Malayalam
വിവഹ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണ്, നിർബന്ധിച്ച് കല്യാണം കഴിപ്പിച്ച് എന്തെങ്കിലും വന്നാൽ അതിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലാകും; സുചിത്ര മോഹൻലാൽ
വിവഹ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണ്, നിർബന്ധിച്ച് കല്യാണം കഴിപ്പിച്ച് എന്തെങ്കിലും വന്നാൽ അതിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലാകും; സുചിത്ര മോഹൻലാൽ
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. തുടക്കത്തിൽ താരപുത്രൻ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. അച്ഛന്റെ പണത്തിലും പ്രതാപത്തിലും ജീവിക്കാത്ത തന്റെ സന്തോഷങ്ങളെ മുറുകെ പിടിച്ച് സിനിമയെക്കാളുപരി യാത്രകളെ പ്രണയിച്ച യുവതാരമാണ് പ്രണവ് മോഹൻലാൽ.
ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും. പ്രണവിന്റെ ഓഫ്‌ലൈൻ ചിത്രങ്ങൾ പലപ്പോഴും ചർച്ചയാകാറുണ്ട്. സോഷ്യൽ മീഡിയയിലും പ്രണവ് സജീവമല്ല. ഇടയ്ക്ക് വല്ലപ്പോഴും മാത്രമാണ് തന്റെ യാത്രാ ചിത്രങ്ങൾ നടൻ പങ്കുവെയ്ക്കുന്നത്.
ഇപ്പോഴിതാ പ്രണവിന്റെ വിവാഹത്തെ കുറിച്ച് സുചിത്ര മുമ്പ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാകുന്നത്. എപ്പോഴാണ് വിവാഹം കഴിക്കേണ്ടത്. ആരെയാണ് വിവാഹം കഴിക്കേണ്ടത് എന്നതെല്ലാം പ്രണവിന്റെ തീരുമാനത്തിന് വിട്ടു നൽകിയിരിക്കുകയാണെന്ന് സുചിത്ര പറഞ്ഞു. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സുചിത്രയുടെ പ്രതികരണം.
താൻ തന്റെ രണ്ട് മക്കളോടും പറഞ്ഞിരിക്കുന്നത് എപ്പോഴാണ് വിവാഹം കഴിക്കാൻ തോന്നുന്നത് അപ്പോൾ മാത്രം പറഞ്ഞാൽ മതിയെന്നാണ്. വിവഹ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് അവരാണ്. ഇത്രവയസായി, ഇപ്പോൾ കല്യാണം കഴിച്ചേ മതിയാകൂവെന്ന് തനിക്ക് നിർബന്ധിക്കാൻ കഴിയില്ല. അങ്ങനെ കല്യാണം കഴിപ്പിച്ച് എന്തെങ്കിലും വന്നാൽ എന്തുചെയ്യും.
പിന്നെ അതിന്റെ ഉത്തരവാദിത്തം മുഴുവൻ തന്റെ തലയിലാകുമെന്ന് സുചിത്ര വ്യക്തമാക്കുന്നു. വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികൾക്കാണ്. വിവാഹ ബന്ധത്തിൽ രണ്ട് പേർ തമ്മിലും അഡ്ജസ്റ്റുമെന്റുകളും കോംപ്രമൈസുകളും ആവശ്യമാണ്. അങ്ങനെയാണെങ്കിൽ മാത്രമേ ആ വിവാഹ ബന്ധം മുന്നോട്ടു പോകൂ.
പണ്ടുള്ളവരെല്ലാം ആ കോംപ്രമൈസുകൾ ചെയ്തിരുന്നു. എന്നാൽ, ഇപ്പോഴുള്ള കുട്ടികൾക്ക് അത് പറ്റില്ല. അത് അവരുടെ പ്രശ്നമല്ല. അവർ വളർന്ന സാഹചര്യങ്ങളും അവരുടെ മൈൻഡ് സെറ്റുമെല്ലാം വ്യത്യസ്തമാണെന്നും സുചിത്ര പറഞ്ഞു. നേരത്ത സോഷ്യൽ മീഡിയയിൽ പ്രണവും കല്യാണിയും പ്രണയത്തിലാണെന്നാണ് വാർത്തകൾ വന്നിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടൻ ഉണ്ടാകും എന്നുമായിരുന്നു ഗോസിപ്പ് കോളങ്ങളിൽ പ്രചരിച്ചിരുന്നത്.
തങ്ങളുടെ പിതാക്കന്മാരുടെ സൗഹൃദം പോലെ തന്നെ ചെറുപ്പം മുതൽ ഇതുവരെയും സൗഹൃദം കാത്തു സൂക്ഷിക്കുന്ന രണ്ട് നല്ല സുഹൃത്തുക്കളാണ് കല്യാണിയും പ്രണവും. സോഷ്യൽ മീഡിയയിൽ കല്യാണി ഇടയ്ക്കിടെ പ്രണവുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം അമ്മ സുചിത്ര മോഹൻലാൽ പ്രണവിനെ കുറിച്ച് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രണവ് മമ്മാസ് ബോയ് ആണെന്നാണ് എല്ലാവരും പറയുന്നത്. പക്ഷേ അങ്ങനെയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പിന്നെ കസിൻസ് ഒക്കെ പറയുന്നത് അവൻ ഞാൻ പറഞ്ഞാലേ കേൾക്കുള്ളൂ എന്നാണ്. അങ്ങനെയല്ല, ഞാൻ പറഞ്ഞാലും അവൻ കേൾക്കില്ല. അവന് അവന്റേതായ തീരുമാനങ്ങൾ ഉണ്ട്. നമ്മൾ അത് ചെയ്യൂ, ഇത് ചെയ്യൂ എന്നൊക്കെ പറഞ്ഞാലും അപ്പുവിന് ഇഷ്ടമുണ്ടെങ്കിൽ മാത്രമേ അവൻ ചെയ്യുകയുള്ളൂ.
ഇപ്പോൾ സ്‌പെയിനിൽ ആണെങ്കിലും അവിടെ ഒരു ഫാമിൽ അപ്പു വർക്ക് ചെയ്യുന്നുണ്ട്. ചിലപ്പോൾ കുതിരയെയോ ആട്ടിൻകുട്ടികളെ ഒക്കെ നോക്കാൻ ആയിരിക്കാം. എവിടെയാണെന്നോ എന്താണ് ചെയ്യുന്നതെന്നോ ഒന്നും കൂടുതൽ എനിക്കറിയില്ല, അവിടെ ചെയ്യുന്ന ജോലിയ്ക്ക് പൈസയൊന്നും കിട്ടൂല്ല. താമസവും ഭക്ഷണവും അവരുടെ വകയാണ്. അവന് അത് മതി. എന്നിട്ട് ആ അനുഭവം ആസ്വദിക്കുകയാണ് ചെയ്യുകയെന്നും സുചിത്ര പറഞ്ഞിരുന്നു.