Malayalam
എല്ലാവരുടെയും ഉള്ളിൽ കുട്ടിയുണ്ട്, ആ കുട്ടിക്ക് ഈ സിനിമ ഇഷ്ടം ആകും; ബറോസ് കണ്ട ശേഷം സുചിത്ര
എല്ലാവരുടെയും ഉള്ളിൽ കുട്ടിയുണ്ട്, ആ കുട്ടിക്ക് ഈ സിനിമ ഇഷ്ടം ആകും; ബറോസ് കണ്ട ശേഷം സുചിത്ര
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. ഇവരുടെ വിശേഷങ്ങളറിയാനും ആരാധകർക്കേറെ ഇഷ്ടമാണ്. കഴിഞ്ഞദിവസമാണ് മോഹൻലാലിന്റെ ആദ്യ സംവിധാന ചിത്രമായ ബറോസ് റിലീസ് ചെയ്തത്. ചിത്രം കാണാൻ സുചിത്രയും മക്കളും എത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രം കണ്ട് ഇറങ്ങിയതിന് പിന്നാലെ സുചിത്ര പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഞാൻ പൊതുവേ ഫാന്റസി മൂവി ഇഷ്ടമുള്ള ആളാണ്. നമ്മുടെ എല്ലാവരുടെയും ഉള്ളിൽ ഒരു കുട്ടി ഉണ്ട് അത്എല്ലാവർക്കും അറിയുന്ന കാര്യമാണ്. കുട്ടികൾക്കും ഇഷ്ടമാണ് എന്ന് തോനുന്നു, കുട്ടികൾക്ക് മാത്രമല്ല എല്ലാവർക്കും ഇഷ്ടമാകും എന്നാണ് എന്റെ പ്രതീക്ഷ.
ചേട്ടന്റെ മനസ്സിൽ മാത്രമല്ല എല്ലാവരുടെയും മനസ്സിൽ ഒരു കുട്ടി ഉണ്ട്. അഭിനയിക്കുമ്പോൾ തന്നെ കുറെ ദിവസം വീട്ടിൽ നിന്നും മാറി നിൽക്കും. ഇപ്പോൾ സംവിധാനരംഗത്തിലേക്ക് ചേട്ടൻ ഇറങ്ങിയപ്പോൾ ഞാൻ സംവിധായകരുടെ ഭാര്യമാരെ കുറിച്ചാണ് ആലോചിച്ചത്. ആദ്യദിവം മുതൽ റിലീസ് ആകുന്ന ദിവസം വരെ അവർ മാറി നിൽക്കുകയാണ്.
ആ ഒരു ഇത് ആലോചിക്കുമ്പോൾ വിഷമം തോന്നും. പക്ഷേ സിനിമ കണ്ടുകഴിഞ്ഞപ്പോൾ ഇനിയും കുറെ ചെയ്യണം എന്ന് തോന്നി. ഇത് സാധാരണ ചിത്രമല്ല ത്രീ ഡി മൂവിയാണ്. ഇനിയും അടുത്തത് ചെയ്യുമ്പോൾ ഇതിലും മനോഹരമായത് ഇതിനേക്കാൾ കൂടുതൽ വലുത് ചെയ്യണം ചെയ്‌താൽ നന്നാകും എന്ന് തോനുന്നു.
പ്രണവ് സിനിമ കണ്ടു. എല്ലാവരുടെയും ഉള്ളിൽ കുട്ടിയുണ്ട്. ആ കുട്ടിക്ക് ഈ സിനിമ ഇഷ്ടം ആകും. പ്രണവിനും ഇഷ്ടം ആയി എന്നും സുചിത്ര പറഞ്ഞപ്പോൾ… ലാലേട്ടൻ ഒരു സിനിമ പ്രണവിനെ വച്ച് സംവിധാനം ചെയ്യും എന്നാണ് എല്ലാവരും വിചാരിച്ചതെന്ന് മാധ്യമങ്ങൾ പറഞ്ഞപ്പോൾ എല്ലാവരും വിചാരിച്ചതിന്റെ ഓപ്പോസിറ്റ് സംഭവിച്ചില്ലേ എന്നാണ് സുചിത്ര ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്.
ചിത്രം കണ്ട് ഇറങ്ങിയ ശേഷം മേജർ രവിയും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഹോളിവുഡ് പടം കണ്ടിറങ്ങുന്ന ഒരു ഫീൽ ആയിരുന്നു. അദ്ദേഹത്തിന് ഇത്രയും കഴിവുകൾ സംവിധാനത്തിൽ ഉണ്ടായിട്ടും സംവിധായകൻ എന്ന നിലയിൽ നമ്മളുടെ കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല ഇതേവരെ. അത്രയും സംവിധാനമികവ് ആണ് അദ്ദേഹത്തിന് എന്നാണ് മേജർ രവി പറഞ്ഞത്.
ചെന്നൈയിൽ നടന്ന ബറോസിന്റെ പ്രിവ്യു ഷോ കാണാനായി മോഹൻലാൽ കുടുംബസമേതമാണ് എത്തിയിരുന്നത്. ഏറെ കാലത്തിനുശേഷമാണ് മോഹൻലാലിനൊപ്പം സുചിത്രയും മക്കളായ പ്രണവും വിസ്മയയും തിയേറ്ററിൽ എത്തിയത്. പ്രിവ്യൂ ഷോയിൽ മണിരത്നം, നടി രോഹിണി, വിജയ് സേതുപതി തുടങ്ങിയവർ തിയേറ്ററിലെത്തിയിരുന്നു. ഇവരെക്കൂടാതെ സിനിമാ ലോകത്തെ ഒട്ടുമിക്ക പ്രമുഖരും എത്തിയിരുന്നു.
യാത്രകളും മറ്റുമായി വിദേശത്താണ് പ്രണവ്. പഠനവും ജോലിയുമൊക്കെയായി വിസ്മയയും വിദേശത്താണ്. വല്ലപ്പോഴും മാത്രമേ സുചിത്രയും മോഹൻലാലും ഒരുമിച്ച് എത്താറുമുള്ളൂ. തിയേറ്ററിലേക്ക് വരുമ്പോഴും സിനിമ കണ്ട് തിരിച്ചിറങ്ങി പോകുമ്പോഴുമെല്ലാം പ്രണവിനൊപ്പം നടക്കുന്ന ഒരു വിദേശി വനിതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ആദ്യമായാണ് താരകുടുംബത്തിനൊപ്പം ഇത്തരത്തിലൊരു യുവതി പ്രത്യക്ഷപ്പെടുന്നത്. തിയേറ്ററിലേക്ക് നടന്ന് വരുമ്പോൾ മുന്നിൽ സുചിത്രയും പിന്നാലെ പ്രണവും വിസ്മയയും ഒപ്പം ഈ യുവതിയെയും കാണാം. തിരികെ കാറിൽ കയറി പോയപ്പോഴും പ്രണവ്, വിസ്മയയ്ക്കൊപ്പം ആ പെൺകുട്ടിയെ ഭദ്രമായി കാറിൽ കയറ്റി അയയ്ക്കുന്നതും കാണാം. വീഡിയോ വൈറലായതോടെ പ്രണവിനുമൊപ്പമുള്ള ഈ പെൺകുട്ടി ആരാണെന്നാണ് എല്ലാവരും തിരക്കിയത്.
ഇതിന് മുമ്പും പ്രണവിനൊപ്പം ഈ പെൺകുട്ടിയെ വീഡിയോകളിലും ഫോട്ടോകളിലും കണ്ടിട്ടുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്. താരപുത്രൻ വിദേശ യാത്രകൾ നടത്തുമ്പോൾ പ്രണവ് അറിയാതെ ആരാധകർ പകർത്തി പുറത്തുവിട്ട വീഡിയോകളിലാണ് ഈ വിദേശ വനിതയേയും പ്രണവിനൊപ്പം കണ്ടിട്ടുള്ളത്. പ്രിയദർശനും ലിസിക്കും ലഭിച്ചത് പോലെ മോഹൻലാലിന്റെയും സുചിത്രയുടെയും മരുമകളും വിദേശിയാണോ എന്നും ചിലർ ചോദിച്ചിരുന്നു.
