Malayalam Breaking News
ലൗ ആക്ഷൻ ഡ്രാമ സെറ്റിൽ താര പത്നിയുടെ അപ്രതീക്ഷിത എൻട്രി ! വിശ്വസിക്കാനാകാതെ നിവിൻ പോളിയും ധ്യാനും !
ലൗ ആക്ഷൻ ഡ്രാമ സെറ്റിൽ താര പത്നിയുടെ അപ്രതീക്ഷിത എൻട്രി ! വിശ്വസിക്കാനാകാതെ നിവിൻ പോളിയും ധ്യാനും !
By
ശ്രീനിവാസന്റെ രണ്ടാമത്തെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. നിവിന്‍ പോളിക്കൊപ്പം നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത് .
ഇപ്പോൾ സാമൂഹ മാധ്യമങ്ങളിൽ നിറയുന്നത് , ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയ ഒരു അപ്രതീക്ഷിതവും അതിഥിയാണ്. മറ്റാരുമല്ല , മലയാളികളുടെ പ്രിയ താര പത്നി സുചിത്ര മോഹൻലാൽ ആണ് സെറ്റിൽ എത്തിയത്.
മോഹന്‍ലാലിന്റെ ഭാര്യ സുചിത്രാ മോഹന്‍ലാലായിരുന്നു ലൊക്കേഷനില്‍ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. നിവിന്‍ പോളിയും ധ്യാ ന്‍ ശ്രീനിവാസനും അജു വര്‍ഗ്ഗീസും ചേര്‍ന്ന് സുചിത്രയെ സ്വീകരിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവായ വിശാഖ് സുബ്രഹ്മണ്യം സുചിത്രയുടെ ബന്ധുവാണ്.
ഇനി താരപത്‌നി ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. അച്ഛന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രം എന്ന ചിത്രത്തിലെ നായകന്റെയും നായികയുടേയും പേരാണ് ഈ ചിത്രത്തില്‍ നിവിനും നയന്‍താരയ്ക്കും ധ്യാന്‍ നല്‍കിയിരിക്കുന്നത്. ചിത്രം അജു വര്‍ഗ്ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
suchithra mohanlal’s surprise visit
