Connect with us

ഇവള്‍ മകളെന്ന നിലയില്‍ വിസ്മയമാണ്;ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ;അഭിരാമി!

Social Media

ഇവള്‍ മകളെന്ന നിലയില്‍ വിസ്മയമാണ്;ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ;അഭിരാമി!

ഇവള്‍ മകളെന്ന നിലയില്‍ വിസ്മയമാണ്;ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ;അഭിരാമി!

മലയാളികൾക്ക് ഏറെ ഇഷ്ട്ടമുള്ള സഹോദരിമാരാണ് അമൃത സുരേഷും ,അഭിരാമി സുരേഷും . റിയാലിറ്റി ഷോയിലൂടെ വന്ന് പിന്നണി ഗായികയായി മാറി മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. അനിയത്തിയും ഗായികയുമായ അഭിരാമിയുമായി ചേര്‍ന്ന് അമൃതം ഗമയ എന്ന മ്യൂസിക് ബാന്റും എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും ഇവര്‍ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോള്‍ അമൃതയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് അഭിരാമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അമൃത മകള്‍ എന്ന നിലയില്‍ വിസ്മയമാണെന്നും നിസ്വാര്‍ത്ഥയായ അമ്മയാണെന്നും ജീവിതം മുഴുവന്‍ ഒപ്പമുണ്ടാകുന്ന സുഹൃത്താണെന്നും അഭിരാമി പറയുന്നു.

അഭിരാമിയുടെ കുറിപ്പ്

ഇവള്‍ മകളെന്ന നിലയില്‍ വിസ്മയമാണ്, നിസ്വാര്‍ത്ഥയായ അമ്മയാണ്, ഉപാധികളില്ലാത്ത സ്‌നേഹമാണ്, ജീവിതകാലം മുഴുവനുമുള്ള സുഹൃത്താണ്, കരുത്തയായ വനിതയാണ്, സ്വപ്രയത്‌നത്തിലൂടെ ഉരുത്തിരിഞ്ഞ വ്യക്തിയാണ്, കഠിനാധ്വാനിയായ കലാകാരിയാണ്, അനുഗ്രഹീതയായ ഗായികയാണ്.

എല്ലാത്തിലുമപരി അവളെന്റെ സഹോദരിയാണ്, എന്റെ വെളിച്ചമാണ്, എന്റെ എല്ലാമാണ്…നിന്റെ സഹോദരിയായിരുന്നില്ല ഞാന്‍ എങ്കില്‍ ഇപ്പോള്‍ എത്തിയതിന്റെ പാതി വഴി പോലും ഞാന്‍ എത്തിപ്പെടില്ലായിരുന്നു. എന്റെ വിജയത്തിന്റെ പകുതിയിലേറെയും നിനക്ക് അവകാശപ്പെട്ടതാണ്.

ഒരു സഹോദരിയെന്ന നിലയിലും തൊഴില്‍പരമായും നീയെന്നെ ഓരോ ദിവസവും വിസ്മയിപ്പിക്കുന്നു.. ഞാന്‍ നിന്നില്‍ നിന്നും വേണ്ടത്ര പഠിച്ചിട്ടില്ല അമ്മൂ…നിന്നില്‍ നിന്ന് പഠിക്കാനോ നിന്നെ വേണ്ടത്ര സ്‌നേഹിക്കാനോ എന്റെ ജീവിതം മതിയാകില്ല. നീ എന്റെ കണ്മണിയാണ്, എന്റെ രണ്ടാം അമ്മയാണ്… എന്റെ പ്രചോദനമാണ്.

പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാമെന്നും മുറിവേറ്റ മനസിനെ എങ്ങനെ സുഖപ്പെടുത്താമെന്നും എനിക്ക് പഠിക്കാന്‍ ഒരു മികച്ച മാതൃക നല്‍കിയതിന് സര്‍വശക്തനായ ദൈവത്തിനും എന്റെ മാതാപിതാക്കള്‍ക്കും നന്ദി.

നിന്നെപ്പോലെ ശക്തയും ആര്‍ദ്രയുമായ സ്ത്രീകളെ ലോകം അര്‍ഹിക്കുന്നു.നിന്നെ ഞങ്ങളുടെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞങ്ങളെല്ലാവരും, നിന്റെ കുടുംബം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, ആരാധകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെല്ലാം ഭാഗ്യവാന്മാരാണ്.

എന്റെ സഹോദരിക്ക്, സുഹൃത്തിന് ജന്മദിനാശംസകള്‍… നീ ഇല്ലാതെ, നിന്റെ സ്‌നേഹവും സംരക്ഷണവും ഇല്ലാതെ ഞാന്‍ എന്തായിത്തീര്‍ന്നേനേ…ഭ്രാന്തമായ വഴക്കുകളും നിരുപാധികമായ സ്‌നേഹവും നിറഞ്ഞ വിരവധി വര്‍ഷങ്ങള്‍ക്ക്, വിജയങ്ങളും ആഘേഷങ്ങളും നിറഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്ക്…സംഗീതവും ആത്മീയതയും നിറഞ്ഞ നിരവധി വര്‍ഷങ്ങള്‍ക്ക്….എന്റെ സഹോദരിക്ക് ജന്മദിനാശംസകള്‍


Singer Amritha suresh birthday wishes from sister abhirami suresh

More in Social Media

Trending

Recent

To Top