Malayalam Breaking News
പ്രണയ നിരാശ ; നടി യാഷിക മരിച്ചനിലയില്‍
പ്രണയ നിരാശ ; നടി യാഷിക മരിച്ചനിലയില്‍
തമിഴ് നടി യാഷികയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെന്നൈ പേരാവല്ലൂരിലെ ജികഐം കോളനിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ് ടിവി സീരിയലുകളിലൂടെ ശ്രദ്ധേയയായ യാഷിക സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ഒപ്പം താമസിച്ചിരുന്ന കാമുകന് മോഹന്‍ ബാബുവാണ് തന്റെ മരണത്തിനു കാരണമെന്നു പറഞ്ഞ് അമ്മയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചശേഷമാണ് യാഷിക മരിച്ചത്. മോഹന്‍ തന്നെ വിവാഹം കഴിക്കാന്‍ സമ്മതിക്കുന്നില്ലെന്നും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു.
നാലു മാസം മുന്‍പാണു മോഹന്‍ ബാബുവുമൊത്തു യാഷിക പേരാവല്ലൂരില് താമസം ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും മോഹന്‍ വീട്ടില്‍നിന്ന് ഇറങ്ങി പോവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു മരണം.
sucide of tamil actress
