Tamil
രാകുൽ പ്രീതിന്റെ അഭിനയം കണ്ടിട്ട് ഛര്‍ദ്ദിക്കാന്‍ വന്നുവെന്ന് ശ്രീ റെഡ്ഢി ; സായ് പല്ലവിയെ കുറിച്ച് പറഞ്ഞത് മറ്റൊന്ന് !
രാകുൽ പ്രീതിന്റെ അഭിനയം കണ്ടിട്ട് ഛര്‍ദ്ദിക്കാന്‍ വന്നുവെന്ന് ശ്രീ റെഡ്ഢി ; സായ് പല്ലവിയെ കുറിച്ച് പറഞ്ഞത് മറ്റൊന്ന് !
By
തെന്നിന്ത്യന്‍ സിനിമ രംഗത്തെ പ്രശസ്തയാണ് ശ്രീ റെഡ്ഡി. മീ ടൂ ആരോപണങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഏവരെയും ഞെട്ടിച്ച നടികൂടിയാണ്.. ഹൈദരാബാദ് ഫിലിം ചേമ്ബറിന് മുന്നില്‍ അര്‍ധനഗ്നയായി പ്രതിഷേധിച്ചായിരുന്നു തുടക്കം.
സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന ഇടപെടലിലൂടെ ശ്രീ റെഡ്ഡി വാര്‍ത്തകളിലിടം നേടാറുണ്ട്. സെല്‍വരാഘവന്‍ ചിത്രം എന്‍.ജി.കെയെ കുറിച്ച് ശ്രീ റെഡ്ഡി എഴുതിയ പോസ്റ്റ് വിവാദമായി മാറിയിരിക്കുകയാണ്. സൂര്യ നായകനാകുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗിന്റെ അഭിനയത്തെ ശക്തമായി വിമര്‍ശിക്കുകയാണ് ശ്രീ റെഡ്ഡി.
സിനിമയില്‍ രാകുല്‍ പ്രീത് വളരെ മോശമാണെന്നും കണ്ടിട്ട് തനിക്ക് ഛര്‍ദ്ദിക്കാന്‍ വന്നുവെന്നും ശ്രീ റെഡ്ഡി കുറിച്ചു.സായ് പല്ലവിയുടെ പ്രകടനം മികച്ചതാണെന്നും കുറിച്ചു. തന്റെ റൗഡി ബേബി എന്നാണ് ശ്രീ റെഡ്ഡി സായ് പല്ലവിയെ വിശേഷിപ്പിച്ചത്. എന്‍.ജി.കെ എന്നതിന് പകരം വൈ.ജി.കെ എന്നാണ് ശ്രീ റെഡ്ഡി കുറിച്ചിരിക്കുന്നത്. അതുകൊണ്ടു സിനിമ കാണാതെ തന്നെ രാകുലിനെ ആക്രമിക്കുക എന്ന ഉദ്ദേശത്തോടു കൂടി കുറിച്ച ഒരു പോസ്റ്റ് ആണിതെന്നും അഭിപ്രായപ്പെടുന്നു.
sri reddy against rakul preeth
