ശ്രുതി ഹസന് പിന്നാലെ നടന്ന് ശല്യപ്പെടുത്തി ആരാധകന്; പൊട്ടിത്തെറിച്ച് നടി
ആരാധന കാരണം പ്രിയപ്പെട്ട താരങ്ങള്‍ക്ക് പിന്നാലെ കൂടി ശല്യപ്പെടുത്തുന്നുവര് ഏറെയാണ് എന്നാല്‍ ചില ആരാധകര്‍ ബോധപൂര്‍വം താരങ്ങളെ ശല്യപ്പെടുത്തിയ സംഭവങ്ങളും ഉണ്ട്. ഇത്തരത്തില്‍ നടന് കമല്‍ ഹസന്റെ മകളും നടിയുമായ ശ്രുതി ഹാസനാണ് ആരാധകനില്‍ നിന്നും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. ശ്രുതി ഹാസനെ ആരാധകന് പിന്തുടരുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
മുംബൈയില്‍ വെച്ചായിരുന്നു സംഭവം നടന്നത്. വിമാനത്താവളത്തില്‍ ഒരു ആരാധകന് മനപൂര്‍വം താരത്തെ പിന്തുടരുകയായിരുന്നു. അനിഷ്ടം വ്യക്തമാക്കിയിട്ടും അയാള്‍ പിന്മാറിയില്ല. കാറിനടുത്തേയ്ക്ക് അതിവേഗം പോകുന്ന ശ്രുതിയെയും വീഡിയോയില്‍ കാണാം. ആരാണ് അയാളെന്ന ശ്രുതി ഹാസന് ഫോട്ടോഗ്രാഫര്‍മാരോട് തിരക്കുന്നുണ്ടായിരുന്നു. എന്തിനായാള് ഇവിടെ നില്‍ക്കുന്നതെന്നും താരം ചോദിക്കുന്നതും കേള്‍ക്കാം.
കാറിനടുത്ത് എത്തിയപ്പോഴും അയാള്‍ വന്നു. എന്നാല്‍ എനിക്ക് താങ്കള്‍ ആരാണെന്ന് അറിയില്ല എന്ന് മാന്യമായി നടി വ്യക്തമാക്കുകയും ചെയ്തു. മറ്റ് ആരാധകര്‍ നടിയെ പിന്തുണച്ച് രംഗത്ത് എത്തിയിട്ടുണ്ട്. നടി അനിഷ്ടം പ്രകടമാക്കിയിട്ടും എന്തിനാണ് താരത്തെ പിന്തുടര്ന്ന് എന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. ശ്രുതി ഹാസന് പിന്തുണയുമായി സുഹൃത്തുക്കളും രംഗത്ത് എത്തിയിട്ടുണ്ട്.
അതേസമയം, കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുര് നിര്‍മിക്കുന്ന സലാറാണ് ശ്രുതി ഹാസന് നായികയായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. പ്രശാന്ത് നീലാണ് പ്രഭാസിന്റെ സലാറിന്റെ സംവിധാനം എന്നതാണ് പ്രധാന ആകര്‍ഷണം. പ്രഭാസാണ് സലാറില്‍ നായകനായി എത്തുന്നത്.
നെറ്റ്ഫ്ലിക്സ് പ്രഭാസ് നായകനാകുന്ന സലാറിന്റെ ഒടിടി റൈറ്റ്സ് നേടിയിട്ടുണ്ട്. വില്ലനായി മധു ഗുരുസ്വാമിയാണ് ചിത്രത്തില്‍. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. സലാറിന്റെ റിലീസ് സെപ്!തംബര്‍ 28നാണെന്ന് ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും മാറ്റിയതായി പിന്നീട് വ്യക്തമാക്കിയിരുന്നു.
