Connect with us

സ്പെയിനിലെ ഫാമിൽ കുതിരയെയോ ആട്ടിൻകുട്ടികളെയോ നോക്കുന്ന ജോലി, പൈസയൊന്നും കിട്ടൂല്ല, താമസവും ഭക്ഷണവും അവരുടെ വകയാണ്; പ്രണവിനെ കുറിച്ച് സുചിത്ര

Malayalam

സ്പെയിനിലെ ഫാമിൽ കുതിരയെയോ ആട്ടിൻകുട്ടികളെയോ നോക്കുന്ന ജോലി, പൈസയൊന്നും കിട്ടൂല്ല, താമസവും ഭക്ഷണവും അവരുടെ വകയാണ്; പ്രണവിനെ കുറിച്ച് സുചിത്ര

സ്പെയിനിലെ ഫാമിൽ കുതിരയെയോ ആട്ടിൻകുട്ടികളെയോ നോക്കുന്ന ജോലി, പൈസയൊന്നും കിട്ടൂല്ല, താമസവും ഭക്ഷണവും അവരുടെ വകയാണ്; പ്രണവിനെ കുറിച്ച് സുചിത്ര

സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും.

ഇപ്പോഴിതാ പ്രണവിനെ കുറിച്ച് സുചിത്ര പറ‍ഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. പ്രണവ് മോഹൻലാൽ മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ കസിൻസ് ഒക്കെ പറയുന്നത് അവൻ ഞാൻ പറഞ്ഞാലേ കേൾക്കുള്ളൂ എന്നാണ്. അങ്ങനെയല്ല, ഞാൻ പറഞ്ഞാലും അവൻ കേൾക്കില്ല. അവന് അവന്റേതായ തീരുമാനങ്ങൾ ഉണ്ട്.

നമ്മൾ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ അവൻ ചെയ്യുകയുള്ളൂ. ഇപ്പോൾ അവൻ സ്‌പെയിനിലാണ്. രണ്ട് വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യുള്ളൂ എന്നൊരു നിലപാടിലാണ് അവൻ. രണ്ട് സിനിമയൊക്കെ ചെയ്യാവുന്നതേയുള്ളൂ എന്ന് ഞാൻ അവനോട് പറഞ്ഞെങ്കിലും എനിക്ക് എന്റെ വേറെ ഒരുപാട് പരിപാടികൾ ഉണ്ടെന്നാണ് പറയുന്നത്.

പിന്നെ ചിന്തിച്ചപ്പോൾ അതൊരു ബാലൻസിംഗ് ആണല്ലോ എന്ന് തോന്നി. ഇപ്പോൾ സ്‌പെയിനിൽ ആണെങ്കിലും അവിടെ ഒരു ഫാമിൽ അപ്പു വർക്ക് ചെയ്യുന്നുണ്ട്. ചിലപ്പോൾ കുതിരയെയോ ആട്ടിൻകുട്ടികളെ ഒക്കെ നോക്കാൻ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതൽ എനിക്കറിയില്ല. അവിടെ ചെയ്യുന്ന ജോലിക്ക് പൈസയൊന്നും കിട്ടൂല്ല.

താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുക. ചേട്ടൻ ചെയ്ത സിനിമകൾ അപ്പു ചെയ്യണമെന്ന് ഞാൻ ഒരിക്കലും പറയില്ല. കാരണം അങ്ങനെയുണ്ടെങ്കിൽ ആളുകൾ ഇവരെ തമ്മിൽ താരതമ്യം ചെയ്യാൻ തുടങ്ങും. അച്ഛന്റെ അത്രയും എത്തില്ല, ആ ചെയ്തത് ശരിയല്ല എന്നൊക്കെ അഭിപ്രായങ്ങൾ വരും.

അങ്ങനൊരു അവസരത്തിന് താൻ വഴിയൊരുക്കില്ലെന്നാണ് സുചിത്ര പറയുന്നത്. അതേസമയം പ്രണവിനെ ഒരു അഭിമുഖത്തിൽ കൊണ്ടേയിരുത്തുവാണെങ്കിൽ ഒരു കോടി തരാമെന്ന് പറഞ്ഞ ആളുണ്ടെന്ന് രേഖ പറഞ്ഞപ്പോൾ, അങ്ങനെ അവനെ കൊണ്ട് പറയിപ്പിക്കാൻ ഞാൻ അങ്ങോട്ട് ഒന്നല്ല അഞ്ചു കോടി തരാമെന്നാണ് സുചിത്ര തമാശരൂപേണ പറയുന്നത്.

മാത്രമല്ല, മകൾ വിസ്മയ എന്ന മായയെ കുറിച്ചും സുചിത്ര പറഞ്ഞു. മായയെ കുറിച്ച് പറയുകയാണെങ്കിൽ ഞാനും അവളും എപ്പോഴും വഴക്കാണ്. സാധാരണ എല്ലാ അമ്മമാരും പെൺമക്കളും തമ്മിലുള്ള വഴക്ക് പോലെയാണ് ഞങ്ങളുടേതും. എങ്കിലും മകളും ഞാനും ഭയങ്കര അറ്റാച്ചഡ് ആണ്.

ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത്. അച്ഛനും മക്കളും തമ്മിൽ അവരുടേതായ ബോണ്ടിങ്ങാണുള്ളത്. ഇവിടെ ഉള്ളപ്പോൾ ഒരുമിച്ചു ബെഡിൽ കെട്ടിപിടിച്ചു കിടക്കുകയും, അപ്പു അദ്ദേഹത്തിന്റെ കാല് പിടിച്ചു കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ടെന്നും സുചിത്ര പറ‍ഞ്ഞു.

More in Malayalam

Trending

Malayalam