Connect with us

ആർത്തവ വിരാമ ദിവസം… സൈനസ് മൂലം മുഖം വീർത്ത ദിവസം, ഇതും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ശ്രുതി ഹാസൻ !

News

ആർത്തവ വിരാമ ദിവസം… സൈനസ് മൂലം മുഖം വീർത്ത ദിവസം, ഇതും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ശ്രുതി ഹാസൻ !

ആർത്തവ വിരാമ ദിവസം… സൈനസ് മൂലം മുഖം വീർത്ത ദിവസം, ഇതും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ശ്രുതി ഹാസൻ !

മലയളികൾക്കുൾപ്പടെ എല്ലാ സിനിമാ പ്രേമികൾക്കും ഏറെ പ്രിയപ്പെട്ട താരപുത്രിയാണ് ശ്രുതി ഹസൻ.കമൽഹാസൻ്റേയും ബോളിവുഡ് നായികയായിരുന്ന സരികയുടേയും മകൾ എന്നതിനപ്പുറം അഭിനേത്രി, ഗായിക, സംഗീത സംവിധായിക തുടങ്ങിയ വിവിധ നിലയിൽ ഇതിനോടകം തൻ്റെ വ്യക്തിമുദ്ര പതിപ്പിച്ചുകഴിഞ്ഞു.

അച്ഛനെപ്പോലെ സകലകലാവല്ലഭയാണ് ശ്രുതി ഹാസൻ എന്ന് പലപ്പോഴും ശ്രുതി തന്നെ തെളിയിച്ചിട്ടുണ്ട്. ബാലതാരമായിട്ടാണ് ശ്രുതി ഹാസൻ അഭിനയ രംഗത്തേക്ക് എത്തുന്നത്. കമൽഹാസൻ തന്നെ നായകനായ ഹേ റാമായിരുന്നു ആ സിനിമ. ‌‌‌ പിന്നീട് ശ്രുതി സിനിമകളിലൊന്നും അഭിനയിച്ചിട്ടില്ല. വർഷങ്ങൾക്ക് ശേഷം 2009ൽ ലക്ക് എന്ന ഹിന്ദി ചിത്രത്തിൽ നായികയായിട്ടാണ് ശ്രുതി ഹാസൻ തിരികെ എത്തിയത്. ഹിന്ദി സിനിമയിൽ അഭിനയിച്ച ശേഷം ശ്രുതിക്ക് തെലുങ്ക് സിനിമയിൽ നിന്നാണ് അവസരം വന്നത്.

തമിഴിൽ ശ്രുതി ഹാസൻ നായികയായി അരങ്ങേറിയത് ഏഴാം അറിവ് എന്ന സിനിമയിലൂടെയാണ്. ചിത്രത്തിൽ സൂര്യയായിരുന്നു നായകൻ. സിനിമ വലിയ വിജയമായിരുന്നു. ശേഷം നിരവധി സിനിമകളിൽ ശ്രുതി ഹാസന് അവസരം ലഭിച്ചു.

സോഷ്യൽമീഡിയയിലും സജീവമാണ് ശ്രുതി ഹാസൻ. തന്റെ വിശേഷങ്ങൾ ഏറെയും ശ്രുതി ഹാസൻ പങ്കുവെക്കുന്നത് സോഷ്യൽമീഡിയ വഴിയാണ്. ഇപ്പോഴിത താരം പങ്കുവെച്ച ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്.

നീരുവെച്ച മുഖവും തടിച്ച ചുണ്ടുകളും വീർത്ത കണ്ണുകളുമായി ഇരിക്കുന്ന സെൽഫി ചിത്രങ്ങളാണ് ശ്രുതി ഹാസൻ പങ്കുവെച്ചത്. താൻ കടന്നുപോകുന്ന ചില അവസ്ഥകളുടെ അടയാളമാണ് ഈ ചിത്രങ്ങളെന്നാണ് ശ്രുതി ഹാസൻ പറയുന്നത്.

മികച്ച സെൽഫികളുടേയും പോസ്റ്റുകളുടേയും ലോകത്ത്… ഫൈനൽ കട്ടിൽ എത്താത്തവ ഇതാ… ബാഡ് ഹെയർ ഡെ, പനി, സൈനസ് മൂലം മുഖം വീർത്ത ദിവസം, ആർത്തവ വിരാമ ദിവസം… ഇവയും നിങ്ങൾ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു, എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ശ്രുതി ഹാസൻ കുറിച്ചത്.

ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ ആരാധകരിൽ ചിലർ ശ്രുതിയുടെ ആരോ​ഗ്യത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു. മറ്റ് ചിലർ പുതിയ ചിത്രങ്ങൾ പരിശോധിക്കുമ്പോൾ ശ്രുതിയാണെന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് കമന്റായി കുറിച്ചത്.

കമലഹാസന്റെ രണ്ട് പെൺമക്കളിൽ മൂത്തവളാണ് ശ്രുതി ഹാസൻ. രണ്ടാമത്തെ മകൾ അക്ഷര ഹാസനും അഭിനയത്തിൽ സജീവമാണ്.

about sruthi hasan

More in News

Trending

Recent

To Top