Connect with us

കല്യാണം കഴിഞ്ഞ ശേഷം തന്നെ അവാർഡ് കിട്ടിയതിൽ നല്ല ഹാപ്പി ; ഏട്ടന് ഈ അവാർഡ് കിട്ടുന്നത് നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി, ഒരുപാട് സന്തോഷം; ദിവ്യ ശ്രീധർ

Malayalam

കല്യാണം കഴിഞ്ഞ ശേഷം തന്നെ അവാർഡ് കിട്ടിയതിൽ നല്ല ഹാപ്പി ; ഏട്ടന് ഈ അവാർഡ് കിട്ടുന്നത് നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി, ഒരുപാട് സന്തോഷം; ദിവ്യ ശ്രീധർ

കല്യാണം കഴിഞ്ഞ ശേഷം തന്നെ അവാർഡ് കിട്ടിയതിൽ നല്ല ഹാപ്പി ; ഏട്ടന് ഈ അവാർഡ് കിട്ടുന്നത് നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി, ഒരുപാട് സന്തോഷം; ദിവ്യ ശ്രീധർ

നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ദിവ്യയുടെ രണ്ടുമക്കളും വിവാഹത്തിനു സാക്ഷിയായിരുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡയിയിൽ വൈറലായിരുന്നു. ശേഷം ഇരുവർക്കും കടുത്ത സൈബർ ആക്രമണമാണ് നേരിടേണ്ടി വന്നത്. നിരവധി വ്യാജ വാർത്തകളും വന്നിരുന്നു.

ഇപ്പോഴിതാ വിദ്യാഭ്യാസക്കുറവ് എന്ന പേരിൽ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ദിവ്യ ശ്രീധർ. ഐഎഫ്എഫ്കെ വേദിയിൽ വന്നതിനെ വിമർശിക്കാനും തെറി പറയാനും മാത്രം ചിലർ ശ്രമിച്ചുവെന്നും എന്ത് സുഖമാണ് ഇത്തരക്കാർക്ക് കിട്ടുന്നതെന്ന് തനിക്കറിയില്ലെന്നും ദിവ്യ പറയുന്നു.

ഇക്കാരണത്താൽ കുറേ പേരെ താൻ ബ്ലോക്ക് ചെയ്തെന്നും അക്കൗണ്ടുകളിൽ നിന്ന് ഒഴിവാക്കിയെന്നും ദിവ്യ ശ്രീധർ മാധ്യമങ്ങളോട് പറഞ്ഞു. വെറും പണം കണ്ടിട്ടാണ്, വിദ്യഭ്യാസമില്ല എന്നൊക്കെ എന്നെക്കുറിച്ച് പറയുന്ന കൊറേ കമന്റുകൾ ഞാൻ കണ്ടിരുന്നു. എന്ത് സുഖമാണ് ഇവർക്ക് കിട്ടുന്നത്. എന്റെ ഏട്ടന് പ്രശ്‌നം ഇല്ലെങ്കിൽ പിന്നെ നിങ്ങൾക്കൊക്കെ എന്തിന്റെ കേടാണ്?

എന്റെ ഏട്ടൻ എന്നെ കല്യാണം കഴിച്ചത് എല്ലാം അറിഞ്ഞത് കൊണ്ടാണ്. പിന്നെ നിങ്ങൾക്കൊക്കെ എന്തിന്റെ സൂക്കേടാണ്? എന്നാണ് ദിവ്യ ചോദിക്കുന്നത്. വിദ്യാഭ്യാസം കൊറേ ഉണ്ടായത് കൊണ്ട് എല്ലാമാവുമോ? എന്റെ ഏട്ടന് ഇങ്ങനെയുള്ള ഒരു പെണ്ണിനെ മതി. ഏട്ടനെ സ്‌നേഹിക്കുന്നൊരു പെണ്ണിനെ മാത്രം മതി. അതിന് എന്നേക്കൊണ്ട് പറ്റുന്നുണ്ട്. മക്കൾക്കും പറ്റുന്നുണ്ട്. അതിൽ ആർക്കും ഒരു സംശയങ്ങളോ ഒന്നും വേണ്ട. ഇനി ഇതും ചൊറിയാൻ കൊറേ ആൾക്കാരുണ്ടാവും. അവർ ചൊറിഞ്ഞോട്ടെ എന്നും നടി പറഞ്ഞു.

മാത്രമല്ല, എട്ടന് ആദ്യമായി അവാർഡ് കിട്ടിയപ്പോൾ ഒപ്പമുണ്ടാവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. കല്യാണം കഴിഞ്ഞ ശേഷം തന്നെ അവാർഡ് കിട്ടിയതിൽ നല്ല ഹാപ്പിയാണ്. ഒരുപാട് സന്തോഷമുണ്ട്. ഞാൻ ഇങ്ങനെ അവാർഡ് ഫംങ്ഷന് ഒന്നും ഇതുവരെ വന്നിട്ടില്ല. ആദ്യമായാണ് ഇത്തരമൊരു വേദിയിൽ വരുന്നത്.

ഏട്ടന് ഈ അവാർഡ് കിട്ടുന്നത് നേരിട്ട് കാണാനുള്ള ഭാഗ്യമുണ്ടായി. കല്യാണം കഴിഞ്ഞതിന് ശേഷം കിട്ടിയത് കൊണ്ട് കൂടുതൽ ഹാപ്പിയാണ്. ഇനി കണ്ണൂരേയ്ക്ക് പോവണം. കുറച്ച് കറക്കവും പരിപാടിയും ഒക്കെയുണ്ട്. പുതിയ സീരിയൽ വരുന്നുണ്ട്, ആ വിശേഷം എന്തായാലും നിങ്ങളോട് പങ്കുവയ്ക്കാൻ വേണ്ടി ഇരുന്നതാണ്.

പുതിയ സീരിയലിൽ വില്ലത്തി വേഷമാണ് കൈകാര്യം ചെയ്യുന്നത്. നായികയുടെ അമ്മയായിട്ടാണ് വേഷം ചെയ്യുന്നത്. എന്റെ പുതിയ സിനിമയും റിലീസ് ആവാൻ പോവുകയാണ്. ജനുവരി അല്ലെങ്കിൽ ഫെബ്രുവരിയിൽ ഈ സിനിമ റിലീസ് ആവും. അതിന്റെ ഒരു സന്തോഷം കൂടിയുണ്ടെന്ന് കൂട്ടിക്കോളൂവെന്നും ദിവ്യ തുറന്ന് പറഞ്ഞു.

നേരത്തെയും തങ്ങൾക്കെതിരെ വന്ന കമന്റുകളോട് ദിവ്യ പ്രതികരിച്ചിരുന്നു. പ്രായത്തെകുറിച്ചുള്ള കമന്റുകൾ വേദനിപ്പിച്ചില്ല. ഞാൻ ആണ് അദ്ദേഹത്തോട് ഒപ്പം ജീവിക്കേണ്ടത്. പക്ഷെ പ്രായത്തെകുറിച്ചു പറഞ്ഞ രീതിയാണ് വേദനിപ്പിച്ചതെന്നാണ് ദിവ്യ പറയുന്നു. ലീഗലി മൂവ് ചെയ്തുകൂടെ എന്ന് പലരും നമ്മളോട് ചോദിച്ചു, പക്ഷേ ഞാൻ എന്തിനു എന്റെ വിലപ്പെട്ട സമയം ഇത്തരക്കാർക്ക് വേണ്ടി കളയണം. ഇത്തരക്കാർ ഇത് തന്നെ തുടരും.

അത് നിർത്തില്ല. കാരണം അത് രോഗം ആണ്. കൊളമ്പ് രോഗം പോലെ മനുഷ്യരിൽ പടരുന്ന ഒരു രോഗമാണ് കമന്റ് രോഗം അത് വൈകാതെ മാറിക്കോളും. ഒറ്റയ്ക്ക് തീർത്ഥാടനത്തിന് പോകാൻ ഇരുന്ന ആളാണ് ദിവ്യ. അതിൽ ഞാനും കൂടട്ടെ എന്ന് ചോദിച്ചുകൊണ്ടാണ് നമ്മളുടെ തുടക്കം. ഇത്രയും സൗന്ദര്യം ഉള്ള ആള് തീർത്ഥാടനത്തിന് പോയിക്കഴിഞ്ഞാൽ അവർ സേഫ് അല്ല എന്ന് ഞാൻ പറഞ്ഞുവെന്നാണ് ക്രിസ് പറയുന്നത്. ഈ സന്തോഷം നമ്മൾ എപ്പോഴോ ആഗ്രഹിച്ചു കിട്ടിയതാണ്. ഈ ഒരു പ്രായത്തിൽ നമ്മൾ അത് സാധിച്ചു എന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്നുമാണ് ദിവ്യ പറഞ്ഞത്.

More in Malayalam

Trending