പീഡന കേസ് ; ശ്രീശാന്തിനെ നടി ശ്രീ റെഡ്ഡി പോലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ചു !!!
യുവനടന് ശ്രീശാന്ത് റെഡ്ഡിയെ പോലീസ് സ്റ്റേഷനില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ നടി ശ്രീ റെഡ്ഡിക്കെതിരേ കേസെടുത്തു. ബഞ്ചാര ഹില്‍സ് പോലീസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്.
നടൻ ശ്രീശാന്ത് ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഒരു തെലുങ്ക് ജൂനിയര്‍ നടി പോലീസില്‍ കേസ് കൊടുത്തിരുന്നു.
ശ്രീ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ജൂനിയർ നടിക്കൊപ്പം പരാതി നല്കാന് ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് ജൂനിയർ ആർട്ടിസ്റ് ശ്രീശാന്തിനെതിരേ നല്കിയ പരാതിയില്‍ സൂചിപ്പിക്കുന്നത്.
നടിയുടെ പരാതിയെ തുടർന്ന് പോലീസ് ശ്രീശാന്തിനെ സ്റ്റേഷനിലേക്ക് വരുത്തി. പോലീസ് ചോദ്യം ചെയ്യുന്നതിനിടെ ശ്രീ റെഡ്ഡിയും സംഘവും ശ്രീശാന്തിനെ മര്‍ദ്ദിച്ചുവെന്നാണ് ബഞ്ചാര ഹില്‍സ് ഇന്‍സ്പെക്ടര്‍ കെ. ശ്രീനിവാസ് ഉന്നയിക്കുന്നത്.
പോലീസിനെ കൃത്യനിര്‍വഹണത്തില്‍ നിന്ന് തടസ്സപ്പെടുത്തിയതിനും ശ്രീ റെഡ്ഡിക്കെതിരെ കേസ് എടുത്തുവെന്നും ഇന്‍സ്പെക്ടര്‍ പറഞ്ഞു.
കാസ്റ്റിംങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീ റെഡ്ഡി മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്. നാനി , ശേഖര്‍ കമ്മൂല, റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന് അഭിറാം ദഗ്ഗുബാട്ടി,ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി മുൻപ് രംഗത്തെത്തിയിരുന്നു.
