News
ഓസ്കറില് മത്സരിക്കാന്‍ അപേക്ഷ കൊടുത്ത് ആര്‍ആര്‍ആര്‍; മികച്ച സിനിമ, സംവിധായകന്, നടന് തുടങ്ങി 14 വിഭാഗങ്ങളില്‍ മത്സരിക്കും
ഓസ്കറില് മത്സരിക്കാന്‍ അപേക്ഷ കൊടുത്ത് ആര്‍ആര്‍ആര്‍; മികച്ച സിനിമ, സംവിധായകന്, നടന് തുടങ്ങി 14 വിഭാഗങ്ങളില്‍ മത്സരിക്കും
ജൂനിയര്‍ എന്‍.ടി.ആര്, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ‘ആര്‍ആര്‍ആര്‍’. ഇപ്പോഴിതാ ചിത്രം ഓസ്കര് പുരസ്കാരത്തിന് മത്സരിക്കുന്നുവെന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ‘ഫോര്‍ യുവര്‍ കണ്സിഡറേഷന്’ കാമ്പയിന്റെ ഭാഗമായാണ് അണിയറപ്രവര്‍ത്തകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
മികച്ച സിനിമ, സംവിധായകന്, നടന് തുടങ്ങി 14 വിഭാഗങ്ങളില്‍ ചിത്രം മത്സരിക്കും.
ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാര്‍ എന്‍ട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. ‘ആര്‍ആര്‍ആര്‍’, വിവേക് അഗ്നിഹോത്രിയുടെ ‘കശ്മീര്‍ ഫയല്‍സ്’ എന്നീ ചിത്രങ്ങളെ പിന്തള്ളിയാണ് ‘ചെല്ലോ ഷോ’ ഓദ്യോഗികമായി ഓസ്കാറിലേക്കെത്തിയത്. പാന്‍ നളിന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്.
‘രൗദ്രം രണം രുധിരം’ എന്നാണ് ‘ആര്‍ആര്‍ആറി’ന്റെ പൂര്‍ണനാമം. ഇന്ത്യന്‍ വിപ്ലവകാരികളായ അല്ലൂരി സീതാരാമ രാജു (ചരണ്‍), കൊമരം ഭീം (രാമ റാവു) എന്നിവരെയും ബ്രിട്ടീഷ് രാജിനെതിരായ അവരുടെ പോരാട്ടത്തെയും കുറിച്ചുള്ള ഒരു സാങ്കല്‍പ്പിക കഥയാണിത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്, ശ്രേയ ശരണ്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. മാര്‍ച്ച് 25 ന് റിലീസ് ചെയ്ത ചിത്രം അതിഗംഭീര വിജയം നേടി. 550 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 1150 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് സ്വന്തമാക്കിയത്.
