TV Shows
മകന്‍ ആദ്യമായി സ്‌കൂളില്‍ പോയതിനെക്കുറിച്ച് സന്തോഷത്തോടെ പറഞ്ഞ് സുധി, ഇനിയും ഞങ്ങളുടെ കൂടെ തന്നെ ചേട്ടന്‍ ഉണ്ടാവുമെന്ന് സഹതാരങ്ങൾ; പ്രമോ വീഡിയോ പുറത്ത്
മകന്‍ ആദ്യമായി സ്‌കൂളില്‍ പോയതിനെക്കുറിച്ച് സന്തോഷത്തോടെ പറഞ്ഞ് സുധി, ഇനിയും ഞങ്ങളുടെ കൂടെ തന്നെ ചേട്ടന്‍ ഉണ്ടാവുമെന്ന് സഹതാരങ്ങൾ; പ്രമോ വീഡിയോ പുറത്ത്
സുധിയുടെ വേർപാട് ഏറ്റവും കൂടുതൽ തളർത്തിയത് സ്റ്റാർ മാജിക്ക് താരങ്ങളെയാണ്. അദ്ദേഹത്തനെ അവസാനമായി ഒരു നോക്ക് സ്റ്റാർ മാജിക്ക് താരങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ കൊല്ലം സുധി അവസാനമായി പങ്കെടുത്ത സ്റ്റാര്‍ മാജിക് എപ്പിസോഡിന്റെ പ്രമോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത് അദ്ദേഹത്തിന്റെ അവസാന എപ്പിസോഡാവുമെന്ന് ഒരിക്കലും കരുതിയതല്ല. മകന്‍ ആദ്യമായി സ്‌കൂളില്‍ പോയതിനെക്കുറിച്ച് ലക്ഷ്മി നക്ഷത്ര ചോദിക്കുമ്പോള്‍ സന്തോഷത്തോടെ അതേക്കുറിച്ച് പറയുന്ന സുധിയെയാണ് വീഡിയോയില്‍ കാണുന്നത്.
ഇനി സ്റ്റാര്‍ മാജിക് ഫ്‌ളോറില്‍ പോവുമ്പോള്‍ സുധി ചേട്ടന്‍ വേറെ ഷൂട്ടിലാ, ഡേറ്റില്ലാത്തത് കൊണ്ട് വന്നില്ല എന്ന് കരുതാനാണ് ഞങ്ങള്‍ക്കിഷ്ടം. ഞങ്ങളിലൊരാളില്ല എന്ന് ഒരിക്കലും വിശ്വസിക്കില്ല. ഇനിയും ഞങ്ങലുടെ കൂടെ തന്നെ ചേട്ടന്‍ ഉണ്ടാവും എന്നാണ് വിശ്വസിക്കുന്നതെന്നായിരുന്നു ആലീസ് ക്രിസ്റ്റി കുറിച്ചത്. സുധിച്ചേട്ടന്‍ കൂടെത്തന്നെയുണ്ടെന്ന ക്യാപ്ഷനോടെയാണ് താരങ്ങള്‍ പ്രമോ വീഡിയോ പങ്കുവെച്ചത്.
എന്റെ ജീവിതത്തില്‍ വലിയ ബ്രേക്ക് തന്ന പരിപാടിയാണ് സ്റ്റാര്‍ മാജികും ടമാര്‍ പഠാറും എന്ന് സുധി തന്നെ പറഞ്ഞിരുന്നു. എവിടെപ്പോയാലും സുധിച്ചേട്ടന്‍ എന്ന് പറഞ്ഞ് ആളുകള്‍ അടുത്തേക്ക് വരാറുണ്ട്. ആളുകളുടെ ഹൃദയത്തില്‍ ഇടം നേടിത്തന്ന പരിപാടിയാണ് സ്റ്റാര്‍ മാജിക് എന്നും സുധി പറഞ്ഞിരുന്നു. സുധിച്ചേട്ടാ എഴുന്നേല്‍ക്ക്, സ്റ്റാര്‍ മാജിക് ഷൂട്ടിന് പോവണ്ടേയെന്നായിരുന്നു രേണു ചോദിച്ചത്.
സുധിച്ചേട്ടന്‍ ഇനി ഇല്ലെന്ന് വിശ്വസിക്കാനാവില്ലെന്നായിരുന്നു എല്ലാവരും ഒരുപോലെ പറഞ്ഞത്. മക്കളേ എന്നേ അദ്ദേഹം എല്ലാവരെയും വിളിക്കാറുള്ളൂ. മനസില്‍ എന്തൊക്കെ വിഷമങ്ങളുണ്ടെങ്കിലും അതൊന്നും പുറത്ത് കാണിക്കാറില്ല അദ്ദേഹം. എപ്പോഴും ചിരിച്ച മുഖത്തോടെയേ കാണാറുള്ളൂ. അടുത്ത ഷെഡ്യൂളിന് കാണാം എന്ന് യാത്ര പറഞ്ഞ് ഇറങ്ങിപ്പോയ ചേട്ടന്‍ ഇനിയില്ലെന്ന് എങ്ങനെ വിശ്വസിക്കാനാവും. സ്റ്റാര്‍ മാജിക് അമരക്കാരനും അണിയറപ്രവര്‍ത്തകരുമെല്ലാം സങ്കടം പങ്കുവെച്ചിരുന്നു. സുധിച്ചേട്ടന്‍ എങ്ങും പോയിട്ടില്ല, ഞങ്ങളുടെ കൂടെത്തന്നെയുണ്ടെന്നാണ് വിശ്വസിക്കുന്നതെന്നും താരങ്ങള്‍ പറഞ്ഞിരുന്നു
. ടിവി പരിപാടികളിലൂടെ സിനിമയിലെത്തി ജീവിതം പച്ചപിടിപ്പിക്കുന്നതിന്റെ തിരക്കിനിടയിലാണ് അപകടവും വിയോഗവും. പുലർച്ചെ പനമ്പിക്കുന്നിലെ അപകട സ്ഥലത്തേക്ക് ആദ്യമെത്തിയത് സമീപവാസികളും നാട്ടുകാരുമാണ്. അപകടത്തിൽപെട്ട കാറിന്റെ മുൻസീറ്റിലായിരുന്നു സുധി. കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂരും. പനമ്പിക്കുന്നിലെ ചെറിയ വളവു തിരിഞ്ഞെത്തിയ പിക്കപ് വാനിലേക്കു കാർ ഇടിച്ചുകയറുകയായിരുന്നു. കാറിനുള്ളിൽ നിന്ന് എയർബാഗ് കീറിയാണ് സുധിയെ പുറത്തെത്തിച്ചത്.
