Connect with us

ആര്‍മിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത്, ആ സമയത്ത് ഏത് ഭാഷയിലാണ് സംസാരിച്ചത്; മിഥുന്റെ കള്ളം പൊളിച്ചടുക്കി മോഹൻലാൽ!

TV Shows

ആര്‍മിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത്, ആ സമയത്ത് ഏത് ഭാഷയിലാണ് സംസാരിച്ചത്; മിഥുന്റെ കള്ളം പൊളിച്ചടുക്കി മോഹൻലാൽ!

ആര്‍മിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നത്, ആ സമയത്ത് ഏത് ഭാഷയിലാണ് സംസാരിച്ചത്; മിഥുന്റെ കള്ളം പൊളിച്ചടുക്കി മോഹൻലാൽ!

ബിഗ്ബോസ് മലയാളം സീസണ്‍ 5 ൽ നാടകീയ രംഗങ്ങളാണ് ഇപ്പോൾ അരങ്ങേറുന്നത്. ടാസ്കില്‍ അനിയന്‍ മിഥുന്‍ പറഞ്ഞ കഥ വിവാദമായിരിക്കുകയാണ്.

പാര കമാന്‍റോയായ ഒരു കാമുകിയുണ്ടായിരുന്നുവെന്നും അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവളെ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും അനിയന്‍ മിഥുന്‍ ‘ജീവിത ഗ്രാഫ്’ ടാസ്കില്‍ പറഞ്ഞു. എന്നാല്‍ പ്രേക്ഷകര്‍ അടക്കം ഇതിനെതിരെ രംഗത്ത് എത്തിയിരുന്നു.

പൊതുജനങ്ങൾക്ക് ഇന്ത്യൻ ആർമിയിലെ ഉദ്യോഗസ്ഥരെ നേരിൽപോയി കാണാനോ അതിവേഗം കടന്നുചെന്ന് സമ്പർക്കം പുലർത്താനോ സാധ്യമല്ല. അവരുടെ ക്യാമ്പുകളിൽ പ്രവേശിക്കണമെങ്കിൽ പോലും നൂലാമാലകൾ നിരവധിയാണ്. ഓരോ പട്ടാളക്കാരനും വിവിധ ദൗത്യം പേറിയാണ് രാജ്യത്തിന് വേണ്ടി സേവനമനുഷ്ടിക്കുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ‌ ഒരു ആർമി ഉദ്യോഗസ്ഥയുടെ മുറിയിൽ കയറി ചെന്ന് സംസാരിച്ചുവെന്ന് മിഥുൻ പറഞ്ഞപ്പോൾ പ്രേക്ഷകർക്കും വിശ്വസിക്കാനായില്ല. സന എന്നാണ് തനിക്ക് പ്രണയമുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ പേരായി മിഥുൻ പറഞ്ഞത്. സംഭവം പുറത്ത് വലിയ ചർച്ചയായതോടെ ആർമിയിൽ ജോലി ചെയ്യുന്നവരടക്കം നിരവധി പേർ പ്രതികരിച്ച് എത്തി.

മിഥുൻ പറഞ്ഞത് പോലൊരു പെൺകുട്ടി ആർമിയിൽ ഇതുവരേയും ജോലി ചെയ്തിട്ടില്ലെന്നാണ് എല്ലാവരും അന്വേഷണത്തിന് ശേഷം വെളിപ്പെടുത്തിയത്. അതിനാൽ തന്നെ മിഥുൻ കെട്ടിച്ചമച്ചതാകാം കഥയെന്നും പ്രതികരണങ്ങൾ വന്നു.

ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തിരുന്നുവെന്ന് പറയുന്ന വനിതയെ സംബന്ധിച്ചുള്ള കഥയായതിനാൽ മോഹൻലാൽ വീക്കെന്റ് എപ്പിസോഡിൽ ഇതിന്റെ സത്യാവസ്ഥ ചോദിച്ച് അറിയണമെന്ന് പ്രേക്ഷകർ ആവശ്യപ്പെട്ടിരുന്നു. പതിനഞ്ച് വർഷത്തോളമായി ലെഫ്റ്റനന്റ് കേണലായി സേവനമനുഷ്ടിക്കുന്ന വ്യക്തിയാണ് മോഹൻലാൽ. വീക്കെന്റ് എപ്പിസോഡിന്റെ തുടക്കത്തിൽ മോഹൻലാൽ ആദ്യം ചർച്ച ചെയ്തതും മിഥുന്റെ വിഷയമാണ്. ആര്‍മിയെക്കുറിച്ച് എന്തൊക്കെയാണ് പറയുന്നതെന്ന് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആരംഭിച്ചത്.

പാര കമന്‍റോയില്‍ ഒരു ലേഡി ഇല്ലെന്ന് മിഥുനോട് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞു. ‘1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്‍ററി എന്നിവയില്‍ ഒന്നുമല്ല’, മോഹന്‍ലാല്‍ പറഞ്ഞു. പിന്നീട് മിഥുനോട് ആർമിക്കൊപ്പം ഏത് സ്ഥലത്തായിരുന്നുവെന്നാണ് മോഹൻലാൽ ചോദിച്ചത്. ജമ്മുവിലായിരുന്നുവെന്നാണ് മിഥുൻ മറുപടി പറഞ്ഞത്.

പറഞ്ഞതെല്ലാം സത്യമാണെന്നാണ് മിഥുൻ ആവർത്തിച്ചത്. കാര്യങ്ങളുടെ ഗൗരവം മോഹൻലാൽ പറഞ്ഞപ്പോൾ മിഥുന് ബോധക്ഷയമുണ്ടായി. പിന്നീട് വെള്ളം കൊടുത്ത് കുറച്ച് സമയം വിശ്രമിച്ചപ്പോഴാണ് പഴയ അവസ്ഥയിലേക്ക് തിരികെ വന്നത്. ഇന്ത്യ മുഴുവന്‍ ആര്‍മി ഓഫീസറുമായി കറങ്ങിയെന്നാണ് മിഥുൻ പറയുന്നത്. ആ സമയത്ത് ഏത് ഭാഷയിലാണ് സംസാരിച്ചതെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ഇംഗ്ലീഷും ഹിന്ദിയും മിക്സ് ചെയ്താണ് സംസാരിച്ചത് എന്നായിരുന്നു മിഥുന്‍ പറഞ്ഞത്. എന്നാല്‍ അതും മോഹന്‍ലാലിന് വിശ്വാസമായില്ല. ഇതോടെ നിങ്ങള്‍ പറഞ്ഞ പലതും തെറ്റാണെന്ന് മോഹന്‍ലാല്‍ കടുപ്പിച്ച് പറഞ്ഞു. സത്യമാണെന്ന് മിഥുൻ ആവർത്തിച്ചതോടെ പ്രേക്ഷകർ മണ്ടന്മാരല്ലെന്ന് മോഹൻലാൽ പറഞ്ഞു.

ചിലപ്പോള്‍ ട്രൂപ്പോ, പദവിയോ മാറാം പക്ഷെ ബാക്കിയെല്ലാം ശരിയാണെന്ന് മിഥുന്‍ വീണ്ടും പറഞ്ഞു. ഇതോടെ മിഥുന്‍ അങ്ങനെ വിശ്വസിക്കുന്നെങ്കില്‍ വിശ്വസിക്കാമെന്ന് മോഹൻലാൽ പറഞ്ഞു. പക്ഷെ അതില്‍ ആര്‍മിയെക്കുറിച്ചാണ് പറയുന്നതെന്നും അവര്‍ പരിശോധിക്കുമ്പോഴും മറ്റും ഉണ്ടാകുന്ന പ്രശ്നങ്ങളിൽ ബിഗ് ബോസ് ഷോയ്ക്കോ തനിക്കോ പങ്കില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. സെറീനയും അഖില്‍ മാരാരും മിഥുന്‍ പറഞ്ഞ കാര്യങ്ങളില്‍ വിശ്വസിക്കാന്‍ പറ്റാത്തതുണ്ടെന്ന് മോഹൻലാൽ ചോദിച്ചപ്പോൾ പറയുകയും ചെയ്തിരുന്നു. എന്തുകൊണ്ടാണ് മോഹൽലാൽ ചോദ്യം ചെയ്തപ്പോൾ തലകറങ്ങിയതെന്ന് റിനോഷ് ചോദിച്ചപ്പോൾ പഴയ കാര്യങ്ങൾ ഓർമയിൽ വന്ന് ബ്ലാക്ക് ഔട്ടായി എന്നാണ് മിഥുൻ മറുപടി നൽകിയത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top