Connect with us

ചേട്ടന് എല്ലാ കഴിവുകളും കിട്ടിയിരിക്കുന്നത് അമ്മയുടേതാണ്, ചേട്ടന്റെ ഭാര്യയായിട്ട് പോലും ഞാൻ അഭിനയിക്കുന്നത് അമ്മയ്ക്കിഷ്ടമല്ല; സുചിത്ര മോഹൻലാൽ

Malayalam

ചേട്ടന് എല്ലാ കഴിവുകളും കിട്ടിയിരിക്കുന്നത് അമ്മയുടേതാണ്, ചേട്ടന്റെ ഭാര്യയായിട്ട് പോലും ഞാൻ അഭിനയിക്കുന്നത് അമ്മയ്ക്കിഷ്ടമല്ല; സുചിത്ര മോഹൻലാൽ

ചേട്ടന് എല്ലാ കഴിവുകളും കിട്ടിയിരിക്കുന്നത് അമ്മയുടേതാണ്, ചേട്ടന്റെ ഭാര്യയായിട്ട് പോലും ഞാൻ അഭിനയിക്കുന്നത് അമ്മയ്ക്കിഷ്ടമല്ല; സുചിത്ര മോഹൻലാൽ

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. ഇവരുടെ വിശേഷങ്ങളറിയാനും ആരാധകർക്കേറെ ഇഷ്ടമാണ്.

ഇപ്പോഴിതാ കുടുംബത്തെ കുറിച്ചും ഭക്ഷണ രീതികളെ കുറിച്ചും മറ്റും പറയുന്ന സുചിത്രയുടെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചേട്ടന് എല്ലാ കഴിവുകളും കിട്ടിയിരിക്കുന്നത് അമ്മയുടേതാണ്. ഇപ്പോൾ അമ്മയ്ക്ക് സംസാരിക്കാനൊക്കെ ബുദ്ധിമുട്ടുണ്ട്. എന്നിരുന്നാലും നമ്മൾ പറഞ്ഞ കാര്യത്തിന് മറുപടി എങ്ങനെയെങ്കിലും തിരിച്ചു പറയും.

ചിലപ്പോൾ ഒരു വാക്ക് അല്ലെങ്കിൽ ഒരു ആക്ഷനിലൂടെയാവാം. എന്റെ ദൈവമേ എന്ന വാക്കാണ് കൂടുതലായും അമ്മ പറയാറുള്ളത്. ഇടയ്ക്ക് ഞാൻ ഏഷണി പറയാനൊക്കെ അമ്മയുടെ അടുത്ത് പോകും. ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയാലോ എന്ന് അമ്മയോട് ചോദിച്ചപ്പോൾ സമ്മതിച്ചില്ല, ചേട്ടന്റെ ഭാര്യയായിട്ട് പോലും അഭിനയിക്കേണ്ടെന്നാണ് അമ്മ പറഞ്ഞത്.

ഞാൻ അഭിനയിക്കുന്നതിനോട് ഒട്ടും താൽപര്യമില്ലായിരുന്നു. മകൾ മായയെ കുറിച്ച് പറയുകയാണെങ്കിൽ ഞാനും അവളും എപ്പോഴും വഴക്കാണ്. സാധാരണ എല്ലാ അമ്മമാരും പെൺമക്കളും തമ്മിലുള്ള വഴക്ക് പോലെയാണ് ഞങ്ങളുടേതും. എങ്കിലും മകളും ഞാനും ഭയങ്കര അറ്റാച്ചഡ് ആണ്. ഇണക്കം ഉണ്ടെങ്കിലേ പിണക്കം ഉണ്ടാവുകയുള്ളൂ എന്ന് പറയുന്ന പോലെയാണത്.

അച്ഛനും മക്കളും തമ്മിൽ അവരുടേതായ ബോണ്ടിങ്ങാണുള്ളത്. ഇവിടെ ഉള്ളപ്പോൾ ഒരുമിച്ചു ബെഡിൽ കെട്ടിപിടിച്ചു കിടക്കുകയും, അപ്പു അദ്ദേഹത്തിന്റെ കാല് പിടിച്ചു കൊടുക്കുകയുമൊക്കെ ചെയ്യാറുണ്ട്. ലാലേട്ടനും ഞാനും തമ്മിൽ കോമൺ ആയിട്ടുള്ള ഇൻട്രസ്റ്റ് ഭക്ഷണമാണ്. രണ്ടാൾക്കും പുതിയ രുചികൾ പരീക്ഷിക്കാൻ ഇഷ്ടമാണ്.

വേറിട്ട രുചികൾ ഞങ്ങൾ പരീക്ഷിക്കാറുണ്ട്. പലപ്പോഴും 13 ഐറ്റംസ് ഉള്ള ഭക്ഷണമാണ് ഞങ്ങളുടെ പ്രധാന മെനുവായി കഴിക്കാൻ ഉണ്ടാവുന്നത്. ലാലേട്ടന് ഭക്ഷണം കഴിക്കാനും കുക്ക് ചെയ്യാൻ ഒക്കെ ഒത്തിരി ഇഷ്ടമാണ്. റൂമിൽ വെറുതെ ഇരിക്കുന്ന സമയത്ത് ഫോണിൽ കുക്കിംഗ് വീഡിയോ ഒക്കെ അദ്ദേഹം കാണാറുണ്ട്. വീട്ടിൽ വന്നാൽ ദോശ ചുടുകയും അമ്മിക്കല്ലിൽ അരയ്ക്കുകയുമൊക്കെ ചെയ്യുന്ന ആളായിരുന്നു എന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. അപ്പുവിന് ചപ്പാത്തിയും ബീഫ് റോസ്റ്റുമാണ് ഏറ്റവും ഇഷ്ടം, മായയ്ക്ക് എല്ലാ ഇഷ്ടമാണെന്നും സുചിത്ര പറയുന്നു.

ആദ്യമായി മോഹൻലാലിനെ കണ്ടതിനെ കുറിച്ചും സുചിത്ര പറഞ്ഞു. തിരുവനന്തപുരത്ത് പ്രൊഡ്യൂസർ വിശാഖിന്റെ അച്ഛന്റെ കല്യാണത്തിന് പോയപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. അതുവരെ അദ്ദേഹത്തെ സിനിമയിലാണ് കണ്ടത്. കോഴിക്കോട്ടെ തയേറ്ററുകളിൽ പോയാണ് അന്ന് ഞാൻ സിനിമകൾ കണ്ടിരുന്നത്. ചേട്ടന്റെ പണ്ടത്തെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്.

മഞ്ഞിൽവിരിഞ്ഞ പൂക്കൾ സിനിമയൊക്കെ കണ്ടിട്ടുണ്ട്. അപ്പോഴൊന്നും എനിക്ക് അദ്ദേഹത്തെ ഇഷ്ടമേയല്ലായിരുന്നു. അമ്മയും ആന്റിയുമാണ് എനിക്ക് അദ്ദേഹത്തെ കല്യാണം ആലോചിച്ചത്. മോഹൻലാലും സുകുമാരി ആന്റിയും അടുത്ത ബന്ധമായിരുന്നു. ആ വഴിക്കാണ് ആലോചന നടന്നത്. ഇപ്പോൾ 37 വർഷമായി കല്യാണം കഴിഞ്ഞിട്ട്.

ചേട്ടന്റെ സിനിമകളെക്കുറിച്ച് ക്രിട്ടിക്കലായി പറയാറുണ്ട്. എനിക്ക് ഇഷ്ടമാകാത്ത സിനിമ ഇഷ്ടമായില്ല എന്നുതന്നെ ഞാൻ പറയാറുണ്ട്. എനിക്ക് ചില സിനിമകളൊന്നും ദഹിക്കാറില്ല. അത് നേരിട്ട് പറഞ്ഞിട്ടുമുണ്ടെന്നും സുചിത്ര പറഞ്ഞു. 1988ഏപ്രിൽ 28ന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രശസ്ത തമിഴ്‌നടനും നിർമാതാവുമായ ബാലാജിയുടെ മകളാണ് സുചിത്ര.

More in Malayalam

Trending