രേണുകാസ്വാമിയുടെ കൊ ലപാതകവും നടന്‍ ദര്‍ശന്റെയും പവിത്രയുടെയും അറസ്റ്റും കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയിരിക്കുകയാണ്.

ഇപ്പോഴത്തെ അന്തരീക്ഷം അത്ര ശരിയാണെന്ന് തോന്നുന്നില്ല. ഫിലിം ഇന്‍ഡസ്ട്രിക്ക് നീതിയും ക്ലീന്‍ ചിറ്റും ലഭിക്കണം. കുറ്റവാളി ശിക്ഷിക്കപ്പെട്ടാലേ ഇന്‍ഡസ്ട്രിയ്ക്ക് ആശ്വാസമാകൂ എന്നാണ് മാധ്യമങ്ങളോട് സംസാരിക്കവെ കിച്ച സുദീപ് പറഞ്ഞത്.

ഈ മാസം എട്ടിനാണ് രേണുകാസ്വാമി കൊ ല്ലപ്പെട്ടത്. വിവാഹിതനായ ദര്‍ശനും പവിത്രയും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ കന്നഡ സിനിമാ ലോകത്ത് സജീവമാണ്.

ഈ വേളയില്‍ ദര്‍ശനൊപ്പമുള്ള ചിത്രം പങ്കുവെച്ച പവിത്രയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് താഴെ ഇവരെ ചേര്‍ത്ത് വെച്ച് മോശം കമന്റിട്ടതിലുള്ള വൈരാഗ്യമാണ് കൊ ലപാതകത്തിലേയ്ക്ക് നയിച്ചത്.

രേണുകാസ്വാമിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ച് കൊ ലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. കൊ ലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടടുക്കാനും ഇവര്‍ ആളുകളെ പൈസ കൊടുത്ത് ഏര്‍പ്പാടാക്കിയിരുന്നു.

എന്നാല്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇവരുടെ മൊഴിയിലെ വൈരുദ്ധ്യമാണ് യഥാര്‍ത്ഥ കൊ ലപാതകത്തിന്റെ ചുരുളഴിച്ചത്. സത്യം തെളിഞ്ഞതൊടെ പവിത്രയെയും ദര്‍ശനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

More in News

Trending

Recent

To Top