ഇങ്ങനെയുമുണ്ടോ ഒരു ഭർത്താവ്? പിറന്നാൾ സമ്മാനമായി നൽകിയത് ജയസൂര്യയുടെ നായികാ വേഷം; നടിയുടെ ഭർത്താവിന്റെ പോസ്റ്റ് വൈറൽ
വിവാഹം കഴിഞ്ഞാൽ സിനിമാരംഗം വിടുന്ന നടിമാർക്കിടയിൽ ഇതിന് ഇതിനു വിപരീതമായിട്ടാണ് ശ്രുതി രാമചന്ദ്രനുള്ളത്. പ്രേതം എന്ന ചിത്രത്തിലെ പ്രേതമായി വന്ന്, പിന്നീട് സണ്‍ഡേ ഹോളിഡേയിലെ തേപ്പുകാരിയായി ശ്രദ്ധ നേടിയ താരമാണ് ശ്രുതി രാമചന്ദ്രന്.കഴിഞ്ഞ ദിവസമായിരുന്നു ശ്രുതിയുടെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ ശ്രുതിയ്ക്ക് \ ഭർത്താവ് ഫ്രാൻസിസ് തോമസ് നൽകിയ സമ്മാനമാകട്ടെ ഇതുവരെ ഇങ്ങനെയൊരു സമ്മാനം ആരും തന്നെ കൊടുത്തിട്ടുണ്ടാകില്ല . അത്തരത്തിലൊരു സമ്മാനമാണ് ഫ്രാൻസിസ് ശ്രുതിയ്ക്ക് നൽകിയിരിക്കുന്നത്. ഇതാണിപ്പോൾ ചർച്ചയാകുന്നത്. ഭാര്യയ്ക്കായി കഥയെഴുതി ആ കഥ സിനിമയാകുമ്പോള്‍ ഭാര്യയെ തന്നെ നായികയാക്കിയിരിക്കുകയാണ് ഫ്രാസിസ്.
കഴിഞ്ഞദിവസമാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ‘ലില്ലി’ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രശംസ നേടിയ സംവിധായകൻ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘അന്വേഷണം’ ആണ് ആ സിനിമ. ചിത്രത്തിൽ ജയസൂര്യയാണ് നായകനാകുന്നത്
സിനിമയെകുറിച്ച് ഫ്രാന്‍സിസ് തോമസ് പങ്കുവച്ച കുറിപ്പ് ഇങ്ങനെ :-
ശ്രുതിയുടെ കഴിഞ്ഞ ജന്മദിനത്തിന് അവള്‍ക്കായി ഞാനൊരു സ്ക്രിപ്റ്റ് എഴുതി നല്‍കിയിരുന്നു. അതിനുശേഷം വിസ്മയിപ്പിക്കുന്ന ചില വ്യക്തിത്വങ്ങള്‍ ഒരുമിച്ചെത്തി പേപ്പറിലെ വാക്കുകളെ സിനിമയാക്കുകയാണ്. എന്റെ മുറിഞ്ഞതും മോശം രീതിയില്‍ പറഞ്ഞതുമായ കഥ ശ്രദ്ധിച്ച് ഈ പ്രോജക്ടിന് ജീവന് കൊടുത്തതിന് ജയസൂര്യയ്ക്ക് നന്ദി. ഇതിലും മികച്ച ഒരു നായകനെ ആവശ്യപ്പെടാന്‍ എനിക്ക് കഴിയുകയില്ല
ഈ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ച സി.വി സാരഥിക്ക് നന്ദി. ഞാന്‍ സംവിധാനം ചെയ്തോളാമെന്നേറ്റ പ്രശോഭ് വിജയന് നന്ദി. സുജിത്ത് സാറിന് നന്ദി. പ്രോജക്ടിന്റെ ഭാഗമാകാനെത്തിയ വിജയ് ബാബു, ലിയോണ, ലെന എന്നിവര്‍ക്കും തിരക്കഥയൊരുക്കിയ സലില്‍, രഞ്ജിത്ത് തുടങ്ങി എല്ലാവര്ക്കും ഒരുപാട് നന്ദി’.-ഫ്രാന്‍സിസ് ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പത്ത് മാസം മുമ്പാണ് ജയസൂര്യയോട് ഫ്രാന്‍സിസ് ഈ കഥ പറഞ്ഞത്. ഇന്ന് ഞങ്ങള്‍ക്കൊരു സിനിമയുണ്ടായി. ഫ്രാന്സിസിനെയോര്ത്ത് അഭിമാനിക്കുന്നു. എന്നെ അതിലൊരു കഥാപാത്രത്തിന് ജീവന് നല്‍കാനായി തിരഞ്ഞെടുത്തതിന് നന്ദി. സിനിമയുടെ മനോഹരമായ ലോകത്തേക്ക് ഞങ്ങള്‍ രണ്ടുപേര്‍ക്കും ഒരു വഴി തുറന്ന് തന്നതിന് ജയേട്ടാ എല്ലായ്പ്പോഴും നിങ്ങളോട് നന്ദിയുണ്ട്.
പ്രശോഭ് നിങ്ങളാണ് ബോസ്. ഇത്രയും നല്ലൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാനായത് നല്ലൊരു അനുഭവമായിരുന്നു. സി.വി. സാരഥിക്കും സുജിത്തേട്ടനും ഒരുപാട് നന്ദി’.-സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ശ്രുതി കുറിച്ചു.
2016-ലായിരുന്നു ശ്രുതിയും ഫ്രാന്‍സിസുമായുള്ള വിവാഹം നടന്നത്. ഒന്‍പത് കൊല്ലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ചൈന്നൈ സ്വദേശിയാണ് ഫ്രാന്‍സിസ്.
ഇ 4 എന്റര്ടെയ്ന്മെന്റ് ആണ് അന്വേഷണം നിര്‍മിക്കുന്നത്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. രണ്‍ജീത് കമലയും സലില്‍ വിയും ചേര്‍ന്നാണ് അഡീഷനല്‍ സ്ക്രീന്‍ പ്ലേയും സംഭാഷണങ്ങളും എഴുതിയിരിക്കുന്നത്. ജെയ്ക്സ് ബിജോയി സംഗീത സംവിധാനം. ഇപ്പോള്‍ വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ശ്രുതി വേഷമിട്ടു.
sruthi ramachandran-francis thomas- social media- jayasurya
