Malayalam
നീ കാരണം എന്റെ മോന്ജയിലിലാകുമോയെന്ന് അമ്മ എന്നോട് നേരിട്ട് ചോദിച്ചു; തുറന്ന് പറഞ്ഞ് സുചിത്ര
നീ കാരണം എന്റെ മോന്ജയിലിലാകുമോയെന്ന് അമ്മ എന്നോട് നേരിട്ട് ചോദിച്ചു; തുറന്ന് പറഞ്ഞ് സുചിത്ര
മിനി സ്ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയ താരമാണ് സുചിത്ര നായര്‍ ഇപ്പോഴിതാ തനിക്ക് മറക്കാനാകാത്ത അനുഭവം പങ്കുവെയ്ക്കുകയാണ് താരം. തന്റെ അമ്മ ഒരിക്കല്‍ താന്‍ കാരണം സഹോദരന് ജയിലില്‍ പോകുമോയെന്ന് ചോദിച്ച സംഭവമാണത്.
സുചിത്രയുടെ വാക്കുകൾ ഇങ്ങനെയാണ്.. ‘എനിക്ക് അച്ഛനും അമ്മയും ഇട്ട പേര് സൂര്യ എന്നായിരുന്നു. ചേട്ടന്റെ പേര് സൂരജ്. രണ്ടുപേരും ഒരേ നാളാണ്. വീട്ടില്‍ ഞങ്ങള്‍ എപ്പോഴും അടിയാണ്. എന്റെ പേര് സ്കൂളില്‍ നിന്നുമാണ് സുചിത്ര എന്നാക്കിയത്.
ചേട്ടന് റസ്ലിങ്ങിന്റെ ആളായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ പരീക്ഷണവും എന്റടുത്തായിരുന്നു. എന്നെ എടുത്ത് ഭിത്തിയിലെറിയുക, തല്ലുക അങ്ങനൊക്കെയായിരുന്നു അപ്പോൾ. എന്നാൽ അതൊക്കെ വീട്ടിൽ മാത്രമായിരുന്നു. പുറത്തിറങ്ങിയാൽ ആളാകെ മാറും. ഇത്രയധികം വികൃതിയും അക്രമവും കാണിക്കുന്ന ഒരാളാണെന്ന് പറയുകപോലുമില്ല.
എന്നാൽ സ്കൂളിലായാലും കോളേജിലായാലും എന്റെ പേരും പറഞ്ഞ് ഉണ്ടാക്കിയ അടികള്‍ കുറച്ചോന്നുമല്ല . ഭയങ്കര പ്രൊട്ടക്റ്റീവ് ആണ്. അവസാനം എന്റെ അമ്മ എന്നോട് ചോദിച്ചു, നീ കാരണം എന്റെ മോന് ജയിലിലാകുമെന്നാ തോന്നുന്നേ’ എന്ന്. വീട്ടിൽ എത്ര തല്ലുണ്ടാക്കിയാലും അത്ര സ്നേഹമായിരുന്ന സഹോദരങ്ങളായിരുന്നെന്നും സുചിത്ര കൂട്ടിച്ചേർത്തു.
suchithra
