Connect with us

രണ്ടാളും ആടി സെയിലിനു പോവാണോ ? പൃഥ്വിയ്ക്ക് ഒപ്പം ബൈക്കിൽ കറങ്ങി സുപ്രിയ

Social Media

രണ്ടാളും ആടി സെയിലിനു പോവാണോ ? പൃഥ്വിയ്ക്ക് ഒപ്പം ബൈക്കിൽ കറങ്ങി സുപ്രിയ

രണ്ടാളും ആടി സെയിലിനു പോവാണോ ? പൃഥ്വിയ്ക്ക് ഒപ്പം ബൈക്കിൽ കറങ്ങി സുപ്രിയ

മലയാളത്തിന്റെ പ്രിയ താരമാണ് പൃഥ്വിരാജ്. ഒരു നടനെന്നതിലുപരി ഒരു കംപ്ലീറ്റ് ഫിലിം മേക്കർ കൂടിയാണ് താരം. കൈനിറയെ ചിത്രങ്ങളുമായാണ് താരം മുന്നോട്ടുപോകുന്നത്. സിനിമയിലെ തിരക്കുകൾക്കിടയിലും കുടുംബവുമായിയും താരം സമയം ചെലവഴിക്കാൻ ശ്രദ്ധിക്കാറുണ്ട്. കുടുംബത്തിലെ ഓരോ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും നടൻ ആരാധകരോട് പങ്കുവെക്കാറുണ്ട്. കുടുംബത്തില്‍ നിന്നും വലിയ പിന്തുണയാണ് പൃഥ്വിക്ക് എല്ലാ കാര്യങ്ങളിലും ലഭിക്കാറുളളത്. കഴിഞ്ഞ ദിവസമായിരുന്നു സുപ്രിയയുടെ പിറന്നാൾ. തുടർന്ന് സുപ്രിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് പൃഥ്വി രംഗത്തെത്തിയിരുന്നു. . തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പൃഥ്വി പിറന്നാൾ ആശംസകൾ നേർന്ന് രംഗത്തെത്തിയിരുന്നത്.പൃഥ്വി യുടെ പിറന്നാൾ ആശംസകൾ ഇങ്ങനെയായിരുന്നു.

എന്റെ എറ്റവും അടുത്ത ഉറ്റ കൂട്ടുകാരി, ഭാര്യ ,പ്രണയിനി, കൂടാതെ സൂര്യപ്രകാശത്തിന്റെ ‘അമ്മയായ സൂപ്സിനു പിറന്നാൾ ആശംസകൾ. പോസ്റ്റിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ വൈറലായി മാറിയിരിക്കുകയാണ്. പതിവ് പോലെ ഭാര്യയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു പൃഥ്വി പോസ്റ്റിട്ടിരിരുന്നത്. തൊട്ടുപിറകെ സുപ്രിയയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് പൃഥ്വിയുടെ ആരാധകരും രംഗത്തെത്തി.

എന്നാലിപ്പോൾ പിറന്നാൾ ആശംസകൾക്ക് നന്ദി പറഞ്ഞുകൊണ്ട് സുപ്രിയ പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലാകുന്നത്. പൃഥ്വിയ്ക്കൊപ്പം ബൈക്കിൽ ചുറ്റിയടിക്കുന്നതിനിടയിൽ പകർത്തിയ ഒരു സെൽഫിയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്.

“നിങ്ങളുടെ ഊഷ്മളമായ പിറന്നാൾ ആശംസകൾക്ക് നന്ദി. എല്ലാവർക്കും വ്യക്തിപരമായി മറുപടി നൽകാൻ കഴിഞ്ഞില്ല, എന്നാൽ എല്ലാ സന്ദേശങ്ങളും ഞാൻ വായിച്ചു. മനോഹരമായൊരു ജന്മദിനമായിരുന്നു ഇന്നലെ. നിങ്ങളുടെ സ്നേഹവും വാത്സല്യവും എന്നെ അതിശയിപ്പിക്കുകയും വിനയാന്വിതയാക്കുകയും ചെയ്യുന്നു,” ഇൻസ്റ്റഗ്രാം സന്ദേശത്തിൽ സുപ്രിയ കുറിച്ചു.

സുപ്രിയയുടെ പോസ്റ്റിനു നിരവധി രസകരമായ കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. അല്ലി മോളേ കൂട്ടാതെ രണ്ടാളും എങ്ങോട്ടാ? രണ്ടാളും കൂടി ആടി സെയിലിനു പോവുകയാണോ തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും സംഭവം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.

ഈ അടുത്തിയിടെയാണ് ഇരുവരും തങ്ങളുടെ 8ാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നത്. കുറച്ചു കാലത്തെ സൗഹൃദത്തിനും പ്രണയത്തിനും ശേഷം 2011 2011 ഏപ്രിലിലായിരുന്നു സുപ്രിയ മേനോനെ പൃഥ്വി തന്റെ ജീവിത സഖി ആക്കിയിരുന്നത്. പരസ്പരം സഹകരിച്ചും പിന്തുണ നല്‍കിയുമുളള ഇവരുടെ കുടുംബ ജീവിതം മറ്റുളളവര്‍ക്കും മാതൃകയായിരുന്നു. ബിബിസിയില്‍ റിപ്പോര്‍ട്ടറായിരുന്ന സുപ്രിയ വിവാഹ ശേഷം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളുമായി തിരക്കിലാണ് . പൃഥ്വിക്കൊപ്പം അഭിമുഖങ്ങളിലെല്ലാം സുപ്രിയയും പങ്കെടുക്കാറുണ്ട് .

സുപ്രിയ മേനോനെ പൃഥ്വി തന്റെ ജീവിത സഖി ആക്കിയിരുന്നത്. പരസ്പരം സഹകരിച്ചും പിന്തുണ നല്‍കിയുമുളള ഇവരുടെ കുടുംബ ജീവിതം മറ്റുളളവര്‍ക്കും മാതൃകയായിരുന്നു. ബിബിസിയില്‍ റിപ്പോര്‍ട്ടറായിരുന്ന സുപ്രിയ വിവാഹ ശേഷം ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും കാര്യങ്ങളുമായി തിരക്കിലാണ് . പൃഥ്വിക്കൊപ്പം അഭിമുഖങ്ങളിലെല്ലാം സുപ്രിയയും പങ്കെടുക്കാറുണ്ട്

പൃഥ്വിരാജിനേയും സുപ്രിയ മേനോനേയും ഒന്നിപ്പിച്ചത് പുസ്‌തകങ്ങളായിരുന്നു. ഇതേക്കുറിച്ച് ഒരിക്കല്‍ പൃഥ്വിരാജ് പറഞ്ഞതിങ്ങനെ. “തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. അപ്പോള്‍ ഞാന്‍ ഷാരൂഖ് ഖാന്‍ അഭിനയിച്ച ‘ഡോണ്‍’ എന്ന ചിത്രം കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ദിവസം ഞാന്‍ തിരിച്ചു വിളിച്ചപ്പോള്‍ സുപ്രിയയും അതേ ചിത്രം കണ്ടു കൊണ്ടിരിക്കുകയാണ് ‘തിരിച്ചു വിളിക്കാം’ എന്ന് പറഞ്ഞു. ആ സിനിമയെക്കുറിച്ച് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. പിന്നീട് സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്‌തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്‌ടമുള്ള പുസ്‌തകം അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു.”

ലൂസിഫറിന്റെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ് സുകുമാരന്‍. മോഹന്‍ലാലിനെ നായകനാക്കിയുളള സിനിമ താരത്തിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ലൂസിഫര്‍ കഴിഞ്ഞും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് പൃഥ്വിരാജ്. നിലവില്‍ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പൃഥ്വിയുളളത്.

prithviraj – supriya – bike selfie -goes viral

More in Social Media

Trending

Recent

To Top