Malayalam
മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ
മോഹൻലാലിന്റെ അമ്മയെ കാണാൻ മകൻ പ്രണവിനൊപ്പം എത്തി സുചിത്ര; വൈറലായി വീഡിയോ
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. മോഹൻലാലിനോടുള്ളത് പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. മകൾ വിസ്മയയുടെയും പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ മോഹൻലാലിന്റെ കഥാപാത്രത്തെ കണ്ടപ്പോൾ താൻ വെറുപ്പായി പോയി പിന്നീട് അദ്ദേഹത്തിന്റെ കഴിവ് മനസ്സിലാക്കി പ്രണയത്തിലായെന്നും സുചിത്ര തുറന്നുപറഞ്ഞിരുന്നു. ആ വെറുപ്പ് പ്രണയമായതിനെ കുറിച്ചെല്ലാം സുചിത്ര പലപ്പോഴും സംസിരിച്ചിട്ടുണ്ട്. നവോദയയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിക്കുന്നത്.
എനിക്ക് വെറുപ്പായിരുന്നു അദ്ദേഹത്തെ. വില്ലനായി അഭിനയിച്ച എല്ലാ ചിത്രങ്ങളിലും അദ്ദേഹത്തിനെ വെറുപ്പായിരുന്നു. ചെയ്യുന്ന ജോലിയിലെ മികവ് തെളിയിച്ചതാണ് അതൊക്കെ. നവോദയയുടെ തന്നെ എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലാണ് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നെ ആ ഇഷ്ടം അവസാനിച്ചില്ല. ഞങ്ങൾ വിവാഹിതരായി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നടനാണ് അദ്ദേഹം.
വിവാഹ ശേഷം തുടക്കസമയത്ത് മോഹൻലാലിന്റെ അമ്മക്ക് ഒപ്പമായിരുന്നു സുചിത്ര. അമ്മ ഫോളോ ചെയ്യുന്ന കാര്യങ്ങൾ ഒക്കെയും സുചിത്രയും ഫോളോ ചെയ്തിരുന്നു. സന്ധ്യക്ക് നിലവിളക്ക് കത്തിച്ചു വയ്ക്കുന്നത് മുതൽ അമ്മക്കൊപ്പം ഇരുന്ന് സീരിയലുകൾ ആസ്വദിക്കുന്ന ഒരു പാവം മരുമകൾ ആയിരുന്നു സുചിത്ര എന്നാണ് ഇവരെ അടുത്തറിയാവുന്നവർ തന്നെ പറയുന്നത്. മോഹൻലാലിൻറെ എറണാകുളത്തെ വിസ്മയം എന്ന വീട്ടിലാണ് അമ്മയ്ക്കൊപ്പം സുചിത്രയും കഴിഞ്ഞിരുന്നത്. പിന്നീട് ചെന്നൈയിലേയ്ക്ക് താമസം മാറിയപ്പോൾ അധികം ഇടവേളകൾ ഇല്ലാതെ തന്നെ സുചിത്ര കേരളത്തിൽ വന്നു പോകും.
അമ്മ സുഖമില്ലാതെ കിടപ്പിലായപ്പോഴൊക്കെയും എല്ലാം നോക്കി നടത്തിയത് സുചിത്ര ആയിരുന്നു. എന്നും അമ്മയെ വിളിച്ച് വിശേഷങ്ങൾ തിരക്കാനും ഇടയ്ക്കിടെ ഓടി വന്ന് അമ്മയെ കാണാനും കുറച്ച് ദിവസം ഒപ്പം നിൽക്കാനുമെല്ലാം സുചിത്ര സമയം കണ്ടെത്താറുണ്ട്. ഇപ്പോൾ അമ്മയെ കാണാൻ എത്തിയതാണ് മകൻ പ്രണവിനൊപ്പം സുചിത്ര. ഇടയ്ക്ക് ഈ വരവ് ഉണ്ടെങ്കിലും ഇക്കഴിഞ്ഞ ദിവസം സുചിത്ര വന്നു പോകുന്ന ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
നിറയെ ലഗ്ഗേജ് ഒക്കെയായി എയര്പോര്ട്ടിലേക്ക് റേഞ്ച് റോവർ കാറിൽ വന്നിറങ്ങുന്ന സുചിത്രയും പ്രണവ് മോഹൻലാലും. എന്തൊരു പാവമാണ് ഇങ്ങനെ ഒരു പാവത്തെ ഞാൻ കണ്ടിട്ടില്ല! എന്നാണ് വരുന്ന കമന്റുകളിൽ അധികവും. അമ്മയെ ഒറ്റക്ക് ആക്കി പോകുമ്പോൾ നെഞ്ചൊന്നു പിടയുന്നുണ്ടാകും അത്രയും ആത്മബന്ധം ഇരുവർക്കും ഇടയിൽ ഉണ്ടെന്ന് മുൻപേ തന്നെ സുചിത്ര പറഞ്ഞിട്ടുണ്ട്.
അമ്മയെ കുറിച്ച് സംസാരിച്ച് തുടങ്ങുമ്പോൾ തന്നെ മോഹൻലാലിന്റെ കണ്ണുകൾ നിറയും. എത്രയൊക്കെ തിരക്കുകൾ വന്നാലും അമ്മയ്‌ക്കൊപ്പം ചിലവഴിക്കാൻ ലാൽ സമയം കണ്ടെത്താറുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖ ബാധിതയായി കിടപ്പിലാണ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി. മറ്റുള്ള താരങ്ങളെപ്പോലെ മക്കളോടും ഭാര്യയോടുമുള്ള സ്‌നേഹം പരസ്യമായി കാണിക്കുകയോ അതേ കുറിച്ച് സംസാരിക്കാൻ തയ്യാറാവുകയോ ചെയ്യാത്ത ഒരാളാണ് മോഹൻലാൽ.
എല്ലാവരോടും ആവശ്യമായ ഡിറ്റാച്ച്‌മെന്റ് സൂക്ഷിച്ചാണ് താൻ സ്‌നേഹം പ്രകടിപ്പിക്കാറ് എന്നുള്ളത് മോഹൻലാൽ തന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ്. അധികം അറ്റാച്ച്ഡായാൽ താൻ സ്‌നേഹിക്കുന്നവർക്കുണ്ടാകുന്ന വേദനകൾ സഹിക്കാൻ പറ്റാത്തതുകൊണ്ടായിരിക്കാം താൻ അങ്ങനെ പെരുമാറുന്നതെന്നാണ് മോഹൻലാൽ ഒരിക്കൽ പറഞ്ഞത്. അടുത്തിടെ മോഹൻലാൽ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായിരുന്നു.
അമ്മ വർഷങ്ങളായി കിടപ്പിലാണ്. നല്ല മാതാപിതാക്കൾ തന്നെ ആയിരുന്നു ഇരുവരും. അങ്ങനെ ആണല്ലോ പറയുക നല്ല മാതാപിതാക്കൾക്ക് നല്ല മക്കളും നല്ല മക്കൾക്ക് നല്ല മാതാപിതാക്കന്മാരും ഉണ്ടാകും. എല്ലാവരും നല്ല കുട്ടികളും നല്ല മാതാപിതാക്കന്മാരും ആണ്. എന്റെ അച്ഛന്റെയും അമ്മയുടെയും മകനായി ജനിക്കാൻ കഴിഞ്ഞതാണ് ഞാൻ ഈ ചെയ്ത ഏറ്റവും വലിയ നന്മ. എല്ലാ ദിവസവും എന്റെ അമ്മയെ ഞാൻ വിളിക്കാറുണ്ട്. സുഖം ഇല്ലാതെ കിടക്കുമ്പോൾ പോലും എന്നെ കുറിച്ചാണ് എന്റെ അമ്മയുടെ കൺസേൺ, എല്ലാ അച്ഛനമ്മമാരും അങ്ങനെ ആണ്… എനിക്ക് അറിയാം. പക്ഷെ എന്റെ അച്ഛനും അമ്മയും എനിക്ക് വളരെ സ്‌പെഷ്യൽ ആണ്.
സ്ട്രോക്കാണ് അമ്മയുടെ ആരോഗ്യസ്ഥിതി വഷളാക്കിയത്. അമ്മ സംസാരിക്കും എന്നാൽ ക്ലാരിറ്റി കുറവാണ്. എങ്കിലും അമ്മ സംസാരിക്കുന്നത് നമ്മൾക്ക് മനസിലാകും. സംസാരിച്ചുകൊണ്ടിരുന്ന സമയത്ത് പെട്ടന്നാണ് അമ്മയ്ക്ക് വയ്യാതെയായത് എന്നാണ് ഒരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കവെ മോഹൻലാൽ പറഞ്ഞത്. പത്ത് വർഷമായി അമ്മ കിടപ്പിലാണെന്നും തന്റെ ആദ്യ സംവിധാന സംരംഭം അമ്മയെ തിയേറ്ററിൽ കൊണ്ടുപോയി കാണിക്കാൻ കഴിയില്ലെന്നതാണ് തന്റെ ഏറ്റവും വലിയ സങ്കടമെന്നും മോഹൻലാൽ കണ്ണ് നിറഞ്ഞ് പറഞ്ഞിരുന്നു.
ബറോസിന്റെ കഥ അമ്മയെ പറഞ്ഞ് കേൾപ്പിച്ചിരുന്നോ എന്നും അമ്മ എന്താണ് മറുപടി പറഞ്ഞതെന്നുമുള്ള ഒരു ചോദ്യത്തോടാണ് അമ്മയുടെ അസുഖ വിവരം മോഹൻലാൽ വിശദീകരിച്ചത്. ഞാൻ ഇന്നും എന്റെ അമ്മയെ കണ്ടിട്ടാണ് വരുന്നത്. എന്റെ അമ്മ സുഖമില്ലാതെ ഇരിക്കുകയാണ്. പത്ത് വർഷത്തോളമായി അമ്മ കിടപ്പിലാണ്. പക്ഷെ ഞാൻ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നുവെന്നുള്ളത് അമ്മയ്ക്കറിയാം. സിനിമയിലെ പാട്ടൊക്കെ ഇന്ന് ഞാൻ പോയി അമ്മയെ കേൾപ്പിച്ചു.
എനിക്കുള്ളൊരു സങ്കടം…അമ്മയെ ഒരു തിയേറ്ററിൽ കൊണ്ടുപോയി ത്രീഡി കണ്ണാടിവെപ്പിച്ച് ആ സിനിമ കാണിക്കാൻ പറ്റില്ലെന്നതാണ്. അങ്ങനൊരു സങ്കടം കൂടിയുണ്ട്. പക്ഷെ അമ്മയെ വേറൊരു തരത്തിൽ അല്ലെങ്കിൽ 2ഡിയിൽ ആക്കി ആ സിനിമ കാണിക്കും. എന്റെ അമ്മയ്ക്ക് തിയേറ്ററുകളിലൊന്നും പോകാൻ പറ്റില്ല. പക്ഷെ എന്റെ സിനിമകളൊക്കെ അമ്മ ടിവിയിൽ കാണാറുണ്ട്. എന്റെ എല്ലാ സിനിമയും തിയേറ്ററിൽ പോകാതെ അമ്മയ്ക്ക് ഞാൻ കാണിച്ചുകൊടുക്കാറുണ്ട്. ഒരു പെൻഡ്രൈവിലൊക്കെയാക്കിയാണ് കാണിച്ച് കൊടുക്കാറ് എന്നും മോഹൻലാൽ പറഞ്ഞു. അമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ മോഹൻലാലിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ജീവിതത്തിൽ അച്ഛനും അമ്മയും നൽകിയ പിന്തുണയെക്കുറിച്ച് എപ്പോഴും വാചാലനാവാറുണ്ട് അദ്ദേഹം. ലാലു എന്നാണ് അമ്മ സ്‌നേഹത്തോടെ വിളിക്കാറുള്ളത്. അടുത്തിടെയും മോഹൻലാലിന്റെ അമ്മയുടെ ഒരു പഴയകാല അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. തിരക്കുകൾക്കിടയിൽ മകനെ കാണാൻ കിട്ടാത്തതുകൊണ്ട് പരിഭവം പറയുന്ന ആളല്ല താനെന്നാണ് ശാന്തകുമാരി പറയുന്നത്. സമയം കിട്ടുമ്പോഴാണ് മോൻ വരുന്നത്.
വന്നിട്ട് അപ്പോൾ തന്നെ മടങ്ങിപ്പോവാനാണെങ്കിൽ വരണമെന്നില്ല. കുറച്ച് സമയം നിൽക്കാൻ പറ്റുകയാണെങ്കിൽ വന്നാൽ മതി. രണ്ട് ദിവസമെങ്കിലും നിന്നിട്ട് പോയിക്കോളൂ എന്ന് പറയാറുണ്ട്. അവന്റെ ജോലിയെക്കുറിച്ച് എനിക്ക് നന്നായിട്ട് അറിയാം. സമയം കിട്ടുമ്പോഴാണ് വീട്ടിലേയ്ക്ക് വരാറുള്ളത്. എല്ലാ ദിവസവും വിളിക്കാറുണ്ട്. ലാലു വിളിക്കാൻ വൈകിയാൽ മോള് വിളിച്ച് സംസാരിക്കും. ഫോൺ വിളിയുടെ കാര്യത്തിൽ സ്ട്രിക്ടാണ് ലാലു എന്നാണ് അമ്മ അഭിമുഖത്തിൽ പറയുന്നത്.
ഞ്ഞ ആഗസ്റ്റിൽ ആയിരുന്നു അമ്മയുടെ പിറന്നാൾ മോഹൻലാലും സുചിത്രയും പ്രണവും എല്ലാം ചേർന്ന് ആഘോഷമാക്കിയിരുന്നത്. വർഷങ്ങൾക്ക് ശേഷം അമ്മയുടെ ഒരു ചിത്രവും മോഹൻലാൽ പങ്കിട്ടിരുന്നു. വീൽചെയറിലിരുന്നാണ് മകനും കുടുംബത്തിനുമൊപ്പം ശാന്തകുമാരി അമ്മ പിറന്നാൾ ആഘോഷിച്ചത്. കൊച്ചി എളമക്കര വീട്ടിൽ വച്ചായിരുന്നു ആഘോഷങ്ങൾ. സുചിത്ര, പ്രണവ് മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, മേജർ രവി, സമീർ ഹംസ തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആഘോഷത്തിൽ പങ്കെടുത്തിരുന്നു.
റിയാലിറ്റി ഷോ ആയ സൂപ്പർസ്റ്റാർ സിങ്ങർ 3ൽ വിജയിയായ ആവിർഭവിന്റെ പാട്ട് ആയിരുന്നു മറ്റൊരു ആകർഷണം. അമ്മയുടെ മുന്നിൽ ആവിർഭവ് ആലപിച്ചത്, ‘അല്ലിയാമ്പൽ കടവിൽ’ എന്ന ഗാനമായിരുന്നു. ലോകത്തിന്റെ ഏതു കോണിലാണെങ്കിലും അമ്മയുടെ പിറന്നാൾ ദിനത്തിൽ മോഹൻലാൽ അമ്മയുടെ അരികിൽ ഉണ്ടാകും. പ്യാരിലാൽ, മോഹൻലാൽ എന്നിവരാണ് വിശ്വനാഥൻ, ശാന്തകുമാരി ദമ്പതികളുടെ മക്കൾ. സഹോദരന്റെയും അച്ഛന്റെയും മരണശേഷം മോഹൻലാൽ അമ്മയെ പരിപാലിച്ചു കൊണ്ട് കൂടെയുണ്ട്.
അതേസമയം, ഇക്കഴിഞ്ഞ ഏപ്രിൽ 28 നാണ് മോഹൻലാലും സുചിത്രയും അവരുടെ മുപ്പത്തിയേഴാം വിവാഹ വാർഷികം ആഘോഷമാക്കിയിരുന്നത്. ഭാര്യയ്ക്ക് സ്‌നേഹചുംബനം നൽകി കൊണ്ടാണ് ആശംസയുമായി മോഹൻലാൽ എത്തിയത്. വിവാഹ വാർഷിക ആശംസകൾ, പ്രിയപ്പെട്ട സുചി. എന്നും നിന്നോട് നന്ദിയുള്ളവനാണ്, എന്നും നിന്റേത്…’ എന്നുമാണ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പായി മോഹൻലാൽ കൊടുത്തിരിക്കുന്നത്. പിന്നാലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരുന്നു.
1988 ഏപ്രിൽ 28 ന് ആയിരുന്നു മോഹൻലാൽ സുചിത്ര വിവാഹം. അന്നുമുതൽ ലാലേട്ടന്റെ നിഴലായി സുചിത്രയുണ്ട്. വീട്ടുകാര്യങ്ങൾക്ക് പുറമെ താരരാജാവ് തുടങ്ങിവച്ച ബിസിനെസ്സ് സാമ്രാജ്യങ്ങൾ നോക്കി നടത്തുന്നതിലും സുചിത്രയുടെ പങ്ക് ചെറുതല്ല. സുചിത്ര ജനിച്ചതും വളർന്നതും സിനിമ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ്. തമിഴ് സിനിമ നിർമാതാവ് കെ ബാലാജിയുടെ മകളാണ് സുചിത്ര.
ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വർഷങ്ങൾക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാർ നടത്തികൊടുക്കുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിനു മുൻപേ സുചിത്ര മോഹൻലാലിന്റെ ആരാധികയായിരുന്നുവെന്ന കാര്യം ഒരിക്കൽ സുചിത്രയുടെ സഹോദരൻ സുരേഷ് ബാലാജി തന്നെ വെളിപ്പെടുത്തിയിരുന്നു. മൈ വൈഫ് ഈസ് മൈ ലൈഫ് എന്നാണ് മോഹൻലാൽ ഭാര്യയെ കുറിച്ച് പറയാറുള്ളത്.
ഞാനും എന്റെ ഭാര്യയും വല്ലപ്പോഴും കാണുന്ന ആളുകളാണ്. എന്നിരുന്നാൽ തന്നെയും കാണുമ്പോഴുള്ള ആ പെപ്പ് അപ്പ് എപ്പോഴും ഉണ്ടാകാറുണ്ട്. നമ്മൾ ഒരാളെ എങ്ങനെ ബഹുമാനിക്കുന്നോ സ്നേഹിക്കുന്നോ അതുപോലെ അവർ തിരിച്ച് ചെയ്യണം എന്നാണ്. ഞങ്ങൾ തമ്മിൽ എല്ലാം സുന്ദര മനോഹരനിമിഷങ്ങളാണ്. നിമിഷം എന്ന് പറയാൻ ആകില്ല. നമ്മൾ അത് എങ്ങനെ പെർസീവ് ചെയ്യുന്നു കണക്ട് ചെയ്യുന്നു എന്നുള്ളതാണ്. ഓരോരുത്തർക്കും ഓരോ തരത്തിലാണ്. ഞാൻ വളരെ സന്തോഷത്തോടെ കുട്ടികളും കുടുംബവുമൊക്കെയായി ജീവിക്കുന്ന ആളാണ് എന്നും മോഹൻലാൽ പറഞ്ഞിരുന്നു.
