Connect with us

മരണത്തില്‍ നിന്ന് തിരിച്ചുവന്നതിനെ കുറിച്ച് ഷോയിൽ തുറന്ന് പറഞ്ഞ് ബാല, എല്ലാം കേട്ടിരുന്ന് സുധി! സുധി ചേട്ടന്‍ ഇല്ലാതെ,ഇനി ഈ ഷോയില്‍ ആര്‍ക്കും പഴയത് പോലെ പൊട്ടി ചിരിക്കാന്‍ കഴിയില്ലെന്ന് കമന്റുകൾ

TV Shows

ചാനല്‍ പരിപാടികളിലും സിനിമയിലുമൊക്കെയായി തിളങ്ങി നിന്ന കൊല്ലം സുധി ഓര്‍മ്മയായെന്ന് ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് സുധി ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയത്.

സ്റ്റാര്‍ മാജിക് എന്ന ഷോ ഇനി പ്രേക്ഷകര്‍ക്കൊരു ഇമോഷന്‍ ആണ്. ഷോയില്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കൊല്ലം സുധി ഇനി ഇല്ല. അതിനിടയില്‍ സ്റ്റാര്‍ മാജിക്കിന്റെ പുതിയ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബിനുവും സുധിയും അവസാനമായി പങ്കെടുത്ത എപ്പിസോഡില്‍ മരണത്തില്‍ നിന്ന് തിരിച്ചുവന്ന ബാല അതിഥിയായി എത്തുന്ന പ്രമോ ആയിരുന്നു അത്. ഇന്നലെ രാത്രി ഈ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തു

ബാല മരണത്തില്‍ നിന്ന് തിരിച്ചുവരുന്ന വിശേഷം പങ്കുവയ്ക്കുന്നതായിരുന്നു പുതിയ എപ്പിസോഡിൽ എന്നാല്‍ ആ വീഡിയോയിലും പ്രേക്ഷകരുടെ കണ്ണ് പായുന്നത് കൊല്ലം സുധിയിലേക്കാണ് സുധി ചേട്ടന്‍ ഇല്ലാതെ, ഇനി ഈ ഷോയില്‍ ആര്‍ക്കും പഴയത് പോലെ ആത്മാര്‍ത്ഥമായി പൊട്ടി ചിരിക്കാന്‍ കഴിയില്ല എന്നാണ് കമന്റുകള്‍.

മരണത്തെ മുഖാ മുഖം കണ്ട് തിരിച്ചുവന്ന അനുഭവം ആണ് അതിഥിയായി എത്തുന്ന ബാല ഷോയില്‍ പറയുന്നത്. മുന്‍പ് പല തവണ സ്റ്റാര്‍ മാജിക്കിന്റെ ഷോയില്‍ വന്നിട്ടുള്ള ബാലയ്ക്ക് തിരിച്ചുവരവില്‍ ഗംഭീര സ്വീകരണമാണ് സുധി അടക്കമുള്ള മത്സരാര്‍ത്ഥികള്‍ നല്‍കുന്നത്. ബൈക്കിലാണ് ബാല ഫ്‌ളോറിലേക്ക് വരുന്നത്. ഈ നിമിഷം പോലും ജീവിതത്തില്‍ ഇനി ഉണ്ടാവും എന്ന് കരുതിയതല്ല. ഇന്റേണല്‍ ഓര്‍ഗന്‍സ് എല്ലാം സ്‌റ്റോപ് ആയി. നിങ്ങള്‍ പറഞ്ഞാല്‍ വെന്റിലേറ്റര്‍ ഓഫ് ചെയ്യാം എന്ന ഘട്ടം ആയിരുന്നു. ആ അവസ്ഥയില്‍ മകളുടെ വിളി ജീവിതത്തിന് പുതിയ അര്‍ത്ഥം തന്നതിനെ കുറിച്ച് എല്ലാം ബാല സംസാരിക്കുന്നുണ്ട്.

സുധി അവസാനമായി പങ്കെടുത്ത ഷോ എന്ന രീതിയില്‍ നേരത്തെ ഒരു പ്രമോ വീഡിയോ ചാനല്‍ പുറത്ത് വിട്ടിരുന്നു. ബ്ലാക്ക് ആന്റ് വൈറ്റിലും കളറിലും ഉള്ള ആ പ്രമോ വീഡിയോ തന്നെ പ്രേക്ഷകര്‍ക്ക് വലിയ നൊമ്പരമാണ്. മകന്‍ ഋതുല്‍ ആദ്യമായി സ്‌കൂളിലേക്ക് പോയ വിശേഷങ്ങള്‍ ഒക്കെ പറയുന്ന കാഴ്ചകള്‍ ഉള്‍കൊള്ളിച്ചുകൊണ്ടായിരുന്നു ആ പ്രമോ വീഡിയോ. ഷോയിൽ അതെല്ലാം സുധി പറഞ്ഞിരുന്നു

Continue Reading

More in TV Shows

Trending

Recent

To Top