അഞ്ച് മാസത്തേയ്ക്ക് എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ കഴിയില്ല, ഒരേ കിടപ്പ് തന്നെയാണ്, പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും ഇവിടെ തന്നെയാണ് നിര്‍വഹിക്കുന്നത്; തന്റെ ആരോഗ്യ വിവരങ്ങളെ കുറിച്ച് യാഷിക
അഞ്ച് മാസത്തേയ്ക്ക് എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ കഴിയില്ല, ഒരേ കിടപ്പ് തന്നെയാണ്, പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും ഇവിടെ തന്നെയാണ് നിര്‍വഹിക്കുന്നത്; തന്റെ ആരോഗ്യ വിവരങ്ങളെ കുറിച്ച് യാഷിക
അഞ്ച് മാസത്തേയ്ക്ക് എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ കഴിയില്ല, ഒരേ കിടപ്പ് തന്നെയാണ്, പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും ഇവിടെ തന്നെയാണ് നിര്‍വഹിക്കുന്നത്; തന്റെ ആരോഗ്യ വിവരങ്ങളെ കുറിച്ച് യാഷിക
കഴിഞ്ഞ മാസമായിരുന്നു തെന്നിന്ത്യന്‍ നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഇതില്‍ നടിയുടെ സുഹൃത്ത് പവനി മരണപ്പെടുകയും ചെയ്തിരുന്നു. അപകടത്തില്‍ സാരമായി പരുക്കേറ്റ യാഷിക ഒരാഴ്ചയോളം ഐസിയുവില്‍ ചികിത്സയിലുമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ തന്റെ ആരോഗ്യവിവരങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ് യാഷിക.
നിങ്ങളുടെ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും ഞാന്‍ നന്ദി പറയുന്നു. സ്നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദി. വലതുകാലില്‍ ഒട്ടേറെ ഒടിവുകളുണ്ട്. എല്ലുകള്‍ക്കു ക്ഷതവും സംഭവിച്ചിട്ടുണ്ട്. നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷം ഞാന്‍ വിശ്രമത്തിലാണ്.
അഞ്ച് മാസത്തേയ്ക്ക് എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ കഴിയില്ല. ദിവസം മുഴുവന്‍ ഒരേ കിടക്കയില്‍ തന്നെയാണ്. പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും ഇവിടെ തന്നെയാണ് നിര്‍വഹിക്കുന്നത്. ഇടത്തേക്കോ വലത്തേക്കോ ഒന്ന് തിരിയാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്.
ഒന്ന് അനങ്ങാന്‍ പറ്റാതായിട്ട് നാളുകളായി. ശരീരത്തിന്റെ പിന്‍ഭാഗം മുഴുവന്‍ പരിക്ക് പറ്റിയിരിക്കുകയാണ്. ഭാഗ്യം കൊണ്ട് മുഖത്തിന് ഒന്നും തന്നെ സംഭവിച്ചില്ല. ഞാന്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ കൂടെ ഇത് എനിക്ക് പുനര്‍ജന്മമാണ്. മാനസികമായും ശാരീരികമായും എനിക്ക് പരിക്കേറ്റു. എന്നാല്‍ എനിക്ക് നഷ്ടമായവയ്ക്ക് മുന്നില്‍ ഇതൊന്നുമല്ല എന്നും താരം പറഞ്ഞു.
ജൂലൈ 24ന് പുലര്‍ച്ചെയായിരുന്നു മഹാബലിപുരത്തിനടുത്ത് ഇസിആര്‍ റോഡില്‍ വെച്ച് കാര്‍ അപകടത്തില്‍പ്പെട്ടത്. അതിവേഗത്തില്‍ വന്ന കാര്‍ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട്, റോഡിന്റെ മധ്യഭാഗത്തുള്ള മീഡിയനിലിടിക്കുകയായിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ താരത്തെ വിമര്‍ശിച്ച് എത്തിയത്.
മുമ്പും യാഷിക വാഹനാപകടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും, അശ്രദ്ധമായി വാഹനമോടിച്ച് ഒരു ഡംലിവെറ ബോയി മരണപ്പെടുകയും ചെയ്തിട്ടുണ്ട് എന്നായിരുന്നു യാഷികയ്ക്ക് എതിരെ വന്ന ആരോപണങ്ങള്‍. എന്നാല്‍ ഇതൊന്നും സത്യമല്ലെന്നും താന്‍ കാരണം അങ്ങനൊരു അപകടം സംഭവിച്ചിട്ടില്ലെന്നും യാഷിക വെളിപ്പെടുത്തിയിരുന്നു.
മലയാളികള്‍ക്ക് വ്യത്യസ്ത കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് അശോകന്. ഇപ്പോഴിതാ അര്‍ഹതയുണ്ടായിട്ടും തനിക്ക് ലഭിക്കാതെ പോയ അംഗീകാരങ്ങളെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടന് അശോകന്. പെരുവഴിയമ്പലത്തിലെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നർത്തകികൂടിയാണ് മേതിൽ ദേവിക. അഭിനയത്തിലേക്ക് ഒന്നും വന്നിട്ടില്ലെങ്കിലും ഒരു നടിയുടേതായ പരിവേഷമൊക്കെ മലയാളികൾ ദേവികയ്ക്ക് നൽകിയിട്ടുണ്ട്. നൃത്ത...