Connect with us

അസുഖം കാരണം ഉറക്കം പോലുമില്ലാതായി പോയ ശ്രീവിദ്യ സമാധാനം കണ്ടെത്തിയത് ആ മാര്‍ഗ്ഗത്തിലൂടെ; ശ്രീലത നമ്പൂതിരി

Malayalam

അസുഖം കാരണം ഉറക്കം പോലുമില്ലാതായി പോയ ശ്രീവിദ്യ സമാധാനം കണ്ടെത്തിയത് ആ മാര്‍ഗ്ഗത്തിലൂടെ; ശ്രീലത നമ്പൂതിരി

അസുഖം കാരണം ഉറക്കം പോലുമില്ലാതായി പോയ ശ്രീവിദ്യ സമാധാനം കണ്ടെത്തിയത് ആ മാര്‍ഗ്ഗത്തിലൂടെ; ശ്രീലത നമ്പൂതിരി

ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്ന മുഖമാണ് ശ്രീവിദ്യയുടേത്. നായികയായിട്ടും അവസാന കാലഘട്ടത്തില്‍ അമ്മ കഥാപാത്രങ്ങളിലൂടെയും ശ്രീവിദ്യ സജീവമായിരുന്നു. ചട്ടമ്പിക്കവല എന്ന ചിത്രത്തിനു ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ശ്രീവിദ്യക്ക്. ഒരുപിടി സിനിമകള്‍.., ഒരുപാട് വേഷങ്ങള്‍, മലയാളത്തിലെന്ന പോല്‍ തമിഴിലും കുറേയേറെ സിനിമകള്‍.

ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന ശാസ്ത്രീയ സംഗീതജ്ഞയായ എം എല്‍ വസന്തകുമാരിയാണ് ശ്രീവിദ്യയുടെ അമ്മ. അച്ഛന്‍ കൃഷ്ണമൂര്‍ത്തി ആദ്യകാല തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഹാസ്യനടനും. എന്നാല്‍ ദാമ്പത്യ ജീവിതമടക്കം നടി ജീവിതത്തില്‍ നേരിടേണ്ടി വന്നത് വലിയ പ്രതിസന്ധികളാണ്. എന്നാല്‍ സിനിമാ ലോകത്ത് എന്നും ശ്രീവിദ്യക്ക് പ്രസക്തിയുണ്ടായിരുന്നു.

അവസാന നാളുകളില്‍ സീരിയലിലാണ് അഭിനയിച്ചതെങ്കിലും അവ പ്രേക്ഷകരുടെ ജനപ്രിയ പരമ്പരകളായിരുന്നു. അനിയത്തിപ്രാവ്, പവിത്രം തുടങ്ങിയ സിനിമകളില്‍ ശ്രീവിദ്യ ചെയ്ത അമ്മ വേഷം ഇന്നും പ്രേക്ഷക മനസ്സില്‍ നിലനില്‍ക്കുന്നു. അവസാന കാലത്തും സിനിമാ രംഗവുമായി അഭേദ്യമായ ബന്ധം ശ്രീവിദ്യക്കുണ്ടായിരുന്നു. ഇന്നും ശ്രീവിദ്യയെക്കുറിച്ച് പറയുമ്പോള്‍ വാചാലരാവുന്നവര്‍ സിനിമാ രംഗത്തുണ്ട്. ഏവരോടും നല്ല സൗഹൃദം ശ്രീവിദ്യക്കുണ്ടായിരുന്നു.

നടന്‍ കമല്‍ ഹാസനെയും സംവിധായകന്‍ ഭരതനെയുമൊക്കെ സ്‌നേഹിച്ചിരുന്ന ശ്രീവിദ്യയ്ക്ക് പക്ഷേ അവരുടെ കൂടെയൊന്നും ജീവിക്കാന്‍ സാധിച്ചിരുന്നില്ല. അടുത്തിടെയായി ശ്രീവിദ്യയുടെ ജീവിതത്തിലെ സംഭവങ്ങളെ കുറിച്ചുള്ള കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അതിലൊന്ന് നടി ശ്രീലത നമ്പൂതിരിയുടെ വാക്കുകളാണ്. ആദ്യ കാലങ്ങളില്‍ സിനിമയിലും പിന്നീട് ശ്രീവിദ്യ അവസാനമായി അഭിനയിച്ച സീരിയലിലുമൊക്കെ ശ്രീലത നമ്പൂതിരിയും അഭിനയിച്ചിരുന്നു. അക്കാലത്ത് തന്റെ ജീവിതത്തെ കുറിച്ചുള്ള പല കാര്യങ്ങളും ശ്രീവിദ്യ തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് ശ്രീലത.

അസുഖം കാരണം ഉറക്കം പോലുമില്ലാതായി പോയ ശ്രീവിദ്യ സമാധാനം കണ്ടെത്തിയത് പാട്ടിലൂടെയാണെന്നാണ് കൗമുദി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ ശ്രീലത പറഞ്ഞത്. ശ്രീവിദ്യ വളരെ സെന്‍സിറ്റീവാണ്. ആത്മാര്‍ഥമായി എല്ലാ കാര്യങ്ങളും വിശ്വസിക്കും. ഒരുപാട് പേരെ ജീവിതത്തില്‍ വിശ്വസിച്ചിട്ടുണ്ട്. എല്ലാവരും പറ്റിച്ചു. അതാണ് വിദ്യയുടെ ജീവിതത്തില്‍ സംഭവിച്ചത്. കമല്‍ ഹാസനുമായി ഉണ്ടായിരുന്ന ഇഷ്ടത്തെ കുറിച്ചടക്കം എന്നോട് ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.

ആ കാലഘട്ടത്തില്‍ ശ്രീവിദ്യയുടെ അമ്മ വലിയൊരു പാട്ടുകാരിയാണ്. എന്നാല്‍ വിദ്യ പാടും എന്നല്ലാതെ പാട്ടിനോട് അത്ര താല്‍പര്യം കാണിച്ചിരുന്നില്ല. പിന്നെ അസുഖങ്ങളൊക്കെ വന്നതിന് ശേഷം ഇവിടെ താമസിക്കുമ്പോള്‍ എന്നെ വിളിച്ച് സംസാരിച്ചിരുന്നു. ഉറക്കം വരുന്നില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. ആ സമയത്ത് ഞങ്ങള്‍ ശ്രീകുമാരന്‍ തമ്പി സാറിന്റെ ഒരു സീരിയലില്‍ അഭിനയിക്കുന്നുണ്ടായിരുന്നു.

ഉറക്കം വരുന്നില്ലെങ്കില്‍ വിദ്യയ്ക്ക് പാട്ട് അറിയാമല്ലോ, അതിലേക്ക് ശ്രദ്ധിക്കാന്‍ പറഞ്ഞു. പാട്ട് പാടുകയും എഴുതാനുമൊക്കെ തുടങ്ങി. ഇടയ്ക്കിടെ രാഗങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ ഞാന്‍ പറഞ്ഞ് കൊടുക്കുമായിരുന്നു. അങ്ങനെയാണ് ശ്രീവിദ്യ ഒരു സമാധാനം കണ്ടെത്തിയതെന്നാണ്’, ശ്രീലത നമ്പൂതിരി പറയുന്നത്. വലിയൊരു പാട്ടുകാരിയുടെ മകള്‍ എന്നതിലുപരി ഇന്ത്യന്‍ സിനിമയിലെ പ്രശസ്ത നടിയായിട്ടാണ് ശ്രീവിദ്യ വളര്‍ന്നത്. മലയാളത്തിലും തമിഴിലുമടക്കം എണ്ണൂറിലധികം സിനിമകളില്‍ അഭിനയിച്ചു.

സീരിയലുകളിലും സജീവ സാന്നിധ്യമായിരുന്നു. എങ്കിലും നടിയാകുന്നതിലും നല്ലൊരു കുടുംബിനിയാകാനാണ് ശ്രീവിദ്യ ആഗ്രഹിച്ചത്. നടന്‍ കമല്‍ ഹാസനെ പ്രണയിച്ച് വിവാഹം കഴിക്കാന്‍ ഏറെ ആഗ്രഹിച്ചെങ്കിലും ആ ബന്ധം നടക്കാതെ പോവുകയായിരുന്നു. പിന്നീട് ജോര്‍ജ് തോമസ് എന്ന നിര്‍മാതാവിനെ വിവാഹം കഴിച്ചെങ്കിലും ആ ദാമ്പത്യം വിജയിച്ചില്ല. ഭര്‍ത്താവിനൊപ്പം നല്ലൊരു കുടുംബജീവതം ആഗ്രഹിച്ചെങ്കിലും ശ്രീവിദ്യയ്ക്ക് അത് ലഭിക്കാതെ പോവുകയായിരുന്നു.

കമല്‍ഹസനുമായി പ്രണയത്തിലായിരുന്നതിനെ കുറിച്ചും താരം പറഞ്ഞിരുന്നു. ഹൃദയവും മനസുമെല്ലാം കമല്‍ ഹാസന് സമര്‍പ്പിച്ച അവസ്ഥയായിരുന്നു. രണ്ട് ഇന്‍ഡസ്ട്രികള്‍ക്കും രണ്ട് കുടുംബംഗങ്ങള്‍ക്കുമെല്ലാം അതേ കുറിച്ച് അറിയാമായിരുന്നു. ഞങ്ങള്‍ വിവാഹം കഴിക്കണമെന്ന് തന്നെയായിരുന്നു അവരുടെ ആഗ്രഹം. കമലിന്റെ അച്ഛന്റെ ഏറ്റവും വലിയ പെറ്റ് ഞാന്‍ ആയിരുന്നു.

കാരണം രണ്ട് ഫാമിലിയും കൂടി ഇത്രയും അടുപ്പത്തിലായിട്ടും ആ കുടുംബത്തെ കൂട്ടാതെ ഒരു തീരുമാനം എടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. എന്ത് വന്നാലും അവരുടെ സമ്മതത്തോടെ നടക്കട്ടേ എന്നായി ഞാന്‍ പറഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ഇതാണോ നിന്റെ മറുപടി എന്ന് ചോദിച്ച് പുള്ളി ദേഷ്യപ്പെട്ടു. കുറേ കാലം എന്നോട് മിണ്ടുകയോ വിളിക്കുകയോ ചെയ്തിരുന്നില്ല എന്നും അവര്‍ മുമ്പ് പറഞ്ഞിട്ടുണ്ടായിരുന്നു.

More in Malayalam

Trending