Connect with us

ശ്രീ റെഡ്ഢിയുടെ ലൈംഗീകാരോപണത്തിനു പിന്നാലെ റാണ ദഗുബട്ടിയുടെ സഹോദരൻ അഭിറാമിനെതിരെ ആരോപണവുമായി യുവനടി !

Malayalam Breaking News

കുറച്ച് നാളുകൾക്കു മുൻപ് സിനിമ രംഗത്ത് സജീവമായ വിവാദമായിരുന്നു ശ്രീ റെഡ്ഢിയുടെ വെളിപ്പെടുത്തലുകൾ. അതിൽ ഏറ്റവും കുരുങ്ങിയത് നടൻ റാണാ ദഗുബട്ടിയുടെ അനിയനാണ്.
അഭിറാം ദഗുബട്ടി വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ശ്രീ റെഡ്ഢി പറഞ്ഞത് .ഇപ്പോൾ യുവനടി സൗമ്യ ജാനു അഭിറാം ദഗുബാട്ടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ചിത്രീകരണത്തിനിടെ അഭിറാം ദഗ്ഗുബട്ടിയുടെ പെരുമാറ്റം തന്നെ വേദനിപ്പിച്ചെന്ന് നടി സൗമ്യ ജാനു. 2013 ല്‍ പുറത്തിറങ്ങിയ തടകാ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സൗമ്യ അക്കാര്യം തുറന്നു പറഞ്ഞത്.

നാഗ ചൈതന്യ, തമന്ന, ആന്‍ഡ്രിയ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെയാണ് സൗമ്യ അവതരിപ്പിച്ചത്. രാമനായ്ഡു സ്റ്റുഡിയോയിലായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയുടെ സെറ്റിലേക്ക് വളരെ വേഗത്തില്‍ കാര്‍ ഓടിച്ച്‌ റാണയുടെ സഹോദരന്‍ അഭിറാം വന്നു. അഭിറാം എന്നോട് ഹായ് പറഞ്ഞു, ഞാന്‍ തിരിച്ചും. അദ്ദേഹം എന്നേക്കാള്‍ ഇളയതാണ്, മാത്രമല്ല സ്വഭാവത്തില്‍ കുട്ടിത്തം വിട്ടുമാറിയിട്ടില്ല. പക്ഷേ എനിക്കെന്തോ അഭിറാമിനോട് സംസാരിക്കാന്‍ ഭയമായിരുന്നു.

ഞാന്‍ അഹങ്കാരിയാണെന്ന് എന്ന് ചിന്തിച്ചത് കൊണ്ടാണോ എന്ന് അറിയില്ല, അദ്ദേഹം എന്റെ വണ്ടി ഒരുപാട് ദൂരെ കൊണ്ട് പാര്‍ക്ക് ചെയ്യിച്ചു. രണ്ടു വട്ടം അത് ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് വലിയ വിഷമം തോന്നി. ഞാന്‍ കാരവനില്‍ ഇരുന്ന് കരഞ്ഞു. അവസാനം നാഗചൈതന്യയോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. അദ്ദേഹം അഭിറാമിനെ വിളിച്ച്‌ അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. പിന്നീട് അഭിറാം അത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് സൗമ്യ പറഞ്ഞു.

sowmya janu against abhiram duggubati

More in Malayalam Breaking News

Trending

Recent

To Top